മലങ്കര സഭാ ചരിത്രത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുള്ള ഒരു നാമധേയമാണ് മാര്‍ അന്ത്രയോസ് ബാവ. കല്ലട വലിയപ്പൂപ്പന് എന്ന പേരില്‍ അറിയപ്പെടുന്ന അദ്ദ...
മലങ്കര സഭാ ചരിത്രത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുള്ള ഒരു നാമധേയമാണ് മാര്‍ അന്ത്രയോസ് ബാവ. കല്ലട വലിയപ്പൂപ്പന് എന്ന പേരില്‍ അറിയപ്പെടുന്ന അദ്ദേഹം എ.ഡി. 1678ല്‍ കേരളത്തില്‍ മുളന്തുരുത്തി പള്ളിയില്‍ എത്തിച്ചേര്‍ന്നു. മാര്‍ അന്ത്രയോസിനോടൊപ്പം മൂന്ന് സഹോദരന്മാരും അനുധാവനം ചെയ്തിരുന്നു. അതില്‍ ഒരാള്‍ റമ്പാനും മറ്റുള്ളവര്‍ അയ്മേനികളും ആയിരുന്നു എന്നാണ് ചരിത്രത്തെളിവ്.
മുളന്തുരുത്തിയില്‍ ദീര്‍ഘകാലം വസിച്ച അദ്ദേഹം ദേശനിവാസികളില്‍ ചിലരുടെ നിസ്സഹരണം മൂലം കിഴക്കോട്ട് യാത്ര ചെയ്തു. കൊച്ചി തിരുവിതാംകൂര്‍ രാജ്യങ്ങളുടെ സംഗമസ്ഥലവും വ്യാപാര കേന്ദ്രവും ആയ വെട്ടിക്കല്‍ എത്തി. അവിടെ കണ്ട കുരിശുപള്ളിയോട് ചേര്‍ന്ന് കുറച്ചു സ്ഥലം സമ്പാദിക്കുകയും അവിടെ ഭവനം നിര്‍മ്മിച്ച് വാസം ആരംഭിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്ന സഹോദരങ്ങളില്‍ ഒരാള്‍ മുളന്തുരുത്തിയില്‍ വിവാഹം കഴിച്ച് താമസിച്ച് പോന്നു. ഈ സഹോദരസന്തതി പരമ്പരയില്‍പ്പെട്ടവരാണ് മുളന്തുരിത്തിയില്‍ ജാതരായ പരിശുദ്ധ പരുമല തിരുമേനിയും പരിശുദ്ധ കാട്ടുമങ്ങാട്ട് ബാവമാരും,
വെട്ടിക്കല്‍ നിന്നും യാത്ര തിരിച്ച് മാര്‍ അന്ത്രയോസ് ബാവ കുറുപ്പുംപടി പുത്തന്‍കാവ്, മണര്‍കാട് തുടങ്ങിയ സ്ഥലങ്ങളിലും താമസിക്കുകയുണ്ടായി. അതിനുശേഷം അദ്ദേഹം യാത്രചെയ്തു കല്ലടയില്‍ എത്തി. എ.ഡി. ഒന്‍പതാം നൂറ്റാണ്ടിലാണ് കല്ലടയില്‍ ഒരു ക്രൈസ്തവ ദേവാലയം വിശുദ്ധ ദൈവമാതാവിന്റെ നാമധേയത്തില്‍ സ്ഥാപിതമായത്. ഈ ദേവാലയത്തിന്റെ പൌരാണികതയും പരിശുദ്ധിയും മാര്‍ അന്ത്രയോസ് ബാവയില്‍ തല്പര്യമുളവാക്കിയിരുന്നു. അതുമൂലം അദ്ദേഹത്തിന്റെ അന്ത്യനാളുകള്‍ കല്ലടയില്‍ ആയിരുന്നു. അദ്ദേഹം കാലം ചെയ്തശേഷം കല്ലടയിലെ വി. ദൈവമാതാവിന്റെ നാമധേയത്തിലുള്ള വി. ദേവാലയത്തിലെ മദ്ബഹായില്‍ കബറടക്കി.
മതമൈത്രിയുടെ മഹത്തായ പൈതൃകം കല്ലട വലിയപള്ളി ഇന്നും സൂക്ഷിക്കുന്നു. മാര്‍ അന്ത്രയോസ് ബാവയുടെ സാന്നിദ്ധ്യം കല്ലടയില്‍ വിശുദ്ധി പരത്തി മതസ്ഥര്‍ ഈ ദേവാലയത്തില്‍ ഒത്തുചേരുന്നു.
മലങ്കരസഭയിലെ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നായി മാറിയിരിക്കുന്ന ഈ ദേവാലയം വിശ്വാസികളുടെ ഒരു പ്രാര്ത്ഥനാകേന്ദ്രമാണ്. ദിവസംതോറും പരിശുദ്ധന്റെ കബറിങ്കലെത്തുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നു. ഒരാള്‍ പരിശുദ്ധനാകുന്നത് അദ്ദേഹത്തിന്റെ വിശുദ്ധിയില്‍ നിന്നും മദ്ധ്യസ്ഥതമൂലവും അനുഗ്രഹം പ്രാപിക്കുന്ന വിശ്വാസികളുടെ ജീവിക്കുന്ന സമൂഹത്തിലൂടെയാണ്. ഇതാണ് വിശുദ്ധന്മാരുടെ നിരകളിലേക്ക് അദ്ദേഹത്തെ ഉയര്‍ത്തുന്ന പ്രധാന ഘടകം. അക്കാര്യത്തില്‍ അന്ത്രയോസ് ബാവ ശ്രേഷ്ഠനാണ്. മാര്‍ അന്ത്രയോസ് ബാവ കാലം ചെയ്തത് കുംഭമാസം 19-ാം തീയതിയാണ്. ഈ ദേവാലയത്തിലെ പ്രധാന പെരുന്നാളില്‍ ഈ പരിശുദ്ധന്റെ കബറിങ്കലേക്ക് പതിനായിരങ്ങള്‍ പ്രവഹിക്കുന്നു. നേര്‍ച്ചകളും കാഴ്ചകളും അര്‍പ്പിച്ച് ആത്മാനന്ദം അനുഭവിക്കുന്നു. ദുഃഖങ്ങളും ദുരിതങ്ങളും അകലുവാന്‍ കബറിങ്കല്‍ മദ്ധ്യസ്ഥ പ്രാര്‍ത്ഥന അണയ്ക്കുന്നു. കല്ലട പള്ളിയില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ മാര്‍ അന്ത്രയോസ് ബാവയുടെ പ്രാര്‍ത്ഥനാമന്ത്രവും പവിത്ര ചൈതന്യവും ഇന്ന് മനുഷ്യമനസ്സുകളില്‍ മുഴുവന്‍ നിറഞ്ഞു നില്ക്കുന്നു.

COMMENTS