പാലക്കാട് : ഒരാഴ്ചയായി നടന്നുവരുന്ന കാറൽമണ്ണ വേദഗുരുകുലത്തിന്റെ രണ്ടാം വാർഷികോത്സവത്തിനു വർണ്ണാഭമായ പരിസമാപ്തി. 30.12.17(ശനിയാഴ്ച ) കാലത്ത...
പാലക്കാട് : ഒരാഴ്ചയായി നടന്നുവരുന്ന കാറൽമണ്ണ വേദഗുരുകുലത്തിന്റെ രണ്ടാം വാർഷികോത്സവത്തിനു വർണ്ണാഭമായ പരിസമാപ്തി. 30.12.17(ശനിയാഴ്ച ) കാലത്ത് 7ന് ബൃഹത് അഗ്നിഹോത്രത്തിനു ശേഷം ഡോ. പി. കെ. മാധവന്റെ(കുലപതി, വേദഗുരുകുലം ) അധ്യക്ഷതയിൽ നടന്ന സമാപന സഭ ബാംഗ്ലൂർ ആര്യസമാജം മാറത്തല്ലി യുടെ സ്ഥാപകനും ഉന്നത ആര്യനേതാവുമായ സൂരജ് പ്രകാശ് കുമാർ ഉദ്ഘാടനം ചെയ്തു. സർവ്വശ്രീ ബലേശ്വർ മുനി വാനപ്രസ്ഥി (ദൽഹി), വിജയ് സിംഗ് ഗെഹ്ലോട് (അജ്മേർ ), ആചാര്യ ധർമ്മവീർ മുമുക്ഷു (ദൽഹി ), ഡോ. മനീഷ് ആര്യ (ദൽഹി), ആചാര്യ രാജ്കുമാർ അഗ്നിഹോത്രി (ആഗ്ര) ആചാര്യ ചതുർഭുജ് ആര്യ (ആചാര്യൻ, വേദഗുരുകുലം ), ആചാര്യ വാമദേവ് ആര്യ (ഉപാചാര്യ, വേദഗുരുകുലം), കെ. എം. ഇസ്ഹാഖ് (നഗര സഭാ അംഗം, ചെർപ്പുളശ്ശേരി നഗരസഭ ), വി. ഗോവിന്ദ ദാസ് (അധ്യക്ഷൻ, വേദഗുരുകുലം), കെ. എം. രാജൻ(അധിഷ്ഠാത, വേദഗുരുകുലം), കെ. ഗോവിന്ദ പ്രസാദ് എന്നിവർ യോഗത്തിൽ സംസാരിച്ചു. ബാലസംസ്കാര ശിബിരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികളുടെ കലാ - കായിക പ്രദർശനവും പുരസ്കാര ദാനവും നടന്നു. മുതിർന്നവർക്കായി കാറൽമണ്ണ വേദഗുരുകുലത്തിൽ നടക്കുന്ന വിശ്വ സംസ്കൃത പ്രതിഷ്ഠാനത്തിന്റ സർട്ടിഫിക്കറ്റ് പരീക്ഷകളിൽ വിജയിച്ചവരെ അനുമോദിക്കുന്ന ചടങ്ങും നടന്നു.
COMMENTS