എറണാകുളം- അങ്കമാലി അതിരൂപതയിലെ ഭൂമി വില്പന വിവാദം ആളിക്കത്തി; അത്യുന്നത കർദ്ദിനാൾ സ്ഥാനമൊഴിയണം എന്ന ആവശ്യം ശക്തമായി. മെഡിക്കൽ കോളജിനു സ...
എറണാകുളം- അങ്കമാലി അതിരൂപതയിലെ ഭൂമി വില്പന വിവാദം ആളിക്കത്തി; അത്യുന്നത കർദ്ദിനാൾ സ്ഥാനമൊഴിയണം എന്ന ആവശ്യം ശക്തമായി.
മെഡിക്കൽ കോളജിനു സ്ഥലം വാങ്ങാൻ ബാങ്കിൽ നിന്ന് കടമെടുത്ത 58കോടി രൂപ തിരിച്ചടക്കാൻ വഴി കാണാതെ, അതിരൂപതയുടെ മറ്റുചില വസ്തുവകകൾ വില്ക്കാൻ തീരുമാനിച്ചിടത്താണ് വിവാദത്തിൻ്റെ തുടക്കം.
50-60 കോടി മാർക്കറ്റുവിലയുളള മൂന്നേക്കർ ഭൂമി വിറ്റ് 27 കോടി സമാഹരിക്കാൻ ആയിരുന്നു തീരുമാനം. അതിനു ചില ഇടനിലക്കാരെയും ഏർപ്പെടുത്തി. 36 ആധാരങ്ങൾ വഴി മൊത്തം വസ്തുവും വിറ്റു. ആധാരത്തിൽ കാണിച്ച വില 13 കോടി, അതിരൂപതയുടെ എക്കൗണ്ടിൽ വന്നത് വെറും 9 കോടി 31 ലക്ഷം.
മതിപ്പുവിലയേക്കാൾ നന്നെ കുറഞ്ഞ വിലയാണ് ആധാരത്തിൽ കാണിച്ചിട്ടുള്ളത്. ഉദാഹരണത്തിന്, സീപോർട്ട്-എയർപോർട്ട് റോഡിൽ ഭാരതമാതാ കോളേജിന് എതിരെയുള്ള 60.26 സെൻ്റ് സ്ഥലം, 3,99,70,000 രൂപയ്ക്ക് വിറ്റു എന്നാണ് പറയുന്നത്. സെന്റ് ഒന്നിന് 6,63,292രൂപ. അവിടെ സെന്റിന് 25 ലക്ഷം രൂപ മിനിമം കിട്ടും എന്നത് മൂന്നു തരം.
അതുപോകട്ടെ, പരിശുദ്ധ പിതാവിനെ ഇടനിലക്കാർ പറ്റിച്ചു എന്നു കരുതി സമാധാനിക്കാം. പക്ഷേ, ആധാരത്തിൽ കാണുന്ന വിലയും എക്കൗണ്ടിൽ വരാത്തതിന് എന്തു ന്യായം?
ഭൂമിയിടപാടിൻ്റെ ധാർമികവും നിയമപരവുമായ ഉത്തരവാദിത്തത്തിൽ നിന്ന് കർദ്ദിനാളിന് ഒഴിഞ്ഞു മാറാൻ കഴിയില്ല. 36 ആധാരത്തിലും അതിരൂപതയ്ക്കു വേണ്ടി ഒപ്പിട്ടത് മാർ ആലഞ്ചേരിയും ഫാ. ജോഷി പുതുവയുമാണ്.
അതിരൂപതയിലെ 438 വൈദികരും രണ്ട് സഹായ മെത്രാൻമാരും കർദിനാളിന് എതിരാണ്. ഭൂമിവില്പനയിൽ സുതാര്യതയില്ല, ബാങ്കിലെ കടം 84 കോടിയായി വർദ്ധിച്ചു എന്നൊക്കെയാണ് ആവലാതി.
കർദ്ദിനാൾ തന്നെ നിയോഗിച്ച അന്വേഷണ കമ്മറ്റിയുടെ റിപ്പോർട്ടും അദ്ദേഹത്തിന് എതിരാണ്. അന്വേഷണ റിപ്പോർട്ട് ചർച്ച ചെയ്യാൻ വേണ്ടി വിളിച്ചുകൂട്ടിയ വൈദിക സമിതി യോഗം പിരിച്ചു വിട്ടതാണ് ഏറ്റവും പുതിയ സംഭവവികാസം.കർദ്ദിനാളിനെ ഏതാനും അനുയായികൾ അരമനയിൽ തടഞ്ഞു വെച്ചുവത്രെ.
നിങ്ങൾ അംഗീകരിച്ചാലും ഇല്ലെങ്കിലും സത്യം ഇതാണ്: അത്യുന്നത കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഏതാണ്ട് ഒരു കുവൈറ്റ് ചാണ്ടിയുടെ നിലവാരത്തിലെത്തി.
Note: The opinions, beliefs and viewpoints expressed by the various writers in this online magazine do not reflect the opinions, beliefs and viewpoints of the editorial board.

ലേഖകൻ : അഡ്വ. എ. ജയശങ്കർ

COMMENTS