കാലിത്തീറ്റ കുംഭകോണ കേസിൽ റാഞ്ചിയിലെ പ്രത്യേക കോടതി ബിഹാർ മുൻമുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന് മൂന്നരവർഷം തടവും അഞ്ചു ലക്ഷം രൂപ പിഴയും വിധി...
കാലിത്തീറ്റ കുംഭകോണ കേസിൽ റാഞ്ചിയിലെ പ്രത്യേക കോടതി ബിഹാർ മുൻമുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന് മൂന്നരവർഷം തടവും അഞ്ചു ലക്ഷം രൂപ പിഴയും വിധിച്ചു. കാലിത്തീറ്റ ഇടപാടിൽ യാദവൻ്റെ രണ്ടാമത്തെ ശിക്ഷയാണിത്. മുമ്പത്തെ കേസിൽ അഞ്ചു വർഷം തടവും 25ലക്ഷം പിഴയുമാണ് കിട്ടിയത്. ഈ പരമ്പരയിൽ ഇനി മൂന്നു കേസുകൂടി വിചാരണ പൂർത്തിയാവാൻ ബാക്കിയുണ്ട്.
1974ൽ അന്നത്തെ ബിഹാർ മുഖ്യമന്ത്രി അബ്ദുൽ ഗഫൂറിന്റെ അഴിമതിക്കും ദുർഭരണത്തിനും എതിരെ സമരം ചെയ്തുകൊണ്ട് പൊതുരംഗത്തു വന്നയാളാണ് ലാലുജി. ആ സമരം പിന്നീട് ജയപ്രകാശ് നാരായൺ ഏറ്റെടുത്തു; ദേശീയ തലത്തിൽ ഇന്ദിരാഗാന്ധിയുടെ സ്വേച്ഛാധിപത്യത്തിനും കുടുംബവാഴ്ചക്കും എതിരായ സമരമായി പരിണമിച്ചു.
1977ൽ ലാലു ലോക്സഭാംഗമായി അഴിമതിക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തി. 1989ൽ മുഖ്യമന്ത്രിയായി, കാലിത്തീറ്റ കുംഭകോണം അടക്കം അനവധി വിക്രിയകൾ നടത്തി.
1997ൽ അഴിമതി കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ അക്ഷരാഭ്യാസമില്ലാത്ത ഭാര്യ റബറിദേവിയെ മുഖ്യമന്ത്രിയാക്കി. കോടതി ശിക്ഷിക്കുകയും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അയോഗ്യനാവുകയും ചെയ്തപ്പോൾ, എട്ടുംപൊട്ടും തിരിയാത്ത മകൻ തേജസ്വിയെ ഉപമുഖ്യമന്ത്രിയാക്കി. മകൾ മിസാഭാരതിയും മകൻ തേജ്പാൽ യാദവും രാഷ്ട്രീയത്തിൽ തന്നെയുണ്ട്.
അടുത്തയാഴ്ച, അല്ലെങ്കിൽ അതിനടുത്ത ആഴ്ച യാദവൻ ജാമ്യത്തിലിറങ്ങും. അഴിമതിക്കും കുടുംബാധിപത്യത്തിനും എതിരെയുളള സമരം ഊർജിതമാക്കും.
Note: The opinions, beliefs and viewpoints expressed by the various writers in this online magazine do not reflect the opinions, beliefs and viewpoints of the editorial board.

ലേഖകൻ : അഡ്വ. എ. ജയശങ്കർ

COMMENTS