രാജ്യത്തിന്റെ നാനാഭാഗങ്ങളിലുമായി ജോയ് ആലുക്കാസിൻ്റെ 130 ഷോറൂമുകളിലും കോർപറേറ്റ് ഓഫീസുകളിലും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി...
രാജ്യത്തിന്റെ നാനാഭാഗങ്ങളിലുമായി ജോയ് ആലുക്കാസിൻ്റെ 130 ഷോറൂമുകളിലും കോർപറേറ്റ് ഓഫീസുകളിലും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി. ചില രേഖകളും കുറച്ചു പൈസയും എടുത്തു കൊണ്ടുപോയി.
നോട്ട് റദ്ദാക്കിയതിനു ശേഷം, ഒരുപാട് വെളളിയും സ്വർണവും വജ്രവും ചെലവാകുന്നു എന്ന അനുമാനത്തിലാണ് ആദായനികുതിക്കാർ ഈ അതിക്രമം ചെയ്തത്.
ആദായനികുതി റെയ്ഡിൻ്റെ വാർത്ത ഇന്നലെ ഒരു മലയാളം ടിവി ചാനലിലും വാർത്തയായില്ല, ചർച്ചയും നടന്നില്ല. ഇന്ന് പത്രങ്ങളും അതേ പാത പിന്തുടർന്നു, വാർത്ത തമസ്കരിച്ചു. ജോയി മുതലാളി ഇനി പരസ്യം കൊടുക്കില്ല എന്ന പേടി തന്നെ കാരണം.
ആലുക്കാസിനോടു മാത്രമല്ല, കല്യാൺ ജ്വല്ലറിയോടും മലബാർ ഗോൾഡിനോടുമുണ്ട് ഇതേ ബഹുമാനം. പരസ്യത്തിൻ്റെ കാര്യം വരുമ്പോൾ മാതൃഭൂമിയും മനോരമയും മാധ്യമവും മംഗളവും ദേശാഭിമാനിയും ജനയുഗവും ജന്മഭൂമിയുമൊക്കെ ഒറ്റക്കെട്ടാണ്.
ഇവിടെ 'അപ്രഖ്യാപിത അടിയന്തരാവസ്ഥ' നിലവിലുണ്ടെന്നു പറയുന്നത് വെറുതെയല്ല.
ലേഖകൻ : അഡ്വ. എ. ജയശങ്കർ
Note: The opinions, beliefs and viewpoints expressed by the various writers in this online magazine do not reflect the opinions, beliefs and viewpoints of the editorial board.
COMMENTS