മോഡലുകൾ ഉണ്ടാക്കുന്നതിൽ അഗ്രഗണനീയനായ 4D (അതായതു 3D + ടൈം) സോഫ്റ്റ്വെയർ ഉണ്ടാക്കുന്ന AGI കമ്പനിയുടെ ഒരു പ്ലാറ്റുഫോം ഉണ്ട് ( http://apps....
മോഡലുകൾ ഉണ്ടാക്കുന്നതിൽ അഗ്രഗണനീയനായ 4D (അതായതു 3D + ടൈം) സോഫ്റ്റ്വെയർ ഉണ്ടാക്കുന്ന AGI കമ്പനിയുടെ ഒരു പ്ലാറ്റുഫോം ഉണ്ട് (http://apps.agi.com/SatelliteViewer/) സാറ്റലൈറ്റുകളുടെ പൊസിഷൻ റിയൽ ടൈം അറിയാൻ വേണ്ടി. ഇന്നലെ ഇത് ഉപയോഗിച്ചാണ് നാവിക് സാറ്റലൈറ്റുകളുടെ പൊസിഷൻ ചെക്ക് ചെയ്തത്. അത് ഉപയോഗിച്ചപ്പോൾ കണ്ട ചില ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ (ഞെട്ടണമെന്നില്ല).
ഒരൽപ്പം കടുപ്പമുള്ള കാര്യം എന്താണെന്നു വെച്ചാൽ നമ്മുടെ ഭൂമിയിൽ ഉള്ള അവശേഷിക്കുന്ന 'കാട്ടിലെ' കടുവകളുടെ എണ്ണം ഏകദേശം 3890 മാത്രമാണ്. പുലിമുരുഗൻ തന്നെയാണ് ഇതിന്റെയെല്ലാം പുറകിൽ.
- 16784 ഉപഗ്രഹങ്ങൾ ആണ് ബഹിരാകാശത്തു കറങ്ങിയും അലഞ്ഞുതിരിഞ്ഞും നടക്കുന്നത്. ഇതിൽ പല ഉപഗ്രഹങ്ങളും പല വലിപ്പത്തിലുള്ളവയും വിവിധ ഉദേശങ്ങൾക്കുള്ളവയും പല ജീവിത കാലാവധി ഉള്ളവയും ആണ്.
- 6043 ഉപഗ്രഹങ്ങൾ കോമ്മൺവെൽത് ഓഫ് ഇൻഡിപെൻഡൻറ് സ്റേറ്സ് (പഴയ USSR ). അതായതു ഏകദേശം മൂന്നിലൊന്നു.
- 5063 ഉപഗ്രഹങ്ങൾ അമേരിക്കയുടേതാണ്.
- 3594 ഉപഗ്രഹങ്ങൾ ചൈനയുടേതായി ഉണ്ട്.
- 190 ഉപഗ്രഹങ്ങൾ ഇന്ത്യക്കുണ്ട്
- 1669 ഉപഗ്രഹങ്ങൾ ആണ് പൂർണ്ണമായും പ്രവർത്തനത്തിൽ ഉള്ളത്.
- 15022 ഉപഗ്രഹങ്ങൾ പൂർണ്ണമായും പ്രവർത്തന രഹിതമാണ്.
1957 ൽ (October 4, 1957) സോവിയറ്റ് യൂണിയൻ ആണ് ആദ്യമായി സാറ്റലൈറ്റ് (സ്പുട്നിക്) വിക്ഷേപിച്ചത്. 59 വർഷങ്ങൾ കൊണ്ട് അതായതു 22010 ദിവസങ്ങൾ കൊണ്ട് നമ്മൾ മനുഷ്യർ 16784 ഉപഗ്രഹങ്ങൾ അവിടെയെത്തിച്ചു. അന്യഗ്രഹത്തിൽ ഏതെങ്കിലും ജീവനുള്ളവർ ഉണ്ടെങ്കിൽ കൺഫ്യൂഷൻ അടിച്ചു തലയ്ക്കു വട്ടാകും ഇതിൽ ഏതാണ് ഭൂമി എന്ന് ആലോചിച്ചു.
ഒരൽപ്പം കടുപ്പമുള്ള കാര്യം എന്താണെന്നു വെച്ചാൽ നമ്മുടെ ഭൂമിയിൽ ഉള്ള അവശേഷിക്കുന്ന 'കാട്ടിലെ' കടുവകളുടെ എണ്ണം ഏകദേശം 3890 മാത്രമാണ്. പുലിമുരുഗൻ തന്നെയാണ് ഇതിന്റെയെല്ലാം പുറകിൽ.
Author: Mr. Dani Gorgon
Dani Gorgon, hailing from Sakthikulangara in Kollam worked in the fishing industry in different roles before he moved to Dubai. He is an expert in the maritime industry with expertise on various fishing methods and marine technologies. He can be contacted directly on danigorgon@gmail.com .Note: The opinions, beliefs and viewpoints expressed by the various writers in this online magazine do not reflect the opinions, beliefs and viewpoints of the editorial board.
COMMENTS