കൃഷി, ഗ്രാമവികസനം, ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍, ചെറുകിട-ഇടത്തരം സംരംഭങ്ങള്‍, അടിസ്ഥാനസൗകര്യം എന്നീ മേഖലകളെ ശാക്തീകരിക്കാന്‍ ലക്ഷ്യമിട...
കൃഷി, ഗ്രാമവികസനം, ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍, ചെറുകിട-ഇടത്തരം സംരംഭങ്ങള്‍, അടിസ്ഥാനസൗകര്യം എന്നീ മേഖലകളെ ശാക്തീകരിക്കാന്‍ ലക്ഷ്യമിട്ടുള്ള ബജറ്റാണു കേന്ദ്ര ധനമന്ത്രി ശ്രീ. അരുണ്‍ ജെയ്റ്റ്ലി പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. തുടര്‍ച്ചയായുള്ള ഘടനാപരമായ പരിഷ്കാരങ്ങള്‍ ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥകളിലൊന്നായി ഇന്ത്യയെ മാറ്റുമെന്ന് ഗവണ്മെന്റ് കരുതുന്നു. ഘടനാപരമായ പരിഷ്കാരങ്ങളോടു പൊരുത്തപ്പെടുന്നതില്‍ രാജ്യം മികവു കാട്ടിയെന്നു ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി ചൂണ്ടിക്കാട്ടി. ഉല്പാദന, സേവന, കയറ്റുമതി രംഗങ്ങള്‍ വളര്‍ച്ചയുടെ പാതയിലായ സാഹചര്യത്തില്‍ രാജ്യം ക്രമേണ എട്ടു ശതമാനത്തിലേറെ വളര്‍ച്ച നേടുമെന്നാണു പ്രതീക്ഷ.
മിക്ക റാബി വിളകളുടേതുമെന്നപോലെ എല്ലാ അപ്രഖ്യാപിത ഖാരിഫ് വിളകളുടെയും കുറഞ്ഞ തറവില അവയുടെ ഉല്പാദനച്ചെലവിന്റെ ഒന്നര ഇരട്ടിയായിരിക്കും. 2018-19ലെ സുസ്ഥാപിത കാര്‍ഷിക വായ്പ 11 ലക്ഷം കോടിയിലേറെ രൂപയായി ഉയര്‍ത്തി. 2014-15ല്‍ ഇത് 8.5 ലക്ഷം കോടി രൂപയായിരുന്നു.
86% ചെറുകിട കര്‍ഷകരുടെ താല്പര്യങ്ങള് സംരക്ഷിക്കുന്നതിനായി 22,000 തുറന്ന ഗ്രാമീണ വിപണികള്‍ സ്ഥാപിച്ച് അവ ഗ്രാമീണ കാര്‍ഷിക വിപണികളായി വികസിപ്പിക്കും
ഉരുളക്കിഴങ്ങ്, തക്കാളി, ഉള്ളി എന്നിവയുടെ വിലവ്യതിയാനം നിയന്ത്രിക്കുക വഴി കര്‍ഷകരെയും ഉപഭോക്താക്കളെയും സഹായിക്കുന്നതിനായി 'ഓപ്പറേഷന് ഗ്രീന്‍സ്' പ്രഖ്യാപിച്ചു.
മല്‍സ്യബന്ധന, മൃഗപരിപാലന രംഗങ്ങള്‍ക്കായി പതിനായിരം കോടി രൂപയുടെ രണ്ടു പുതിയ ഫണ്ടുകള്‍ പ്രഖ്യാപിച്ചു. പുനഃസംഘടിപ്പിക്കപ്പെട്ട ദേശീയ ബാംബൂ മിഷന് 1290 കോടി രൂപ പ്രഖ്യാപിച്ചു.
കഴിഞ്ഞ വര്‍ഷം 42,500 കോടി രൂപയുടെ വായ്പയാണു വനിതാ സ്വാശ്രയ സംഘങ്ങള്‍ക്കു നല്കിയിരുന്നതെങ്കില് 2019ല്‍ ഇത് 75,000 കോടി രൂപയായി ഉയര്‍ത്തും.ദരിദ്രര്‍ക്കും മധ്യവര്‍ഗക്കാര്‍ക്കും സൗജന്യ പാചകവാതക കണക്ഷനുകളും വൈദ്യുതിയും ശൗചാലയങ്ങളും ലഭ്യമാക്കുന്നതിനുള്ള ഉജ്ജ്വല, സൗഭാഗ്യ, സ്വച്ഛ് മിഷന് പദ്ധതികളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കും.
ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക സുരക്ഷ എന്നിവയ്ക്കായുള്ള വിഹിതം 1.38 ലക്ഷം കോടി രൂപയായിരിക്കും. 2022 ആകുമ്പോഴേക്കും എല്ലാ ഗോത്രവര്‍ഗ ബ്ലോക്കുകളിലും താമസിച്ചു പഠിക്കാന്‍ സൗകര്യമുള്ളതും നവോദയ വിദ്യാലയങ്ങള്‍ക്കു സമാനവുമായ ഏകലവ്യ സ്കൂളുകള്‍ ആരംഭിക്കും. പിന്നാക്ക ജാതിക്കാര്‍ക്കായുള്ള ക്ഷേമഫണ്ട് വര്‍ധിപ്പിക്കും. ആരോഗ്യരംഗത്ത് ഉള്‍പ്പെടെയുള്ള മുന്‍നിര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഗവേഷണം, അടിസ്ഥാനസൗകര്യം എന്നീ രംഗങ്ങളില്‍ നിക്ഷേപം ലഭ്യമാക്കുന്നതിനായി 'റീവൈറ്റലൈസിങ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് സിസ്റ്റംസ് ഇന്‍ എജ്യുക്കേഷന്‍ ബൈ 2022 (റൈസ്) എന്ന ബൃഹദ്പദ്ധതി പ്രഖ്യാപിച്ചു. നാലു വര്‍ഷത്തിനകം 1,00,000 കോടി രൂപയുടെ നിക്ഷേപമാണ് ലക്ഷ്യംവെക്കുന്നത്.
അധ്യയന നിലവാരം മെച്ചപ്പെടുത്തുന്നതിനായി 20 ലക്ഷം വിദ്യാര്‍ഥികള്‍ക്കിടയില്‍ സര്‍വേ നടത്തി. അധ്യാപകരുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനായി ഇന്റഗ്രേറ്റഡ് ബി.എഡ്. കോഴ്സുകള്‍ ആരംഭിക്കും. പ്രൈം മിനിസ്റ്റേഴ്സ് റിസര്‍ച്ച് ഫെല്ലോസ് (പി.എം.ആര്.എഫ്.) പദ്ധതിക്കും ഈ വര്‍ഷം തുടക്കമിടും. 1,000 ബി.ടെക് വിദ്യാര്‍ഥികള്‍ക്കു ഫെലോഷിപ്പ് നല്‍കും. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബങ്ങളിലെയും ഗ്രാമീണ കുടുംബങ്ങളിലെയും അംഗങ്ങളുടെ വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനുമായി വ്യക്തിഗത ആദായ നികുതിയില്‍ നിന്നും കമ്പനി നികുതിയില്‍നിന്നും നാലു ശതമാനം 'ഹെല്‍ത്ത് ആന്‍ഡ് എജുക്കേഷന്‍ സെസ്' ഈടാക്കും. ഇതുവഴി 11,000 കോടി രൂപ സമാഹരിക്കാന്‍ സാധിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.
ചരക്കുസേവന നികുതി നടപ്പാക്കിയതിന് ശേഷം അവതരിപ്പിക്കപ്പെടുന്ന ആദ്യ ബജറ്റില്‍ പരോക്ഷനികുതികളില്‍ കസ്റ്റംസ് നികുതി സംബന്ധിച്ചാണു നിര്‍ദേശങ്ങള്‍ കൂടുതലും. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതികള്‍ പ്രോല്‍സാഹിപ്പിക്കല്‍, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍ എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി കസ്റ്റംസ് തീരുവ പരിഷ്കരിച്ചിട്ടുണ്ട്. മൊബൈല്‍ ഫോണുകളുടെ കസ്റ്റംസ് തീരുവ 15 ശതമാനത്തില്‍നിന്ന് 20 ശതമാനമായി ഉയര്‍ത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കശുവണ്ടി സംസ്കരണം പ്രോത്സാഹിപ്പിക്കുന്നതിനായി കശുവണ്ടിക്കു മേലുള്ള കസ്റ്റംസ് തീരുവ നിലവിലുള്ള അഞ്ചു ശതമാനത്തില്‍നിന്ന് 2.5 ശതമാനമായി കുറച്ചു.
ചരക്കുസേവന നികുതി പ്രാബല്യത്തിലായ സാഹചര്യത്തില്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്സൈസ് ആന്‍ഡ് കസ്റ്റംസിന്റെ പേര് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്റ്റ് ടാക്സസ് ആന്‍ഡ് കസ്റ്റംസ് എന്നാക്കാനും ബജറ്റില്‍ നിര്‍ദേശമുണ്ട്.
രണ്ടാം ഘട്ട, മൂന്നാം ഘട്ട ചികില്‍സകള്‍ക്ക് ഒരു കുടുംബത്തിന് അഞ്ചു ലക്ഷം രൂപയെന്ന പരിധിയോടെ പത്തു കോടിയിലേറെ ദരിദ്ര കുടുംബങ്ങള്‍ക്കായി ആരോഗ്യ സംരക്ഷണ പദ്ധതി നടപ്പാക്കും. ഇത്തരത്തിലുള്ള ലോകത്തിലെ ഏറ്റവും ബൃഹത്തായ പദ്ധതിയായിരിക്കും ഇത്.
ധനക്കമ്മി 3.5 ശതമാനത്തില്‍ നിര്‍ത്താന്‍ സാധിച്ചു. 2018-19ല്‍ പ്രതീക്ഷിക്കുന്ന ധനക്കമ്മി 3.3 ശതമാനമാണ്. അടിസ്ഥാനസൗകര്യം ഒരുക്കുന്നതിനായി 5.97 ലക്ഷം കോടി അനുവദിച്ചു. പത്തു പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഐക്കണിക് ടൂറിസ്റ്റ് കേന്ദ്രങ്ങളായി വികസിപ്പിക്കും.
കൃത്രിമ ബുദ്ധി സംബന്ധിച്ച ദേശീയതലപദ്ധതിക്കു നിതി ആയോഗ് മുന്‍കയ്യെടുക്കും. റൊബോട്ടിക്സ്, കൃത്രിമ ബുദ്ധി, ഇന്‍ര്‍നെറ്റ് തുടങ്ങിയ മേഖലകള്‍ക്കായി മികവിന്റെ കേന്ദ്രങ്ങള്‍ സ്ഥാപിക്കും.
2017-18ല്‍ ഓഹരി വിറ്റഴിക്കല്‍ വഴി ലക്ഷ്യമിട്ട 72,5000 കോടി രൂപ പിന്നിട്ട സാഹചര്യത്തില്‍ 2018-19ല്‍ ലക്ഷ്യം വെക്കുന്നത് 80,000 കോടി രൂപയാണ്. 2017-18ലെ വരുമാനം ഒരു ലക്ഷം കോടി കടക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളായ നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ്, യുനൈറ്റഡ് ഇന്ത്യ അഷ്വറന്‍സ് കമ്പനി ലിമിറ്റഡ്, ഓറിയന്റല്‍ ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് എന്നിവ ലയിപ്പിച്ച് ഒറ്റ കമ്പനിയാക്കും.
സ്വര്‍ണം സ്വത്തിനമായി കാണുന്നതിനുള്ള സമഗ്ര സ്വര്‍ണ നയം തയ്യാറായിവരുന്നു. നിയന്ത്രണങ്ങളോടു കൂടിയ സ്വര്‍ണ എക്സ്ചേഞ്ചുകള്‍ ആരംഭിക്കും. സ്വര്‍ണനിക്ഷേപ പദ്ധതി തലവേദനകള്‍ ഇല്ലാത്തതാക്കി മാറ്റുകയും ചെയ്യും.
രാഷ്ട്രപതിയുടെ പ്രതിമാസ പ്രതിഫലം അഞ്ചു ലക്ഷം രൂപയും ഉപരാഷ്ട്രപതിയുടേത് നാലു ലക്ഷം രൂപയും ഗവര്‍ണറുടേത് 3.5 ലക്ഷം രൂപയുമാക്കാന്‍ തീരുമാനിച്ചു. പാര്‍ലമെന്റ് അംഗങ്ങളുടെ ശമ്പളം 2018 ഏപ്രില്‍ ഒന്നിനു പ്രാബല്യത്തില്‍ വരുംവിധം പുതുക്കും. ഇത് പണപ്പെരുപ്പത്തിനനുസരിച്ച് അഞ്ചു വര്‍ഷ ഇടവേളകളില്‍ സ്വയം പുതുക്കപ്പെടുന്ന സംവിധാനവും ഏര്‍പ്പെടുത്തും. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 150-ാമതു ജന്മ വാര്‍ഷികം ആഘോഷിക്കുന്നതിനായി 150 കോടി രൂപ നീക്കിവെച്ചു.
നൂറു കോടിയിലേറെ വാര്‍ഷിക വിറ്റുവരവുള്ള കാര്ഷികോല്പന്ന കമ്പനികളുടെ ലാഭത്തിന് 2018-19 മുതല്‍ അഞ്ചു വര്‍ഷത്തേക്ക് നൂറു ശതമാനം ഇളവു നല്‍കും.
ആദായ നികുതി നിയമത്തിലെ 80-ജെ.ജെ.എ.എ. വകുപ്പു പ്രകാരം പുതിയ ജീവനക്കാര്‍ക്കു നല്കുന്ന ആനുകൂല്യത്തില്‍ 30 ശതമാനം കുറവു വരുത്തുന്നത് ചെരുപ്പ്, തുകല്‍ വ്യവസായത്തില്‍ 150 ദിവസത്തേക്കായി പരിമിതപ്പെടുത്തും. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനാണ് ഇത്.
സര്‍ക്കിള്‍ റേറ്റ് മൂല്യം പരിഗണിക്കപ്പെടുന്നതിന്റെ അഞ്ചു ശതമാനത്തിലേറെ അല്ലാത്തപക്ഷം സ്ഥാവരവസ്തുക്കള്‍ സംബന്ധിച്ച ഇടപാടില്‍ ഇളവുണ്ടായിരിക്കില്ല.
50 കോടിയില്‍ താഴെ മാത്രം വിറ്റുവരവുള്ള കമ്പനികള്‍ക്ക് കോര്‍പ്പറേറ്റ് നികുതി ഇനത്തില്‍ നല്‍കിവരുന്ന 25 ശതമാനമെന്ന നിരക്കിളവ് 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 250 കോടി രൂപ വരെ വിറ്റുവരവുള്ള കമ്പനികള്‍ക്കു ലഭ്യമാക്കാനുള്ള നിര്‍ദേശം മുന്നോട്ടുവെച്ചു. ഇതു സുക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കു ഗുണകരമാകും.
പലവക ചികില്‍സാച്ചെലവുകള്‍ നല്‍കുകയും ഗതാഗത അലവന്‍സ് കുറയ്ക്കുകയും ചെയ്യുന്ന നിലവിലുള്ള സംവിധാനത്തിനു പകരം 40,000 രൂപയുടെ അംഗീകൃത ഇളവ് എര്‍പ്പെടുത്തും. ഇത് ശമ്പളക്കാരായ ജീവനക്കാരും പെന്‍ഷന്‍കാരും ഉള്‍പ്പെടെ രണ്ടര കോടിയിലേറെ പേര്‍ക്കു ഗുണകരമാകും. മുതിര്‍ന്ന പൗരന്മാര്ക്കും ഇളവു പ്രഖ്യാപിച്ചിട്ടുണ്ട്.
ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലുമുള്ള നിക്ഷേപങ്ങളുടെ നികുതിവരുമാനത്തിനുള്ള ഇളവ് 10,000 രൂപയില്‍നിന്ന് 50,000 രൂപയായി ഉയര്‍ത്തി. 194 എ വ്യവസ്ഥ പ്രകാരം സ്രോതസ്സില്‍ ഈടാക്കുന്ന നികുതി ബാധകമല്ല. എല്ലാ ഫിക്സഡ് ഡെപ്പോസിറ്റുകള്‍ക്കും റിക്കറിങ് ഡെപ്പോസിറ്റുകള്‍ക്കും പലിശയ്ക്കും ഈ ആനുകൂല്യം ബാധകമാണ്.
ആദായ നികുതി നിയമത്തിലെ 80 ഡിഡിബി വകുപ്പ് പ്രകാരം ഗുരുതരമായ രോഗങ്ങള്‍കക്ക് അനുവദിച്ചിരുന്ന ചികില്‍സാച്ചെലവ് നേരത്തേ, മുതിര്‍ന്ന പൗരന്മാര്ക്കു 60,000 രൂപയും വളരെ മുതിര്‍ന്ന പൗരന്മാര്ക്ക് 80,000 രൂപയും ആയിരുന്നത് ഒരു ലക്ഷം രൂപയായി വര്‍ധിപ്പിച്ചു.
പ്രധാനമന്ത്രി വയവന്ദന യോജന 2020 മാര്‍ച്ച് വരെ നീട്ടാന്‍ തീരുമാനിച്ചു. ഒരു മുതിര്‍ന്ന പൗരന് 7.5 ലക്ഷം രൂപയെന്ന നിലവിലുള്ള പരിധി 15 ലക്ഷം രൂപയായി ഉയര്‍ത്താന്‍ നിര്‍ദേശിക്കും.
ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കു ബജറ്റില്‍ വലിയ പ്രാധാന്യം കല്പിച്ചിട്ടുണ്ട്. വായ്പാ പിന്‍ബലം, മുടക്കുമുതല്‍, വായ്പാ സബ്സിഡി, പുതിയ കണ്ടുപിടിത്തങ്ങള്‍ നടത്തല്‍ എന്നവയ്ക്കായി 3794 കോടി രൂപ മാറ്റിവെച്ചു. 2015 ഏപ്രിലില്‍ ആരംഭിച്ച മുദ്രാ യോജന പ്രകാരം 10.38 കോടി വായ്പകളായി 4.6 ലക്ഷം കോടി രൂപ അനുവദിച്ചു. 76 ശതമാനത്തിലേറെ വായ്പ നേടിയത് സ്ത്രീകളും 50 ശതമാനത്തിലേറെ വായ്പ നേടിയത് പട്ടികജാതിക്കാര്‍, പട്ടികവര്‍ഗക്കാര്‍, മറ്റു പിന്നോക്ക ജാതിക്കാര്‍ എന്നിവരുമാണ്. 2018-19ല്‍ മൂന്നു ലക്ഷം രൂപയുടെ മുദ്ര വായ്പകള്‍ നല്‍കാനാണു പദ്ധതി.
ഈ വര്‍ഷം മുറപ്രകാരമുള്ള 70 ലക്ഷം തൊഴിലുകള്‍ സൃഷ്ടിക്കപ്പെടുമെന്നാണു സ്വതന്ത്രപഠനത്തില്‍ വെളിവായിട്ടുള്ളതെന്നു ധനമന്ത്രി വ്യക്തമാക്കി. തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനായി ഇ.പി.എഫിനു കീഴിലുള്ള പുതിയ ജീവനക്കാരുടെ കൂലിയുടെ 12 ശതമാനം അടുത്ത മൂന്നു വര്‍ഷത്തേക്കു ഗവണ്മെന്റ് വഹിക്കുമെന്ന് ശ്രീ. ജെയ്റ്റ്ലി വ്യക്തമാക്കി. എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ആന്‍ഡ് മിസല്ലേനിയസ് പ്രൊവിഷന്‍സ് ആക്റ്റ്, 1952ല്‍ മാറ്റങ്ങള്‍ വരുത്തുമെന്നും ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി.
സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചയെ നിര്‍ണയിക്കുന്നത് അടിസ്ഥാനസൗകര്യ മേഖലയാണെന്നു ചൂണ്ടിക്കാട്ടിയ ധനമന്ത്രി, മൊത്ത ആഭ്യന്തര ഉല്പാദനത്തിന്റെ വളര്‍ച്ച ഉയര്‍ത്താനും റോഡ്, വിമാനത്താവളം, റെയില്‍വേ, തുറമുഖങ്ങള്‍, ഉള്‍നാടന്‍ ജലഗതാഗതം എന്നിവയുടെ ശൃംഖല തീര്‍ക്കാനും 50 ലക്ഷം കോടിയിലേറെ രൂപയുടെ നിക്ഷേപം ആവശ്യമാണെന്നു ചൂണ്ടിക്കാട്ടി. 2017-18ല്‍ അടിസ്ഥാന സൗകര്യമേഖലയ്ക്ക് 4.94 ലക്ഷം കോടി രൂപ അനുവദിച്ച സ്ഥാനത്ത് 2018-19ല്‍ 5.97 ലക്ഷം കോടി രൂപ അനുവദിക്കുമെന്നു പ്രഖ്യാപിച്ചു. ഭാരത് മാല പദ്ധതി പ്രകാരം ആദ്യഘട്ടത്തില്‍ 35,000 കിലോമീറ്റര്‍ റോഡ് നിര്‍മിക്കുന്നതിനായി 5,35,000 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം നല്കി.
2018-19ല്‍ റെയില്‍വേയ്ക്കു പ്രതീക്ഷിക്കുന്ന ചെലവ് 1,48,528 കോടി രൂപയാണ്. 2017-18ല്‍ 4000 കിലോമീറ്റര്‍ വൈദ്യുതീകരിക്കപ്പെട്ട റയില്‍പ്പാത പൂര്‍ത്തിയാക്കാനാണു പദ്ധതി. കിഴക്ക്, പടിഞ്ഞാറ് ചരക്ക് ഇടനാഴികളുടെ നിര്‍മാണം അതിവേഗം പൂരോഗമിച്ചുവരികയാണ്.
എന്‍.എ.ബി.എച്ച്. നിര്മാണ് പദ്ധതിയില്‍പ്പെടുത്തി വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനശേഷി അഞ്ചു മടങ്ങിലേറെ വര്‍ധിപ്പിക്കാനുള്ള പദ്ധതി ബജറ്റില്‍ നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച ഉഡാന്‍ പദ്ധതി പ്രകാരം യാത്രാവിമാനങ്ങള്‍ എത്താത്ത 56 വിമാനത്താവളങ്ങളില്‍നിന്നും വിമാനങ്ങളും ഹെലികോപ്റ്ററുകള്‍ എത്താത്ത 31 ഹെലിപ്പാഡുകളില്‍നിന്നു ഹെലികോപ്റ്ററുകളും പറന്നുയരും.
കടപ്പത്ര വിപണിയില്‍നിന്നു പണം സമാഹരിക്കുന്നതിനായി നിക്ഷേപ യോഗ്യത റേറ്റിങ് 'എ.എ.'യില്നിന്ന് 'എ.'യിലേക്ക് മാറ്റാന്‍ നിയന്ത്രണ ഏജന്‍സികളോടു ധനമന്ത്രി അഭ്യര്‍ഥിച്ചു. രാജ്യത്തെ ഇന്റര്‍നാഷണല്‍ ഫിനാന്‍സ് സര്‍വീസ് കേന്ദ്രങ്ങളിലെ എല്ലാ സാമ്പത്തിക സേവനങ്ങളും നിയന്ത്രിക്കുന്നതിനായി ഏകീകൃത സംവിധാനം രൂപീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
സുരക്ഷാ വെല്ലുവിളികളെ നേരിടുന്നതില്‍ സൈന്യം അനുഭവിക്കേണ്ടിവരുന്ന ത്യാഗങ്ങളെ അനുസ്മരിച്ച ധനമന്ത്രി, രണ്ടു പ്രതിരോധ വ്യാവസായിക ഉല്പാദന ഇടനാഴികള്‍ ആരംഭിക്കുമെന്ന് അറിയിച്ചു. ആധാറിനു സമാനമായി ഓരോ സംരംഭത്തിനും സവിശേഷ നമ്പര്‍ നല്‍കുന്നതിനുള്ള പദ്ധതി ആരംഭിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
2018 ജനുവരി 15 വരെയുള്ള കണക്കുപ്രകാരം 2017-18 സാമ്പത്തിക വര്‍ഷം പ്രത്യക്ഷ നികുതി 18.7 ശതമാനം വര്‍ധിച്ചു. 2017-17ല്‍ 12.6 ശതമാനമായിരുന്നു വര്‍ധന. നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നവരുടെ എണ്ണവും ഗണ്യമായി ഉയര്‍ന്നതായി ധനമന്ത്രി വെളിപ്പെടുത്തി. 2014-15 സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ 6.47 കോടി നികുതിദായകരാണ് ഉണ്ടായിരുന്നതെങ്കില്‍ 2016-17ന്റെ അന്ത്യനാളുകളാകുമ്പോഴേക്കും ആകെ നികുതിദായകരുടെ എണ്ണം 8.27 കോടി ആയി ഉയര്‍ന്നു.
കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും;11 ലക്ഷം കോടി രൂപയുടെ കാര്‍ഷിക വായ്പകള്‍
- 500 കോടി രൂപ ചെലവില്‍ ഓപ്പറേഷന് ഗ്രീന്‍ പദ്ധതി
- ഔഷധച്ചെടി വളര്‍ത്തലിനായി 200 കോടി
- കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ മത്സ്യബന്ധന, മൃഗസംരക്ഷണ രംഗങ്ങളിലേക്കും വ്യാപിപ്പിക്കും
ഖാരിഫ് വിളകള്‍ക്ക് ഉത്പാദനച്ചെലവിന്റെ ഒന്നരയിരട്ടിയെങ്കിലും കുറഞ്ഞ താങ്ങു വില ഉറപ്പു വരുത്തും. കര്‍ഷകരുടെ വരുമാനം ഇരട്ടിപ്പിക്കുന്നതിനുള്ള ചരിത്രപരമായ തീരുമാനമാണിതെന്നും ശ്രീ. അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. 2018-19 കാലയളവില്‍ സ്ഥാപനങ്ങളില്‍ നിന്നുള്ള കാര്‍ഷിക വായ്പകള്‍ക്കായി 11 ലക്ഷം കോടി രൂപ ബജറ്റില്‍ വകയിരുത്തി. 2017-18 ല്‍ 10 ലക്ഷം കോടി രൂപയായിരുന്നു ഈയിനത്തില്‍ വകയിരുത്തിയിരുന്നത്. ഉരുളക്കിഴങ്ങ്, തക്കാളി, ഉള്ളി തുടങ്ങി വേഗത്തില്‍ നശിച്ചു പോകുന്ന തരം കാര്‍ഷികോത്പന്നങ്ങളുടെ വില സ്ഥിരത നിലനിര്‍ത്തുന്നതിനായി 500 കോടി രൂപ ചെലവു വരുന്ന ഓപ്പറേഷന് ഗ്രീന്‍ പദ്ധതി ആരംഭിക്കും. ഫാര്‍മര്‍ പ്രൊഡ്യൂസേഴ്സ് ഓര്‍ഗനൈസേഷനുകള്‍ (എഫ്പിഒ), അഗ്രി-ലോജിസ്റ്റിക്സ്, സംസ്കരണ സംവിധാനങ്ങള്‍ തുടങ്ങിയവയ്ക്ക് ഓപ്പറേഷന് ഗ്രീന്‍ പദ്ധതിയിലൂടെ പ്രോത്സാഹനം നല്‍കും.
ജൈവ കൃഷിരീതി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി, ദേശീയ ഗ്രാമീണ ജീവന പദ്ധതിയിലൂടെ ക്ലസ്റ്ററുകള്‍ രൂപീകരിക്കുന്നതിന് ഫാര്‍മര്‍ പ്രൊഡ്യൂസേഴ്സ് ഓര്‍ഗനൈസേഷനുകള്‍, വില്ലേജ് പ്രൊഡ്യൂസേഴ്സ് ഓര്‍ഗനൈസേഷനുകള്‍, വനിതാ സ്വയം സഹായ സംഘങ്ങള്‍ എന്നിവയ്ക്ക് പിന്തുണ നല്‍കും. കൂടാതെ ഔഷധച്ചെടി വളര്‍ത്തലിനും, സുഗന്ധദ്രവ്യങ്ങള്‍, സുഗന്ധ എണ്ണകള്‍ എന്നിവ കുടില്‍ വ്യവസായമായി നിര്‍മ്മിക്കുന്നതിനും 200 കോടി രൂപയും ബജറ്റില്‍ നീക്കിവച്ചിട്ടുണ്ട്.
നിലവിലുള്ള 22,000 ഗ്രാമീണ ഹാട്ടുകളെ ഗ്രാമീണ കാര്‍ഷിക വിപണികളായി (ഗ്രാം) ഉയര്‍ത്തും. തൊഴിലുറപ്പ് പദ്ധതി മുതലായ ഗവണ്മെന്റ് പദ്ധതികളിലൂടെ ഗ്രാമീണ കാര്‍ഷിക വിപണികള്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കും. ഇലക്ട്രോണിക് കാര്‍ഷിക വിപണിയായ ഇ-നാം പോര്‍ട്ടലുമായി ഗ്രാമീണ കാര്‍ഷിക വിപണികളെ ബന്ധിപ്പിക്കും. ഇതിലൂടെ കര്‍ഷകര്‍ക്ക് ഉത്പന്നങ്ങള്‍ നേരിട്ട് വിറ്റഴിക്കാന്‍ സാധിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
585 കാര്‍ഷികോത്പന്ന വിപണന സമിതികളിലേക്ക് (എപിഎംസി) ഇ-നാം പോര്‍ട്ടലിന്റെ സേവനം വ്യാപിപ്പിക്കുമെന്ന് കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. അവയില്‍ 470 എപിഎംസികള്‍ ഇതിനകം ഇ-നാമുമായി ബന്ധിപ്പിച്ചു, ബാക്കിയുള്ളവ 2018 മാര്‍ച്ചിനകം ബന്ധിപ്പിക്കും. 22,000 ഗ്രാമുകളുടെയും, 585 എപിഎംസികളുടെയും കാര്‍ഷിക വിപണവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനായി 2000 കോടി രൂപ സഞ്ചിത തുകയോട് കൂടി അഗ്രി-മാര്‍ക്കറ്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് രൂപീകരിക്കും.
കേന്ദ്ര ഭക്ഷ്യ സംസ്കരണ മന്ത്രാലയത്തിനുള്ള ബജറ്റ് വിഹിതം 2017-18 ല്‍ 715 കോടിയായിരുന്നത് 1400 കോടിയായി ഉയര്‍ത്തി. പ്രധാനമന്ത്രി കൃഷി സമ്പാദ യോജന ഭക്ഷ്യ സംസ്കരണ രംഗത്തെ നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിനുള്ള സുപ്രധാന പദ്ധതിയാണെന്നും, ഈ മേഖല പ്രതിവര്‍ഷം ശരാശരി 8 ശതമാനം തോതില്‍ വളര്‍ച്ച കൈവരിക്കുന്നതായും മന്ത്രി പറഞ്ഞു.
കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് സംവിധാനം മത്സ്യബന്ധന, മൃഗസംരക്ഷണ മേഖലകളിലേക്കു കൂടി വ്യാപിപ്പിക്കുമെന്ന് ധനമന്ത്രി അറിയിച്ചു. ഇതിലൂടെ കാര്‍ഷിക വായ്പ, പലിശയിളവ് തുടങ്ങിയ സൗകര്യങ്ങള്‍ ഈ മേഖലകളിലും ലഭ്യമാകും. ഫിഷറീസ് ആന്‍ഡ് അക്വാകള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് ഫണ്ട്, ആനിമല്‍ ഹസ്ബന്‍ഡറി ഡെവലപ്മെന്റ് ഫണ്ട് എന്നിവ രൂപീകരിക്കും. 10,000 കോടി രൂപയായിരിക്കും രണ്ട് നിധികളുടെയും കൂടിയുള്ള സഞ്ചിത തുക.
1290 കോടി രൂപ ചെലവില്‍ പുതുക്കിയ ദേശീയ മുള ദൗത്യം ആരംഭിക്കും. മുള ഉത്പാദകരും ഉപഭോക്താക്കളുമായി ബന്ധിപ്പിക്കുക, മുള ശേഖരിക്കുന്നതിനും, സംസ്കരിക്കുന്നതിനും, വിപണനം ചെയ്യുന്നതിനുമായി സംവിധനങ്ങളേര്പ്പെടുത്തുക, മുള കൃഷി ചെയ്യുന്നവരുടെ വരുമാനം വര്‍ദ്ധിപ്പിക്കുക, ഈ രംഗത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നിവ പദ്ധതിയുടെ ലക്ഷ്യങ്ങളാണ്.
ഡല്‍ഹി തലസ്ഥാന മേഖലയിലെ വായു മലിനീകരണം നിയന്ത്രിക്കുന്നതിനായി പ്രത്യേക പദ്ധതി തയ്യാറാക്കുമെന്നും ശ്രീ. അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. കാര്‍ഷികാവശിഷ്ടങ്ങളുടെ സംസ്കരണത്തിനാവശ്യമായ യന്ത്രസാമഗ്രികള്‍ സബ്സിഡി നിരക്കില്‍ ലഭ്യമാക്കുന്നതും ഈ പദ്ധതിയുടെ ഭാഗമായിരിക്കും.
2018-19 വര്‍ഷത്തേയ്ക്കുള്ള ബജറ്റില്‍ റെയില്‍വേയ്ക്ക് വന്‍ പരിഗണന
- 1,48,528 കോടിയുടെ പദ്ധതികള്‍
- 2018-19ല്‍ ആദ്യ ആധുനിക ട്രെയിനുകള്‍ ഓടിത്തുടങ്ങും
- 600 പ്രധാന റെയില്‍വേ സ്റ്റേഷനുകള്‍ നവീകരിക്കും
- മുംബൈ, ബംഗളൂരു റെയില്‍ ശൃംഖലകള്‍ വികസിപ്പിക്കും
- അതിവേഗ റെയില്‍ പദ്ധതികളുടെ മാനവ വിഭവശേഷി പരിശീലനത്തിന് വഡോദരയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട്
രാജ്യത്തെ റെയില്‍വേ ശൃംഖല ശക്തിപ്പെടുത്തുന്നതിനുള്ള കേന്ദ്ര ഗവണ്മെന്റിന്റെ ഊന്നല്‍ നിലനിര്‍ത്തിക്കൊണ്ട് 2018-19ലെ പൊതുബജറ്റില്‍ റെയിവേ മന്ത്രാലയത്തിനുള്ള വിഹിതത്തില്‍ വര്‍ധന. റെയില്‍വേയ്ക്ക് 2018-19ലെ വിഹിതം 1,48,528 കോടി രൂപയായിരിക്കുമെന്ന് ബജറ്റ് അവതരിപ്പിച്ച കേന്ദ്ര ധന-കമ്പനികാര്യ മന്ത്രി ശ്രീ അരുണ്‍ ജെയ്റ്റ്ലി അറിയിച്ചു. ഇതിന്റെ വലിയൊരു ഭാഗം ശേഷി വികസനത്തിനു വേണ്ടിയാണ് വിനിയോഗിക്കുക. 18000 കിലോമീറ്റര്‍ പാത ഇരട്ടിപ്പിക്കല്‍, മൂന്നാമത്തെയും നാലാമത്തെയും പാതകളുടെ നിര്‍മാണം, 5000 കിലോമീറ്റര്‍ ഗേജ് മാറ്റം എന്നിവ ശേഷി വികസനത്തിന്റെ ഭാഗമായി നടത്തും. റെയില്‍ ശൃംഖല പൂര്‍ണ്ണമായും ബ്രോഡ് ഗേജിലേക്കു മാറ്റും. 2017-18ല്‍ വൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ 4000 കിലോമീറ്റര്‍ റെയില്‍ ശൃംഖല പ്രവര്‍ത്തന സജ്ജമാക്കുമെന്നും ശ്രീ ജെയ്റ്റ്ലി പറഞ്ഞു.
2018-19ല്‍ 12000 വാഗണുകളും 5160 കോച്ചുകളും ഏകദേശം 700 എന്‍ജിനുകളും വാങ്ങുമെന്നും കിഴക്ക്, പടിഞ്ഞാറന്‍ ചരക്ക് ഇടനാഴികളുടെ നിര്‍മാണം പൂര്‍ണ്ണതോതിലാക്കുമെന്നും ധനമന്ത്രി ശ്രീ. ജെയ്റ്റ്ലി പ്രഖ്യാപിച്ചു. അടിസ്ഥാന സൗകര്യ വികസനത്തിന് ചരക്ക് ഗോഡൗണുകളുടെ ഒരു പ്രധാന പദ്ധതി നടപ്പാക്കുകയും സ്വകാര്യ പങ്കാളിത്തത്തോടെ അതിവേഗം പ്രവര്‍ത്തനക്ഷമമാക്കുകയും ചെയ്യും.
രാഷ്ട്രീയ റെയില്‍ സുരക്ഷാ കോശിനു കീഴില്‍ മതിയായ പണം ലഭ്യമാക്കുമെന്ന് ശ്രീ ജെയ്റ്റ്ലി ഉറപ്പു നല്കി. 2018-19 കാലയളവില്‍ 3600ല്‍ അധികം കിലോമീറ്റര്‍ റെയില്‍പ്പാത നവീകരണം ലക്ഷ്യമിടുന്നു. 'മൂടല്‍മഞ്ഞില്‍ നിന്നുള്ള സുരക്ഷ', ' തീവണ്ടി സുരക്ഷാ താക്കീത് സംവിധാനം' എന്നീ സാങ്കേതിക വിദ്യകളുടെ ഉപയോഗം വ്യാപിപ്പിക്കും. അടുത്ത രണ്ടു വര്‍ഷം കൊണ്ട് ബ്രോഡ്ഗേജ് ശൃംഖലയിലെ 4267 ആളില്ലാ ലെവല്‍ക്രോസുകള്‍ നീക്കം ചെയ്യും.
പെരമ്പൂരിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ആധുനിക തീവണ്ടികള്‍ നിര്‍മ്മിക്കും. 2018-19ല്‍ ഈ രീതിയിലുള്ള ആദ്യ തീവണ്ടി പ്രവര്‍ത്തനക്ഷമമാക്കും. ഇന്ത്യന്‍ റെയില്‍വേ സ്റ്റേഷന് വികസന കോര്പറേഷന് ലിമിറ്റഡ് മുഖേന 600 പ്രധാന റെയില്‍വേ സ്റ്റേഷനുകളുടെ നവീകരണം നടപ്പാക്കും. 25000ല്‍ അധികം പടികളുള്ള എല്ലാ സ്റ്റേഷനുകളിലും യന്ത്ര ഗോവണികള്‍ സ്ഥാപിക്കും. എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും തീവണ്ടികളിലും വൈഫൈ സൗകര്യം ലഭ്യമാക്കും. യാത്രക്കാരുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന് എല്ലാ സ്റ്റേഷനുകളിലും ട്രെയിനുകളിലും സിസിടിവികള്‍ സ്ഥാപിക്കും.
11,000 കോടി രൂപയിലധികം ചെലവിട്ട് മുംബൈ റെയില്‍ ഗതാഗത സംവിധാനത്തില്‍ 90 കിലോമീറ്റര്‍ ഇരട്ടപ്പാതകള്‍ കൂട്ടിച്ചേര്‍ക്കുമെന്ന് ധനമന്ത്രി അറിയിച്ചു. ചില സ്റ്റേഷനുകളില്‍ യന്ത്രവല്‍കൃത ഇടനാഴികള്‍ ഉള്‍പ്പെടെ 40,000 കോടി രൂപ ചെലവില്‍ 150 കിലോമീറ്റര്‍ അധിക സബര്‍ബന്‍ ശൃംഖല നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നു. ബംഗളൂരു മെട്രോ നഗരത്തിന്റെ വളര്‍ച്ചയ്ക്ക് കുതിപ്പേകാന്‍ ഏകദേശം 1600 കിലോമീറ്റര്‍ ദൂരത്തില്‍ 17,000 കോടി രൂപ ചെലവിട്ട് സബര്‍ബന്‍ ശൃംഖല നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നു.
ഇന്ത്യയുടെ ആദ്യ അതിവേഗ റെയില്‍ പദ്ധതിയായ മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് 2017 സെപ്റ്റംബര്‍ 14നു ശിലാസ്ഥാപനം നടത്തിയിരുന്നു. അതിവേഗ റെയില്‍പദ്ധതികളുടെ മാനവ വിഭവ ശേഷി പരിശീലനത്തിനു വഡോദരയില്‍ ഒരു ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങും.
2022 ലെ നവ ഇന്ത്യയ്ക്കായി ആയുഷ്മാന്‍ ഭാരത് പ്രഖ്യാപിച്ചു
- ആരോഗ്യ മേഖലയില്‍ രണ്ട് സുപ്രധാന പദ്ധതികള്‍
- ഒന്നരലക്ഷം ആരോഗ്യ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ 1200 കോടി രൂപ വകയിരുത്തി
- 10 കോടി കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വരെ ചികിത്സാ സഹായം നല്കാന് ദേശീയ ആരോഗ്യ സംരക്ഷണ പദ്ധതി
കേന്ദ്ര ധനമന്ത്രി ശ്രീ. അരുണ്‍ ജെയ്റ്റ്ലി പാര്‍ലമെന്റില്‍ ഇന്ന് അവതരിപ്പിച്ച 2018-19 ലേയ്ക്കുള്ള പൊതു ബജറ്റില്‍ ആരോഗ്യ മേഖലയ്ക്കായി രണ്ട് സുപ്രധാന പദ്ധതികള്‍ പ്രഖ്യാപിച്ചു. രാജ്യത്ത് ഒന്നര ലക്ഷം ആരോഗ്യ, ആരോഗ്യ രക്ഷാ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് 1,200 കോടി രൂപ ബജറ്റില്‍ നീക്കി വച്ചിട്ടുണ്ട്. 2017 ലെ ദേശീയ ആരോഗ്യ നയത്തില്‍ വിഭാവനം ചെയ്തിട്ടുള്ള തരത്തില്‍ രാജ്യത്തിന്റെ ആരോഗ്യ സംവിധാനത്തിന്റെ അടിത്തറയെന്ന നിലയ്ക്കാണ് ഇത്തരം ഹെല്‍ത്ത് ആന്റ് വെല്‍നസ്സ് കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നത്. പകര്‍ച്ച വ്യാധികളല്ലാത്ത അസുഖങ്ങളുള്‍പ്പെടെ സമഗ്ര ആരോഗ്യ പരിചരണം നല്‍കുന്നതിന് പുറമെ മാതൃ-ശിശു ആരോഗ്യ പരിചരണവും ഈ കേന്ദ്രങ്ങള്‍ നല്‍കും. അവശ്യ മരുന്നുകളും പരിശോധനാ സേവനങ്ങളും ഇവിടങ്ങളില്‍ സൗജന്യമായി ലഭിക്കും.
ആയുഷ്മാന്‍ ഭാരത് പദ്ധതിക്ക് കീഴില്‍ 1.5 ലക്ഷം കേന്ദ്രങ്ങള്‍ വഴി രാജ്യത്തെ 10 കോടി പാവപ്പെട്ട കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വരെ ചികിത്സാ സഹായം നല്‍കുമെന്ന് ശ്രീ. ജെയ്റ്റ്ലി പ്രഖ്യാപിച്ചു. 50 കോടി ജനങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. മെഡിക്കല്‍ റീഇംമ്പേഴ്സ്മെന്റ് രംഗത്ത് ലോകത്തെ ഏറ്റവും വലിയ ആരോഗ്യ പരിരക്ഷാ പദ്ധതിയായിരിക്കും ഇതെന്ന് ധനമന്ത്രി പറഞ്ഞു. ഈ രണ്ട് പദ്ധതികളും ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.
നിലവിലുള്ള ജില്ലാ ആശുപത്രികളുടെ നിലവാരം മെച്ചപ്പെടുത്തിക്കൊണ്ട് 24 പുതിയ ഗണ്മെന്റ് മെഡിക്കല്‍ കോളേജുകളും, ആശുപത്രികളും സ്ഥാപിക്കും. ഇതുവഴി മൂന്ന് പാര്‍ലമെന്റ് നിയോജക മണ്ഡലങ്ങളില്‍ കുറഞ്ഞത് ഒരു മെഡിക്കല്‍ കോളേജും, രാജ്യത്ത് ഓരോ സംസ്ഥാനത്തും ഏറ്റവും കുറഞ്ഞത് ഒരു മെഡിക്കല്‍ കോളേജും ഉറപ്പുവരുത്തും.
എല്ലാ വ്യക്തിഗത സംരംഭങ്ങള്‍ക്കും പ്രത്യേക തിരിച്ചറിയല്‍ രേഖ
മൂന്ന് പൊതുമേഖലാ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളെ ഒന്നാക്കി ലയിപ്പിക്കും
എല്ലാ ഇന്ത്യക്കാര്‍ക്കും ആധാര്‍ തിരിച്ചറിയല്‍ വ്യക്തിത്വം നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ ചെറുതും വലുതുമായ എല്ലാ സംരംഭങ്ങള്‍ക്കും സവിശേഷ തിരിച്ചറിയല്‍ രേഖ ആവശ്യമാണെന്നും 2018-19ലെ കേന്ദ്ര പൊതുബഡ്ജറ്റ് ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ച് കേന്ദ്ര ധന, കോര്‍പറേറ്റ് കാര്യ മന്ത്രി ശ്രീ അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. രാജ്യത്തെ മുഴുവന്‍ വ്യക്തിഗത സംരംഭങ്ങള്‍ക്കും സവിശേഷ തിരിച്ചറിയല്‍ രേഖ നല്കാന് ഗവണ്മെന്റ് ഒരു പദ്ധതി നടപ്പാക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.
ഫുഡ് കോര്പറേഷന് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ദീര്‍ഘകാല വായ്പകള്‍ ലഭ്യമാക്കിയും ഓഹരി വര്‍ധിപ്പിച്ചും പുനസ്സംഘടിപ്പിക്കും. സംസ്ഥാന ഗവണ്മെന്റുകള് നടത്തുന്ന മെട്രോ സംരംഭങ്ങളില്‍ കേന്ദ്ര ഗവണ്മെന്റിന്റെ ഓഹരി വിഹിതവും കടവും ക്രമപ്പെടുത്തുമെന്നും ധനമന്ത്രി പറഞ്ഞു.
രണ്ട് ഇന്‍ഷുറന്‍സ് കമ്പനികള്‍ ഉള്‍പ്പെടെ 14 കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളെ സ്റ്റോക്ക് എക്സ്ചേഞ്ച് വിനിമയ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ഗവണ്മെന്റ് അനുമതി നല്കി. ഹിന്ദുസ്ഥാന്‍ പെട്രോളിയം കമ്പനിയെ ഒഎന്‍ജിസി ഏറ്റെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ വിജയകരമായി പൂര്‍ത്തീകരിച്ചുവെന്ന് ശ്രീ ജെയ്റ്റ്ലി പറഞ്ഞു. നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ്, യുണൈറ്റഡ് ഇന്ത്യാ അഷ്വറന്‍സ് കമ്പനി ലിമിറ്റഡ്, ഓറിയന്റല്‍ ഇന്ത്യാ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് എന്നീ മൂന്ന് പൊതുമേഖലാ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളെ ലയിപ്പിച്ച് ഒന്നാക്കി അവയെ വൈകാതെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്യും ചെയ്യും.
സ്വര്‍ണം ഒരു ആസ്തിയായി വികസിപ്പിക്കുന്നതിന് ഗവണ്മെന്റ് ഒരു സമഗ്ര സ്വര്‍ണ്ണ നയം കൊണ്ടുവരുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. രാജ്യത്തെ സ്വര്‍ണ്ണ വിനിമയം നിയന്ത്രിക്കുന്നതിനു വേണ്ടി ഉപഭോക്തൃ സൗഹൃദപരവും കാര്യക്ഷമതയും ഊന്നിയതുമായ ഒരു മേല്‍നോട്ട സംവിധാനം നടപ്പാക്കും. ജനങ്ങള്‍ക്ക് തര്‍ക്കരഹിതമായി സ്വര്‍ണ്ണ നിക്ഷേപ അക്കൗണ്ട് തുറക്കാന്‍ കഴിയുന്ന വിധം സ്വര്‍ണനിയന്ത്രണ പദ്ധതി പുനരേകീകരിക്കും.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കുന്നതിനും പൊതുസേവന സംവിധാനം മെച്ചപ്പെടുത്തുന്നതിനും പരിഷ്കരണങ്ങളുമായി കേന്ദ്ര ഗവണ്മെന്റ് മുന്നോട്ട്
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കുന്നതിനും പൊതുസേവനം മെച്ചപ്പെടുത്തുന്നതിനും കഴിഞ്ഞ മൂന്നര വര്‍ഷംകൊണ്ട് സുപ്രധാനമായ നിരവധി പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ ഗവണ്മെന്റ് നടപ്പാക്കിയതായി ധനകാര്യ മനന്ത്രി ശ്രീ. അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തില്‍ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് പ്രീ- നേഴ്സറി മുതല്‍ 12-ാം ക്ലാസ്സുവരെ സമഗ്രമായ വിധത്തിലായിരിക്കും വിദ്യാഭ്യാസത്തെ പരിഗണിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി. വിദ്യാഭ്യാസത്തില്‍ ഡിജിറ്റല്‍വല്‍ക്കരണം വര്‍ദ്ധിപ്പിക്കാനുള്ള ഗവണ്മെന്റിന്റെ നിശ്ചയദാര്‍ഢ്യം പ്രകടമാക്കിക്കൊണ്ട് ബ്ലാക്ക് ബോര്‍ഡില്‍ നിന്ന് ക്രമേണ ഡിജിറ്റല്‍ ബോര്‍ഡിലേയ്ക്ക് മാറാനാണ് ലക്ഷ്യമെന്ന് ശ്രീ. ജെയ്റ്റ്ലി പറഞ്ഞു.വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഗവേഷണ പ്രവര്‍ത്തനങ്ങളുടെയും അനുബന്ധ അടിസ്ഥാന സൗകര്യങ്ങളുടെയും വികസനം ഉറപ്പു വരുത്താന്‍ ഒരു ലക്ഷം കോടി രൂപയുടെ ഒരു പദ്ധതി ധനമന്ത്രി പ്രഖ്യാപിച്ചു. 'റീവൈറ്റ്ലൈസിംഗ് ഇന്‍ഫ്രാ സ്ട്രക്ച്ചര്‍ ആന്റ് സിസ്റ്റംസ് ഇന്‍ എജ്യൂക്കേഷന്‍ (റൈസ്)' എന്ന പദ്ധതി നാല് വര്‍ഷം കൊണ്ടാണ് നടപ്പിലാക്കുക. ഉന്നത വിദ്യാഭ്യാസ രംഗത്ത് പ്രൈം മിനിസ്റ്റേഴ്സ് റിസര്‍ച്ച് ഫെലോസ് (പി.എം.ആര്.എഫ്) പദ്ധതി ശ്രീ. ജെയ്റ്റ്ലി പ്രഖ്യാപിച്ചു. രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളില്‍ നിന്ന് 1000 മികച്ച ബി.ടെക്ക് വിദ്യാര്‍ത്ഥികളെ കണ്ടെത്തി അവര്‍ക്ക് ഐ.ഐ.റ്റികളിലും, ഐ.ഐ.എസ്.എസ്.സി. കളിലും, ആകര്‍ഷകമായ ഫെലോഷിപ്പോടെ പി.എച്ച്.ഡി. ചെയ്യുന്നതിന് സൗകര്യമൊരുക്കും. അധ്യാപകര്‍ക്ക് ഇന്റഗ്രേറ്റഡ് ബി.എഡ്. പ്രോഗ്രാമും കൊണ്ടുവരും.
2022 ഓടെ 50 ശതമാനത്തിലധികം പട്ടിക വര്‍ഗ്ഗ ജനസംഖ്യയും കുറഞ്ഞത് 20,000 ആദിവാസികളുമുള്ള എല്ലാ ബ്ലോക്കുകളിലും ഓരോ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകള്‍ സ്ഥാപിക്കും. നവോദയ വിദ്യാലയങ്ങള്‍ക്കുള്ള എല്ലാ സൗകര്യവും ഇവിടെ ലഭിക്കും.
ഐ.ഐ.റ്റി.കള്‍ക്കും, എന്‍.ഐ.റ്റി.കള്‍ക്കും കീഴില്‍ സ്വയംഭരണ സ്ഥാപനങ്ങളായി 18 പുതിയ സ്കൂള്‍ ഓഫ് പ്ലാനിംഗ് ആന്റ് ആര്‍ക്കിടെക്ച്ചര്‍ സ്ഥാപിക്കുമെന്നും കേന്ദ്ര മന്ത്രി അറിയിച്ചു.
പ്രതിരോധ മേഖലയ്ക്കുള്ള ബജറ്റ് സഹായം ഗവണ്മെന്റിന്റെ മുന്‍ഗണനയായി തുടരും
- രണ്ട് പ്രതിരോധ, വ്യവസായ ഇടനാഴികള്‍ വികസിപ്പിക്കും
- വ്യവസായ സൗഹൃദ പ്രതിരോധ ഉത്പാദന നയം ഈ വര്‍ഷം പ്രഖ്യാപിക്കും
പ്രതിരോധ മേഖലയ്ക്ക് മതിയായ ബജറ്റ് സഹായം നല്കല് ഗവണ്മെന്റിന്റെ മുന്‍ഗണനയായിരിക്കുമെന്ന് കേന്ദ്ര മന്ത്രി ശ്രീ. അരുണ്‍ ജെയ്റ്റ്ലി വ്യക്തമാക്കി. രാജ്യത്തിന്റെ പ്രതിരോധ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും തദ്ദേശീയമായ നിര്‍മ്മാണ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഈ രംഗത്ത് സ്വാശ്രയത്വം നേടുന്നതിനും നിരവധി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പ്രതിരോധ ഉല്‍പ്പാദന രംഗം സ്വകാര്യ മേഖലയ്ക്കായി തുറന്ന് കൊടുക്കുകയും നേരിട്ടുള്ള വിദേശ നിക്ഷേപം ഉദാരമാക്കുകയും ചെയ്തിട്ടുണ്ട്. രാജ്യത്ത് രണ്ട് പ്രതിരോധ വ്യവസായ, ഉല്‍പ്പാദന ഇടനാഴികള്‍ വികസിപ്പിക്കുന്നതിന് നടപടികള്‍ കൈക്കൊള്ളും. പൊതു, സ്വകാര്യ മേഖലകളിലും, സൂക്ഷ്മ, ഇടത്തരം, ചെറുകിട സംരംഭ മേഖലകളിലും പ്രതിരോധ ഉല്‍പ്പന്നങ്ങളുടെ ആഭ്യന്തര ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിന് വ്യവസായ സൗഹൃദ പ്രതിരോധ ഉത്പാദന നയം ഈ വര്‍ഷം പ്രഖ്യാപിക്കുമെന്നും ശ്രീ. അരുണ്‍ ജെയ്റ്റ്ലി അറിയിച്ചു.
പട്ടികജാതിക്കാര്‍ക്കും, പട്ടിക വര്ഗ്ഗക്കാര്ക്കുമുള്ള വിഹിതം വര്‍ദ്ധിപ്പിച്ചു
പട്ടികജാതിക്കാര്‍ക്കായുള്ള 279 പദ്ധതികള്‍ക്കുള്ള വിഹിതം 2016-17 ലെ 34,334 കോടി രൂപയില്‍ നിന്ന് 2017-18 ലെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 52,719 കോടി രൂപയായി വര്‍ദ്ധിപ്പിച്ചതായി കേന്ദ്ര ധനമന്ത്രി ശ്രീ. അരുണ്‍ ജെയ്റ്റ്ലി അറിയിച്ചു. പട്ടികവര്‍ഗ്ഗക്കാര്‍ക്കായുള്ള 305 പദ്ധതികള്‍ക്കുള്ള വിഹിതം 2016-17 ലെ 21,811 കോടി രൂപയില്‍ നിന്ന് 2017-18 ലെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 32,508 കോടി രൂപയായി വര്‍ദ്ധിപ്പിച്ചു. 2018-19 ലെ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം പട്ടികജാതിക്കാര്‍ക്കുള്ള വിഹിതം 56,619 കോടി രൂപയായും, പട്ടിക വര്‍ഗ്ഗക്കാരുടേത് 39,135 കോടി രൂപയായും വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നു ശ്രീ. ജെയ്റ്റ്ലി അറിയിച്ചു.
സംസ്ഥാനങ്ങള്‍ മുഖേന 372 വ്യവസായ പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും
ദേശീയ ലോജിസ്റ്റിക്സ് പോര്‍ട്ടലിനെ ഒരു ഏകജാലക
ഓണ്‍ലൈന്‍ വിപണിയായി വികസിപ്പിക്കും
രാജ്യവ്യാപകമായി, ബിസിനസ് ചെയ്യുന്നത് അനായാസമാക്കുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ഗവണ്മെന്റ് തുടര്‍ച്ചയായി നടത്തിക്കൊണ്ടിരിക്കുകയാണ്. 'ഏറ്റവും കുറഞ്ഞ ഗവണ്മെന്റ്, പരമാവധി ഭരണ നിര്‍വഹണം' എന്ന കാഴ്ചപ്പാടോടുകൂടിയുള്ള സദ്ഭരണത്തിനാണ് എല്ലായ്പോഴും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഊന്നല്‍ നല്‍കുന്നതെന്ന് എന്ന് പാര്‍ലമെന്റില്‍ ബഡ്ജറ്റ് അവതരിപ്പിച്ച് കേന്ദ്ര ധന മന്ത്രി ശ്രീ അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. നയങ്ങളിലും ചട്ടങ്ങളിലും നടപടിക്രമങ്ങളിലും നൂറുകണക്കിന് പരിഷ്കരണങ്ങള്‍ക്ക് ഗവണ്മെന്റ് ഏജന്‍സികള്‍ക്ക് ഈ കാഴ്ചപ്പാട് പ്രചോദനമായി. ഈ പരിവര്‍ത്തനം കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ 'ബിസിനസ് ചെയ്യുന്നത് എളുപ്പമുള്ള' രാജ്യങ്ങളേക്കുറിച്ചുള്ള ലോകബാങ്ക് പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 42 ആയി മെച്ചപ്പെടുത്തുകയും ഇതാദ്യമായി ആദ്യ നൂറു സ്ഥാനത്തിനുള്ളില്‍ എത്തുകയും ചെയ്തു.
തടസ്സങ്ങളില്ലാതെ വ്യവസായം ചെയ്യാവുന്ന നിലയിലുള്ള പരിഷ്കരണങ്ങള്‍ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും വളരെ ആഴത്തിലാണു നടക്കുന്നതെന്നും കൃത്യമായ 372 വ്യവസായ പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ ഗവണ്മെന്റ് കണ്ടെത്തിയതായും ധനമന്ത്രി ചൂണ്ടിക്കാട്ടി. എല്ലാ സംസ്ഥാനങ്ങളും നിര്‍മാണാത്മകമായി പരസ്പരം മല്‍സരിച്ചുകൊണ്ട് ഒരു ദൗത്യം എന്ന നിലയില്‍ ഈ പരിഷ്കരണ, സുഗമമാക്കല്‍ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിരിക്കുന്നു. ഈ പദ്ധതിക്കു കീഴിലെ പ്രകടനമികവിന്റെ മൂല്യനിര്‍ണയം ഇപ്പോള്‍ ഉപഭോക്താവിന്റെ പ്രതികരണത്തെ അടിസ്ഥാനമാക്കിയാണ്.
എല്ലാ പങ്കാളികളുമായും ബന്ധിപ്പിക്കുന്ന വിധത്തില്‍ കേന്ദ്ര വാണിജ്യകാര്യ വകുപ്പ് ഒരു ദേശീയ ലോജിസ്റ്റിക്സ് പോര്‍ട്ടല്‍ വികസിപ്പിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. ഒരു ഏകജാലക ഓണ്‍ലൈന്‍ വിപണിയായിരിക്കുമിതെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്ര മന്ത്രാലയങ്ങളിലും വകുപ്പുകളിലും ഇ- ഓഫീസ്, ഇ -ഗവേര്‍ണന്‍സ് രീതികള്‍ പരിചയപ്പെടുത്തിക്കൊണ്ട് പ്രവര്‍ത്തനങ്ങള്‍ അതിലൂടെ നടപ്പാക്കുന്നതിലേക്ക് ഗവണ്മെന്റ് മാറിക്കൊണ്ടിരിക്കുകയാണെന്ന് ശ്രീ ജെയ്റ്റ്ലി ചൂണ്ടിക്കാട്ടി. ഗവണ്മെന്റിന്റെ ബഡ്ജറ്റ് തയ്യാറാക്കല്‍, കണക്കുകളുടെ കൈകാര്യം ചെയ്യല്‍, ചെലവും പണ വിനിമയവും കൈകാര്യം ചെയ്യല്‍ എന്നിവയ്ക്ക് കണ്ട്രോളര് ജനറല്‍ ഓഫ് അക്കൗണ്ട്സിന്റെ മേല്‍നോട്ടത്തില്‍ വെബ് അധിഷ്ഠിത സംയോജിത ധനകാര്യ മാനേജ്മെന്റ് വിവര സംവിധാന ( ജിഐഎഫ്എംഐഎസ്) തുടങ്ങി.
ഒരു കേന്ദ്ര പൊതു സംഭരണ പോര്‍ട്ടല്‍ സംഭരണവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഏകബിന്ദുവില്‍ ലഭ്യമാക്കി. ഏകദേശം മൂന്നര ലക്ഷം കരാറുകാരും വില്‍പ്പനക്കാരും ഇതില്‍ രജിസ്റ്റര്‍ ചെയ്തു. 2017 നവംബറില്‍ മാത്രം രണ്ടു ലക്ഷത്തി നാല്‍പ്പതിനായിരം രൂപയോളം മൂല്യമുള്ള ഒരു ലക്ഷത്തിലധികം ദര്‍ഘാസുകളുടെ ഇ -ലേലം ഈ പോര്‍ട്ടലിലൂടെ നടന്നു.
ഗവണ്മെന്റ് ഇ-വിപണി ഇടം (ജെം) ശരിയായ വിലയ്ക്കും ശരിയായ ഗുണമേന്മയിലും അളവിലും സുതാര്യമായും കാര്യക്ഷമമായും സംഭരണം പ്രോല്‍സാഹിപ്പിക്കുന്നു.ഈ പോര്‍ട്ടലില്‍ എഴുപത്തിയെണ്ണായിരം വാങ്ങലുകാരും അമ്പതിനായിരം വില്‍പ്പനക്കാരും മൂന്നു ലക്ഷത്തിഎഴുപത്തി അയ്യായിരം ഉല്‍പ്പന്നങ്ങളും പന്ത്രണ്ട് സേവനങ്ങളും ഉണ്ട്.മൂവായിരം കോടി മൂല്യമുള്ള രണ്ടു ലക്ഷം വിനിമയങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നതിലൂടെ അടിസ്ഥാന വിലയുടെ 25 ശതമാനത്തേക്കാള്‍ അധികം തുക ലാഭിക്കാന്‍ സാധിക്കുന്നു.
വേഗത്തില്‍ പ്രാപ്യമാകുന്നതിനു വേണ്ടി കൈമാറ്റ ആവശ്യങ്ങളുടെ വിശദ വിവരങ്ങള്‍ ഉള്‍പ്പെടുന്ന ലിങ്ക് (india.gov.in)ല്‍ ലഭ്യമാക്കും.പരസ്യമാക്കിയ ധനസംബന്ധമായ വിവരങ്ങള്‍ കമ്പ്യൂട്ടറില്‍ വായിക്കാവുന്ന വിധത്തില്‍ ലഭ്യമാക്കുന്നതും ഗവണ്മെന്റ് പരിഗണിക്കും.
കൃഷിക്കാര്‍, ദരിദ്രര്‍, മറ്റു പിന്നോക്ക വിഭാഗങ്ങള്‍ എന്നിവരുടെ ക്ഷേമത്തിനായി ഗവണ്മെന്റ് വിവിധ പദ്ധതികള്‍ നടപ്പാക്കും
ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായി അടിസ്ഥാന ഘടനയില്‍ ഇടക്കാല - ദീര്‍ഘ കാല പരിഷ്കാരങ്ങള്‍ സഹായകം
കക്ഷി രാഷ്ട്രിയം കണക്കിലെടുക്കാതെ ആത്മാര്‍ത്ഥമായാണ് ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഗവണ്മെന്റ് പ്രവര്‍ത്തിക്കുന്നത് എന്ന് കേന്ദ്ര ധന മന്ത്രി ശ്രീ അരുണ്‍ ജെയ്റ്റ്ലി വ്യക്തമാക്കി. 2018 -19 സാമ്പത്തിക വര്‍ഷത്തെ കേന്ദ്ര ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയായിരുന്നു ശ്രീ ജെയ്റ്റ്ലി. രാജ്യത്തെ വികസിത മേഖലയുടെയും കൃഷിക്കാരുടെയും പാവപ്പെട്ടവരുടെയും മറ്റു പിന്നോക്ക വിഭാഗങ്ങളുടെയും ഉന്നമനത്തിനായി നിരവധി പദ്ധതികളാണ് ഈ ഗവണ്മെന്റ് ആവിഷ്കരിച്ച് നടപ്പാക്കി വരുന്നത് - മന്ത്രി ചൂണ്ടിക്കാട്ടി .
സമൂഹത്തിലെ പാവപ്പെട്ടവര്‍ക്കായി ഉജ്ജ്വല യോജന വഴി സൗജന്യമായി പാചക വാതകം വിതരണം ലഭ്യമാക്കി വരുന്നു സൗഭാഗ്യ യോജന വഴി രാജ്യത്ത് നാലു കോടി വീടുകള്‍ക്ക് പുതിയ വൈദ്യുതി കണക്ഷനുകളാണ് ഈ ഗവണ്മെന്റ് ലഭ്യമാക്കുന്നത. രാജ്യത്തെ മൂവായിരം ജന്‍ ഔഷധി കേന്ദ്രങ്ങളിലൂടെ 800 ലധികം മരുന്നുകള്‍ വളരെ താഴ്ന്ന വിലയ്ക്ക് നല്‍കുന്നുണ്ട്. സ്റ്റെന്ുകളുടെ വില നിയന്ത്രിച്ചു. പാവങ്ങള്‍ക്കായി സൗജന്യ ഡയാലിസിസ് ആരംഭിച്ചു. പാവങ്ങള്‍ക്കും ഇടത്തരക്കാര്‍ക്കുമായി ചെലവുകുറഞ്ഞ ഭവന നിര്‍മ്മാണ പദ്ധതി ആരംഭിച്ചു. യാത്രാടിക്കറ്റുകള്‍ ഓണ്‍ ലൈന്‍ വഴി ലഭ്യമാക്കി. പാസ്പോര്‍ട്ട് നടപടികള്‍ ലളിതമാക്കി. ഈ സൗകര്യങ്ങളെല്ലാം രാജ്യത്തെ വലിയ ഒരു ജനവിഭാഗത്തിന് ഉപകരിക്കുന്നതായി ധനമന്ത്രി ചൂണ്ടിക്കാട്ടി. സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷന് നിബന്ധന നിര്‍ബന്ധമല്ലാതാക്കി. ഇത് രാജ്യത്തെ ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് സഹായകമായി. ഒപ്പം ലക്ഷക്കണിക്കിനു രൂപ ഇവിടുത്തെ തൊഴിലന്വേഷകരായ യുവാക്കള്‍ക്ക് ലാഭിക്കാന്‍ സഹായകമാക്കുകയും ചെയ്തു.
നാലുവര്‍ഷം മുമ്പ് ഈ ഗവണ്മെന്റ് രാജ്യത്തെ ജനങ്ങള്‍ക്ക് ഒരു വാഗ്ദാനം നല്‍കിയിരുന്നു - ശുദ്ധവും സുതാര്യവും സത്യസന്ധവുമായ ഒരു ഭരണം. ശക്തമായ നേതൃത്വത്തിലൂടെ ഇന്ത്യന്‍ സമ്പദ് ഘടനയെ ശക്തമാക്കുമെന്ന് ഞങ്ങള്‍ ഉറപ്പു നല്‍കിയിരുന്നു, ദാരിദ്ര്യം ലഘൂകരിക്കുമെന്ന്, അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുമെന്ന്, പുതിയ ഒരിന്ത്യയെ സൃഷ്ടിക്കുമെന്ന് ഞങ്ങള്‍ വാക്കു നല്‍കിയിരുന്നു. ഈ വാഗ്ദാനങ്ങള്‍ ഞങ്ങള്‍ വിജയകരമായി നിറവേറ്റിക്കൊണ്ടിരിക്കുകയാണ്. - ധനമന്ത്രി പറഞ്ഞു. ജിഎസ്ടിയിലൂടെ നികുതി ഘടന ഞങ്ങള്‍ ലളിതമാക്കി. ഡിജിറ്റല്‍ സാങ്കേതിക വിദ്യ രാജ്യത്തെ പാവപ്പെട്ടവര്‍ക്കു കൂടി ഫലപ്രദമായി ലഭ്യമാക്കി. നോട്ട് അസാധുവാക്കല്‍ രാജ്യത്തെ കറന്‍സിയുടെ ചംക്രമണ തോത് കുറച്ചു. ഇത്തരത്തില്‍ ഘടനാപരമായ മേഖലകളില്‍ വരുത്തിയ പരിഷ്കാരങ്ങള്ഡ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ അനതിവിദൂര ഭാവിയില്‍ കൂടുതല്‍ ശക്തമാക്കാന്‍ സഹായകമാക്കും - മന്ത്രി പറഞ്ഞു.
ഇന്നു ലോകത്തിലെ ഏറ്റവുമധികം വേഗത്തില്‍ വളരുന്ന ഒരു സമ്പദ് ഘടനയാണ് ഇന്ത്യ. അന്താരാഷ്ട് നാണ്യ നിധിയുടെ നിരീക്ഷണത്തില്‍ അടുത്ത വര്‍ഷത്തെ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 7.4 ശതമാനമാണ്. മന്ത്രി ചൂണ്ടി ക്കാട്ടി. എന്നാല്‍ ഇന്ത്യന്‍ സമൂഹത്തിന് ഈ കാലയളവില്‍ എട്ടു ശതമാനം വളര്‍ച്ച നേടാന്‍ സാധിക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നത് എന്ന് ശ്രീ ജയ്റ്റ്ലി വ്യക്തമാക്കി. ഇന്ന് ലോകത്തിലെ ഏഴാമത്തെ വലിയ സമ്പദ് ഘടനയാണ് ഇന്ത്യ. വൈകാതെ നാം അഞ്ചാം സ്ഥാനത്ത് എത്തും. ക്രയ ശേഷിയില്‍ നാം മൂന്നാം സ്ഥാനത്താണ്. ഈ വര്‍ഷത്തെ ബജറ്റില്‍ ഊന്നല്‍ നല്‍കിയിരിക്കുന്നത് കൃഷിയിലും ഗ്രാമീണ സമ്പദ് വ്യവസ്ഥയിലുമാണ് - മന്ത്രി ജെയ്റ്റ്ലി പറഞ്ഞു.
കഴിഞ്ഞ വര്‍ഷങ്ങളില്‍ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങളില്‍ വളരെ മുന്നേറാന്‍ രാജ്യത്തിനു സാധിച്ചതായി മന്ത്രി ചൂണ്ടിക്കാട്ടി. ഇത് രാജ്യത്തെ വ്യാവസായമേഖലയെ കൂടുതലായി വളര്‍ത്തി. വ്യവസായ വളര്‍ച്ചയ്ക്കായി 372 നയ പരിഷ്കരണ നടപടികള്‍ ഗവണ്മെന്റ് സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാനങ്ങളും മത്സര ബുദ്ധിയോടെ ഈ പാത പിന്തുടരുന്നുണ്ട്- മന്ത്രി ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എന്നും പ്രാധാന്യം നല്‍കിയിട്ടുള്ളത് സദ്ഭരണത്തിനാണ് എന്ന് ധനമന്ത്രി വ്യക്തമാക്കി. പ്രകൃതി വിഭവങ്ങളുടെ വിനിയോഗം വളരെ സത്യസന്ധവും സുതാര്യവുമായ രീതിയിലാണ്. വളരെ എളുപ്പത്തില്‍ വ്യവസായങ്ങള്‍ ആരംഭിക്കാന്‍ സാധിക്കുന്ന രാജ്യങ്ങലുടെ നിരയില്‍ ഇന്ത്യയുടെ സ്ഥാനം ഇന്ന് 42 ആണ്. ഇത് ലോക ബാങ്കിന്റെ കണക്കാണ്. യോഗ്യരായ ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യങ്ങള്‍ ഇന്ന് നേരിട്ട് വിതരണം ചെയ്യുന്നു. ആധാറിലൂടെ പൊതു സേവനങ്ങള്‍ കൂടുതല്‍ എളുപ്പമാക്കി. അദ്ദേഹം ചൂണ്ടിക്കാട്ടി. അഴിമതി നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ ഇതു സഹായകമായി. ഇന്ത്യയുടെ നേരിട്ടുള്ള ആനുകൂല്യ വിതരണം ആഗോളതലത്തില്‍ തന്നെ പുത്തന്‍ മാതൃകയും വിജയ കഥയുമായി. ശ്രീ അരുണ്‍ ജെയ്റ്റ്ലി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
2018 -19 സാമ്പത്തിക വര്‍ഷത്തില്‍ ഗ്രാമങ്ങളില്‍ ഉപജീവനത്തിനും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമായി 14.34 ലക്ഷം കോടി ചെലവഴിക്കും.
96 ജില്ലകളില്‍ ജലസേചന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായി പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജനയ്ക്കു കീഴില്‍ 2600 കോടി നീക്കിവച്ചു.
രാജ്യത്തെ ഗ്രാമീണ മേഖലയുടെ ഉപജീവനത്തിന് ഊന്നല്‍ കൊടുക്കുന്ന സുപ്രധാന നടപടികള്‍ പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്ര ധന കമ്പനി കാര്യ മന്ത്രി ശ്രീ അരുണ്‍ ജെയ്റ്റ്ലി 2018- 19 സാമ്പത്തിക വര്‍ഷത്തെ സമ്പൂര്‍ണ ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. കാര്‍ഷിക ഗ്രാമീണ മേഖലകള്‍ ശക്തിപ്പെടുത്തുന്നതിനും ഗ്രാമങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും സവിശേഷ ഊന്നല്‍ കൊടുക്കുന്ന ബജറ്റ് എന്ന ആമുഖത്തോടെയാണ് ധനമന്ത്രി ബജറ്റ് അവതരണം ആരംഭിച്ചതു തന്നെ. 2018 -19 സാമ്പത്തിക വര്‍ഷത്തില്‍ വിവിധ മന്ത്രാലയങ്ങള്‍ ഇതിനായി 14.34 ലക്ഷം കോടി രൂപ ചെലവഴിക്കുമെന്ന് മന്ത്രി അറിയിച്ചു. ഇതില്‍ 11. 98 ലക്ഷം കോടി രൂപ ബജറ്റിതര സ്രോതസുകളില്‍ നിന്നായിരിക്കും. ഇതുവഴി 321 കോടി തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കും. 3.17 ലക്ഷം കിലോമീറ്റര്‍ ഗ്രാമീണ റോഡുകളും 51 ലക്ഷം ഗ്രാമീണ ഭവനങ്ങളും 1.88 കോടി ശുചിമുറികളും നിര്‍മ്മിക്കും. 1.75 വീടുകളില്‍ പുതിയ വൈദ്യുതി കണക്ഷന് ലഭ്യമാക്കും. കൂടാതെ കാര്‍ഷിക വളര്‍ച്ച ശക്തിപ്പെടുത്തും.
പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന, ഹര് ഖേത് കോ പാനി പദ്ധതികള്‍ അനുസരിച്ച് ജലസേചനത്തിനായി 2600 കോടി രൂപ ബജറ്റില്‍ മാറ്റി വച്ചിട്ടുണ്ട്. ഇതു വഴി ജലസേചന സൗകര്യമില്ലാത്ത 96 ജില്ലകളില്‍ കൂടി കൃഷിയാവശ്യത്തിനു ജലമെത്തിക്കാന്‍ സാധിക്കും. നിലവില്‍ ഇതില്‍ 30 ശതമാനം സ്ഥലത്തു മാത്രമെ ജലസേചന സൗകര്യമുള്ളു- മന്ത്രി വ്യക്തമാക്കി. ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന് 2018 -19 സാമ്പത്തിക വര്‍ഷത്തിലെ വിഹിതം 5750 കോടിയാക്കി ഗവണ്മെന്റ് ബജറ്റില്‍ ഉയര്‍ത്തിയതായി ശ്രീ ജെയ്റ്റ്ലി അറിയിച്ചു. സ്ത്രീകളുടെ സ്വാശ്രയ സംഘങ്ങള്‍ക്കു വായ്പനല്കുന്നതിനായി 42,500 കോടി രൂപ നീക്കി വച്ചതായും അദ്ദേഹം തുടര്‍ന്നു. ഇത് കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 37 ശതമാനം കൂടുതലാണ്.
വിളവെടുപ്പിനു ശേഷമുള്ള മൂല്യ വര്‍ധനവ് പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് നികുതി ഇളവ്.
കാര്‍ഷിക മേഖലയില്‍ തൊഴില്‍ മികവ് പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിളവെടുപ്പാനന്തര മൂല്യ വര്‍ദ്ധന നടപ്പാക്കുന്ന കര്‍ഷകരുടെ ഉത്പാദക കമ്പനികള്‍ക്ക് കേന്ദ്രമന്ത്രി ശ്രീ അരുണ്‍ ജെയ്റ്റ്ലി 100 ശതമാനം നികുതി ഇളവ് പ്രഖ്യാപിച്ചു.2018 -19 ലെ സമ്പൂര്‍ണ ബജറ്റിലാണ് ഈ പ്രഖ്യാപനം. വാര്‍ഷിക വിറ്റുവര് 100 കോടിയില്‍ അധികമുള്ള കമ്പനികള്‍ക്ക് അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ അഞ്ചു വര്‍ഷത്തേയ്ക്കാണ് അവരുടെ ലാഭവിഹിതത്തില്‍ ഈ ഇളവ് ലഭിക്കുക. കാര്‍ഷികാവശ്യങ്ങള്‍ക്കായി അംഗങ്ങളെ സഹായിക്കുന്ന സഹകരണ സംഘങ്ങളുടെ ലാഭവിഹിതത്തിന് നിലവില്‍ ഈ ആനുകൂല്യം ലഭിക്കുന്നതായി മന്ത്രി ചൂണ്ടിക്കാട്ടി. ഇത്തരം നികുതി ഇളവുകള്‍ ഓപ്പറേഷന് ഗ്രീന്‍ മിഷനെ പ്രോത്സാഹിപ്പിക്കുമെന്നും സമ്പദ്ഘടനയെ ശക്തിപ്പെടുത്തുമെന്നും കരുതുന്നതായി മന്ത്രി ജെയ്റ്റ്ലി വെളിപ്പെടുത്തി.
ഗ്രാമീണരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് ഗോബര്‍ ധന് പദ്ധതി
ഗ്രാമങ്ങളെ വെളിയിട വിസര്‍ജ്ജന വിമുക്തമാക്കിക്കൊണ്ട്, ഗ്രാമീണരുടെ ജീവിതങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി ജൈവ, കാര്‍ഷിക മാലിന്യങ്ങള്‍ സാമ്പത്തിക സ്രോതസായി മാറ്റുന്നതിനുള്ള ഗോബര്‍ - ധന് പദ്ധതി മന്ത്രി ശ്രീ അരുണ്‍ ജെയ്റ്റ്ലി തന്റെ ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചു. കന്നുകാലികളുടെ ചാണകവും കൃഷിയിടങ്ങളില്‍ നിന്നുള്ള ഖരമാലിന്യങ്ങളും കമ്പോസ്റ്റും, പാചക വാതകവും, ജൈവ പ്രകൃതി വാതകവുമാക്കി മാറ്റുന്ന പദ്ധതിയാണ് ഇതെന്നു മന്ത്രി വ്യക്തമാക്കി. അടിസ്ഥാന സൗകര്യ വികസനം, ഉപരിതല ശുചീകരണം, ഗ്രാമീണ ശുചിത്വം മറ്റ് സമാന പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കായി നമാമി ഗംഗാ പദ്ധതിക്കു കീഴില്‍ 16,713 കോടിയുടെ 187 പദ്ധതികള്‍ക്ക് അനുമതി നല്‍കിയതായി മന്ത്രി അറിയിച്ചു. ഇതില്‍ 47 പദ്ധതികള്‍ പൂര്‍ത്തിയായി കഴിഞ്ഞു ബാക്കി പദ്ധതികള്‍ എല്ലാം നിര്‍വഹണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്.പദ്ധതിയുടെ ഭാഗമായി ഗംഗയുടെ തീരത്തുള്ള 4465 ഗ്രാമങ്ങളെ വെളിയിട വിസര്‍ജ്യ വിമുക്തമായി പ്രഖ്യാപിച്ചു കഴിഞ്ഞു.സമഗ്ര സമൂഹമെന്ന കാഴ്ച്ചപ്പാട് സാക്ഷാത്ക്കരിക്കാന്‍ ഗവണ്മെന്റ് രാജ്യത്ത് 115 ജില്ലകളെ തെരഞ്ഞെടുത്തതായി ധനമന്ത്രി വെളിപ്പെടുത്തി. വിവിധ വികസന മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുത്തിരിക്കുന്ന ഈ ജില്ലകളില്‍ ജീവിത നിലവാരം മെച്ചപ്പെടുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി ഈ ജില്ലകളിലെ ആരോഗ്യ, വിദ്യാഭ്യാസ പോഷകാഹാര, നൈപുണ്യ വികസന, സാമ്പത്തിക, സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും. അടിസ്ഥാന സൗകര്യങ്ങളായ ജലസേചനം, ഗ്രാമീണ വൈദ്യുതീകരണം, ശുദ്ധജലവിതരണം, ശുചിമുറി ലഭ്യത എന്നിവ ഉറപ്പാക്കും. അപ്പോള്‍ ഈ ജില്ലകള്‍ വികസനത്തിന്റെ മാതൃകകളായി മാറും - ധനമന്ത്രി കൂട്ടി ചേര്‍ത്തു.
അടിസ്ഥാന സൗകര്യ മേഖലയ്ക്കുള്ള വിഹിതം 5.97 ലക്ഷം കോടി രൂപയാക്കി വര്‍ദ്ധിപ്പിച്ചു
- വിമാനത്താവളങ്ങളുടെ ശേഷി ഉയര്‍ത്തുന്നതിനുള്ള നഭ് നിര്മാണ് പദ്ധതി
- ഡിജിറ്റല്‍ അടിസ്ഥാന സൗകര്യ രംഗത്തിനായുള്ള ബജറ്റ് വിഹിതം ഇരട്ടിയാക്കി
- ടെലികോം രംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തിനായി 10000 കോടി രൂപ
അടിസ്ഥാന സൗകര്യ മേഖലയ്ക്കുള്ള 2018-19 കാലയളവിലെ വിഹിതം 5.97 ലക്ഷം കോടി രൂപയായി വര്‍ദ്ധിപ്പിച്ചതായി ബജറ്റ് പ്രസംഗത്തില്‍ കേന്ദ്ര ധനമന്ത്രി ശ്രീ അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. 2017-18 ല്‍ അടിസ്ഥാന സൗകര്യ മേഖലയ്ക്കുള്ള വിഹിതം 4.94 ലക്ഷം കോടി രൂപയായിരുന്നു. നഗര മേഖലയിലെ അടിസ്ഥാന സൗകര്യ പദ്ധതികളില്‍ ഉള്‍പ്പെടുത്തി പത്ത് പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ പ്രത്യേകമായി വികസിപ്പിക്കുന്നതിന് ഗവണ്മെന്റ് പദ്ധതിയിടുന്നു. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ 100 ആദര്‍ശ് സ്മാരകങ്ങളില്‍ വിനോദ സഞ്ചാര സംവിധാനങ്ങള്‍ മെച്ചപ്പെടുത്തും. സ്മാര്‍ട്ട് സിറ്റി പദ്ധതി, അമൃത് പദ്ധതി എന്നിവ നടപ്പാക്കിയ രീതിയെ ശ്രീ. അരുണ്‍ ജെയ്റ്റ്ലി ബജറ്റ് പ്രസംഗത്തില്‍ പ്രകീര്‍ത്തിച്ചു. സ്മാര്‍ട്ട് സിറ്റി പദ്ധതിയ്ക്കായി 2.04 ലക്ഷം കോടി രൂപ മതിപ്പു ചെലവില്‍ 99 സിറ്റികള്‍ തെരഞ്ഞെടുത്തു. 2350 കോടി രൂപയുടെ പദ്ധതികള്‍ പൂര്‍ത്തീകരിക്കുകയും, 20,852 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയുമാണ്. പൈതൃത നഗരങ്ങളുടെ പുനരുജ്ജീവനത്തിനായി പൃദയ് പദ്ധതി നടപ്പാക്കി.
അമൃത് പദ്ധതിയിലൂടെ 500 നഗരങ്ങളില്‍ 77,640 കോടി രൂപയുടെ സംസ്ഥാനതല പദ്ധതികള്‍ക്ക് അംഗീകാരം നല്കി. 19,428 കോടി രൂപ ചെലവില്‍ 494 പദ്ധതികള്‍ക്കുള്ള ജലവിതരണ കരാറുകളും, 12,429 കോടി രൂപ ചെലവില്‍ 272 പദ്ധതികള്‍ക്കുള്ള അഴുക്കുചാല്‍ നിര്‍മാണ കരാറുകളും നല്‍കിക്കഴിഞ്ഞു. 484 നഗരങ്ങളില്‍ ക്രെഡിറ്റ് റേറ്റിങ്ങുകളും, 144 നഗരങ്ങളില്‍ ഇന്‍വെസ്റ്റ്മെന്റ് ഗ്രേഡ് റേറ്റിങ്ങും ആരംഭിച്ചു.
വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളിലെ അടിസ്ഥാന സൗകര്യ പദ്ധതികളില്‍ നിക്ഷേപം നടത്താന്‍ ഇന്ത്യ ഇന്‍ഫ്രാസ്ട്രക്ചര്‍ കോര്പ്പറേഷന് ലിമിറ്റഡിനെ പ്രേരിപ്പിക്കുമെന്നും ധനമന്ത്രി അറിയിച്ചു.
റോഡ് മേഖലയില്‍ അടുത്ത കാലത്ത് ആരംഭിച്ച ഭാരത്മാല പരിയോജനയിലൂടെ 5,35,000 കോടി രൂപ ചെലവില്‍ 35,000 കിലോമീറ്റര്‍ റോഡ് ആദ്യ ഘട്ടത്തില്‍ നിര്‍മിക്കാനാണ് ഉദ്ദേശിക്കുന്നത്. ദേശീയ പാത അതോറിറ്റി ടോള്‍, ഓപ്പറേറ്റ് ആന്‍ഡ് ട്രാന്‍സ്ഫര്‍, ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് എന്നിവയിലൂടെ ധനശേഖരണം നടത്തുന്ന കാര്യം പരിഗണിക്കും.
അതിര്‍ത്തി മേഖലയിലേക്കുള്ള സഞ്ചാര സൗകര്യം മെച്ചപ്പെടുത്തുന്നതിനായി സേല പാസ്സില്‍ തുരങ്കം നിര്‍മിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. വിനോദ സഞ്ചാരം, അടിയന്തിര വൈദ്യ സഹായം എന്നിവ ലക്ഷ്യമിട്ട് സീ പ്ലെയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കും.
വിമാനത്താവളങ്ങളുടെ ശേഷി അഞ്ച് മടങ്ങായി ഉയര്‍ത്തുന്നതിനുള്ള നഭ് നിര്മാണ് പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ചു. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ധനസഹായത്തോടെയാകും പദ്ധതി നടപ്പാക്കുക. ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണത്തില്‍ 18 ശതമാനം വാര്‍ഷിക വളര്‍ച്ചയുണ്ടായി. ഉഡാന്‍ പദ്ധതിയിലൂടെ 56 വിമാനത്താവളങ്ങളെയും, 31 ഹെലിപ്പാഡുകളെയും ബന്ധിപ്പിക്കും. 16 വിമാനത്താവളങ്ങളില്‍ ഇതിനകം പദ്ധതി ആരംഭിച്ചു.
ഡിജിറ്റല്‍ അടിസ്ഥാന സൗകര്യ രംഗത്തിനായുള്ള ബജറ്റ് വിഹിതം ഇരട്ടിയാക്കി. 3073 കോടി രൂപയാണ് ഇതിനായി വകയിരുത്തിയത്. റോബോട്ടിക്സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡിജിറ്റല്‍ മാനുഫാക്ചറിങ്ങ്, ബിഗ് ഡേറ്റ അനാലിസിസ്, ക്വാണ്ടം കമ്യൂണിക്കേഷന്‍ എന്നീ രംഗങ്ങളില്‍ ഗവേഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനായി സൈബര്‍ ഫിസിക്കല്‍ സിസ്റ്റംസ് ദൗത്യം ആരംഭിക്കും.
ടെലികോം രംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തിനായി 10000 കോടി രൂപ ബജറ്റില്‍ വകയിരുത്തി. 5 ലക്ഷം വൈഫൈ ഹോട്ട് സ്പോട്ടുകള്‍ ആരംഭിക്കാന്‍ ഗവണ്മെന്റ് പദ്ധതിയിടുന്നു. ഭാരത്നെറ്റ് പദ്ധതി യുടെ ആദ്യഘട്ടത്തിലൂടെ 20 കോടി ഗ്രാമീണര്‍ക്ക് ബ്രോഡ്ബാന്‍ഡ് സേവനം ഇതിനകം ലഭ്യമാക്കി.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയില്‍ നിതി ആയോഗ് ദേശീയ പദ്ധതി ആരംഭിക്കും. ഐഐറ്റി ചെന്നൈയില്‍ ടെലികോം വകുപ്പിന്റെ സഹായത്തോടെ 5ജി ടെസ്റ്റ് ബെഡ് ആരംഭിക്കും.
ക്രിപ്റ്റോ രീതികളിലൂടെയുള്ള നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകള്‍ ഇല്ലാതാക്കുന്നതിന് നടപടി സ്വീകരിക്കും. ഡിജിറ്റല്‍ സമ്പദ് മേഖലയില്‍ ബ്ലോക്ക് ചെയിന്‍ സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ ആരായുമെന്നും ധനമന്ത്രി അറിയിച്ചു.
സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളില്‍ തൊഴില്വര്ദ്ധനയ്ക്ക് മുന്‍കൈ;
വായ്പാ സഹായത്തിനും നൂതന വിദ്യകള്‍ക്കുമായി 3794 കോടിസൂക്ഷ്മ ചെറുകിട ഇടത്തരം മേഖലകളിലെ വായ്പാ സഹായത്തിനും മൂലധന, പലിശ സബ്സിഡികള്‍ ഉള്‍പ്പെടെയുള്ള സഹായപദ്ധതികള്‍ക്കായി 2018-19 ലെ കേന്ദ്ര ബജറ്റില്‍ 3794 കോടി രൂപ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി വകയിരുത്തി. ഇതോടൊപ്പം ടെക്സ്റ്റൈല്‍ മേഖലയ്ക്കായി 7,148 കോടിയും പ്രത്യേകം വകയിരുത്തിയിട്ടുണ്ട്.
കഴിഞ്ഞ മൂന്നുവര്‍ഷം അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും തൊഴിലിനുമായിരുന്നു ഗവണ്മെന്റ് പ്രാധാന്യം നല്‍കിയത്. 70 ലക്ഷം ഔപചാരിക തൊഴിലവസരങ്ങള്‍ ഇതുമൂലം സൃഷ്ടിക്കപ്പെട്ടതായി അടുത്തിടെ നടന്ന ഒരു പഠനത്തില്‍ വ്യക്തമായിട്ടുമുണ്ട്. അടുത്ത മൂന്നുവര്‍ഷത്തേക്ക് എംപ്ലോയിമെന്റ് പ്രോവിഡന്റ്ഫണ്ടില്‍ പുതുതായി വരുന്ന തൊഴിലാളികളുടെ വേതനത്തിന്റെ 12% ഗവണ്മെന്റ് സംഭാവനചെയ്യുമെന്നും ബജറ്റില്‍ പറയുന്നു. എല്ലാ മേഖലയിലും നിശ്ചിതകാല തൊഴില്‍ എന്നത് വ്യാപിപ്പിക്കും. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ നിഷ്ക്രിയാസ്ഥതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള നടപടികള്‍ ഗവണ്മെന്റ് താമസിക്കാതെ പ്രഖ്യാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
വലിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന സൂക്ഷ്മചെറുകിട ഇടത്തരം സംരംഭങ്ങളുടെ നികുതിഭാരം കുറയ്ക്കുന്നതിനായി 2016-17 സാമ്പത്തികവര്‍ഷം 250 കോടിയുടെ വിറ്റുവരവുണ്ടാക്കിയ കമ്പനികള്‍ക്ക് 25% ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് സഹായിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ഔപചാരിക മേഖലയില്‍ കൂടുതല്‍ വനിതകള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനാണ് ശ്രീ അരുണ്‍ ജെയ്റ്റ്ലി ഊന്നല്‍ നല്‍കിയിരിക്കുന്നത്. വനിതാ തൊഴിലാളികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി എംപ്ലോയ്മെന്റ് പ്രോവിഡന്റ് ഫണ്ടിലെ അവരുടെ വിഹിതം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് നിയമഭേദഗതിയും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
എല്ലാ ജില്ലയിലും പ്രധാനമന്ത്രി കൗശല്‍ യോജനയുടെ ഭാഗമായി ഒരു മാതൃക അഭിലഷണീയ നൈപുണ്യ വികസനകേന്ദ്രം ആരംഭിക്കുമെന്നും ബജറ്റ് പറയുന്നു. ജി.എസ്.ടി.എന്നുമായി എല്ലാ പൊതുമേഖലാ ബാങ്കുകളോടും കോര്‍പ്പറേറ്റുകളോടും ട്രേഡ് ഇലക്ട്രോണിക്ക് റിസീവബിള്‍ ഡിസ്ക്കൗണ്ടിംഗ് സിസ്റ്റം മുഖേന ബന്ധിപ്പിക്കാനും മന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് പുനര്ധനസഹായത്തിന് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള വ്യവസ്ഥകള്‍ പുനഃപരിശോധിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ 2018-19 വര്‍ഷത്തില്‍ മുദ്രയിലൂടെ 3 ലക്ഷം കോടി രൂപ വായ്പ നല്‍കുന്നതിനും നിശ്ചയിച്ചിട്ടുണ്ട്.
ഫിന്‍ടെക് കമ്പനികളുടെ വളര്‍ച്ചയ്ക്ക് വേണ്ട പരിസ്ഥിതിയെക്കുറിച്ച് പരിശോധിക്കുന്നുണ്ട്. വെഞ്ചര്‍ കാപിറ്റല്‍ ഫണ്ടുകളുടെ വളര്‍ച്ചയ്ക്കും രാജ്യത്തിൻെറ വളര്‍ച്ചയ്ക്കുള്ള ബദല്‍ നിക്ഷേപ ഫണ്ടെന്ന നിലയ്ക്ക് ഇവയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നയങ്ങള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് നികുതി ആനുകൂല്യം
സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളില്‍ 2016-17 സാമ്പത്തികവര്‍ഷം 250 കോടി രൂപയുടെ വാര്‍ഷിക വിറ്റുവരവ് വ്യക്തമാക്കിയിട്ടുള്ള കമ്പനികള്‍ക്ക് 25% നികുതിയിളവ് കേന്ദ്ര ധനമന്ത്രി ശ്രീ അരുണ്‍ ജെയ്റ്റ്ലി തന്റെ ബജറ്റില്‍ പ്രഖ്യാപിച്ചു. 99% കമ്പനികളും റിട്ടേണുകള്‍ ഫയല്‍ ചെയ്തുകഴിഞ്ഞ സാഹചര്യത്തില്‍ ഇത് ബഹുഭൂരിപക്ഷത്തിനും ഗുണകരമാകുമെന്നാണ് പ്രതീക്ഷ. ഈ ആനുകൂല്യത്തിലുടെ 2018-19 സാമ്പത്തികവര്‍ഷം 7,000 കോടി രൂപയുടെ നഷ്ടമാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇതിലൂടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.മുന്‍വര്‍ഷങ്ങളില്‍ 50 കോടി രൂപയുടെ വിറ്റുവരവുണ്ടായിരുന്ന കമ്പനികള്‍ക്ക് ഇത്തരത്തില്‍ നികുതിയിളവ് നല്‍കിയതിലൂടെ 96% കമ്പനികള്‍ക്കും നേട്ടമുണ്ടായി. ഈ നടപടിക്ക് ശേഷം റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന 7 ലക്ഷം കമ്പനികളില്‍ 250 കോടിക്ക് മുകളില്‍ വിറ്റുവരവുള്ളവയില്‍ 30% സ്ലാബില്‍ തുടരുന്നത് വെറും 7000 കമ്പനികള്‍ മാത്രമായിരിക്കുമെന്നും അദ്ദേഹം പറയുന്നു.
ഈ സാമ്പത്തികവര്‍ഷം ഓഹരി വിറ്റഴിക്കലിലൂടെ ഒരു ലക്ഷം കോടി രൂപയുടെ റെക്കാര്‍ഡ് വരുമാനം പ്രതീക്ഷ
എയര്‍ ഇന്ത്യയുടെ തന്ത്രപരമായ സ്വകാര്യവല്ക്കരണമുള്പ്പെടെ രാജ്യത്തെ 24 പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലിനുള്ള നടപടികള്‍ ആരംഭിച്ചതായി 2018-19 വര്‍ഷത്തെ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചുകൊണ്ട് കേന്ദ്ര മന്ത്രി ശ്രീ അരുണ്‍ ജെയ്റ്റ്ലി വ്യക്തമാക്കി. ഇതുള്‍പ്പെടെ ഫണ്ട് ശേഖരണത്തിനും ബാങ്കിംഗ് മേഖലയുടെ പരിഷ്ക്കരണത്തിനുമുള്ള നടപടികള്‍ സ്വീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി.
14,500 കോടി രൂപ ലക്ഷ്യമാക്കികൊണ്ട് ആരംഭിച്ച എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് ഭാരത്-22 എല്ലാ മേഖലകളിലും പ്രതീക്ഷകള്‍ക്ക് അപ്പുറമെത്തി. അതുപോലെ 2017-18ലെ ഓഹരിവിറ്റഴിക്കല്‍ നയത്തിലൂടെ 72,500 കോടി രൂപ സമാഹരിക്കാനായി. ഇതില്‍ നിന്നുള്ള വരുമാനം ഏകദേശം ഒരു ലക്ഷം കോടി രൂപ കവിയുമെന്നാണ് പ്രതീക്ഷ. 2018-19 ല്‍ ഓഹരി വിറ്റഴിക്കലിലൂടെയുള്ള ലക്ഷ്യമായി നിശ്ചയിച്ചിരിക്കുന്നത് 80,000 കോടി രൂപയാണ്.
ബാങ്കുകളുടെ പുനര്മൂലധനവല്ക്കരണപദ്ധതിയുടെ ഭാഗമായുള്ളതില്‍ 80,000 കോടി രൂപയുടെ ബോണ്ടുകള്‍ ഈ വര്‍ഷം തന്നെ പുറത്തിറക്കും. പുനര്മൂലധനവല്ക്കരണത്തിലൂടെ പൊതുമേഖല ബാങ്കുകള്‍ക്ക് 5 ലക്ഷം കോടിരൂപയുടെ അധികവായ്പ നല്‍കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗ്രാമീണ സമ്പദ്ഘടന ശക്തമാക്കുന്നതിനായി ശക്തമായ ഗ്രാമീണബാങ്കുകള്‍ എന്നതാണ് ലക്ഷ്യം.
റിസര്‍വ് ബാങ്കില്‍ നിന്നും ഓഹരികള്‍ ഇന്ത്യാ ഗവണ്മെന്റിന് കൈമാറുന്നതിനായി ദേശീയ ഹൗസിംഗ് ബാങ്ക് നിയമത്തില്‍ ഭേദഗതിവരുത്തിയിട്ടുണ്ട്. അതുപോലെ ഇന്ത്യന്‍ തപാല്‍ നിയമം, പ്രോവിഡന്റ്ഫണ്ട് നിയമം, ദേശീയ സമ്പാദ്യ സര്‍ട്ടിഫിക്കറ്റ് നിയമം എന്നിവ ഭേദഗതി ചെയ്യുകയും കൂറേക്കൂടി ജനസൗഹൃദ നടപടികള്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. റിസര്‍വ് ബാങ്ക് നിയമം, സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ നിയമം 1992, സെക്യൂരിറ്റീസ് കോണ്ട്രാക്റ്റ്സ് (റഗുലേഷന്( നിയമം 1956, നിക്ഷേപനിയമം 1996, എന്നിവയെല്ലാം നടപടിക്രമങ്ങള്‍ നിയതമാക്കുന്നതിനും ചില തെറ്റുകള്‍ക്ക് പിഴ ഈടാക്കാനുമായി ഭേദഗതി ചെയ്തിട്ടുണ്ട്.
ശമ്പളക്കാരായ നികുതിദായകര്‍ക്ക് ആശ്വാസം
ശമ്പളക്കാരായ നികുതിദായകര്‍ക്ക് ആശ്വാസമായി യാത്രാബത്ത, മെഡിക്കല്‍ റീ ഇമ്പേഴ്മെന്റ് തുടങ്ങിയ ചെലവുകളിലുള്പ്പെടെ 40,000 രൂപയുടെ വരെ കുറവ് നിലവിലെ ആനുകൂല്യങ്ങള്‍ക്ക് പുറമെ നല്‍കുന്നതിന് 2018-19ലെ കേന്ദ്ര ബജറ്റില്‍ വ്യവസ്ഥ. ഉയര്‍ന്ന യാത്രാബത്ത നിരക്ക് അംഗപരിമിതര്‍ക്ക് തുടര്‍ന്നും ലഭ്യമാകും. ആശുപത്രിയില്‍ പ്രവേശിപ്പിച്ചാല്‍ മെഡിക്കല്‍ റിമ്പേഴ്സ്മെന്റ് ആനുകൂല്യം തുടര്‍ന്നും ലഭിക്കും.പെന്‍ഷന്‍കാര്‍ക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും. ഇതിലൂടെ 8,000 കോടി രൂപയുടെ ബാധ്യതയാണ് പ്രതീക്ഷിക്കുന്നത്. ഏകദേശം 2.5 കോടി ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും. വ്യക്തിഗത ആദായനികുതിയില്‍ കഴിഞ്ഞ മൂന്നുവര്‍ഷം പല മാറ്റങ്ങളും കൊണ്ടുവന്നതുകൊണ്ട് ഇക്കൊല്ലം അതിന് മുതിരുന്നില്ലെന്നും ശ്രീ ജെയ്റ്റ്ലി പറഞ്ഞു. ഇത് ഇടത്തര വിഭാഗത്തില്‍പ്പെട്ട ജീവനക്കാര്‍ക്കായിരിക്കും ഏറെ ഗുണകരമാകുകയെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
2018-19 സാമ്പത്തികവര്‍ഷത്തെ മൊത്തം ചെലവ് 24.42 ലക്ഷം കോടി; ധനകമ്മി 3.3%
കേന്ദ്ര ധനമന്ത്രി ശ്രീ അരുണ്‍ ജെയ്റ്റ്ലി പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബജറ്റ് പ്രകാരം 2018-19 വര്‍ഷത്തേക്ക് 24.42 ലക്ഷം കോടി രൂപയുടെ ചെലവുണ്ടാകുമെന്ന് കണക്കാക്കപ്പെടുന്നു. 6,24,276 കോടി രൂപയുടെ അതായത് 3.3% ധനക്കമ്മിയാണ് പ്രതീക്ഷിക്കുന്നതും. കാര്‍ഷിക, സാമൂഹിക, ഡിജിറ്റല്‍ ഇടപാട്, അടിസ്ഥാനസൗകര്യ, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍ എന്നീ മേഖലകളിലുള്ള പ്രതിജ്ഞാബദ്ധതയോടൊപ്പം സാമ്പത്തിക ദൃഢീകരണത്തിനുള്ള നടപടികളുമാണ് ബജറ്റില്‍ തെളിയുന്നത്. പരിഷ്ക്കരിച്ച കണക്കായ 2,24,463കോടി രൂപ ഗവണ്മെന്റിന്റെ പ്രതിജ്ഞാബദ്ധതയ്ക്കുള്ള തെളിവാണ്. പരിഷ്ക്കരിച്ച കണക്കു പ്രകാരം ധനകമ്മി ജി.ഡി.പിയുടെ 2%ല്‍ എത്തിക്കാനായിരുന്നു ലക്ഷ്യം. 2018-19 വര്‍ത്തേക്ക് ജി.ഡി.പിയുടെ 3.3% ധനക്കമ്മിയുണ്ടാകുമെന്നാണ് അദ്ദേഹത്തിന്റെ കണക്ക് സൂചിപ്പിക്കുന്നത്.ഈ ഗവണ്മെന്റ് അധികാരമേല്‍ക്കുമ്പോള്‍ ധനക്കമ്മി വളരെ ഉയര്‍ന്ന നിലയില്‍ പോകുകയായിരുന്നു. 2013-14ല്‍ 4.4%മായിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയും ഗവണ്മെന്റും കാര്യക്ഷമമായ ധനകാര്യമാനേജ്മെന്റിനും ധനക്കമ്മി നിയന്ത്രണത്തിനുമാണ് എപ്പോഴും ശ്രമിച്ചിരുന്നത്. ഈ ഗവണ്മെന്റാണ് നിരന്തരമായ ധനകുറവിനും ദൃഢീകരണത്തിനും വഴിതുറന്നത്. അത് കുറച്ചുകൊണ്ടുവന്ന് 2017-18ലെ പരിഷ്ക്കരിച്ച കണക്ക് പ്രകാരം ധനക്കമ്മി 5.94 ലക്ഷം കോടിയായിരിക്കും അതായത് ജി.ഡി.പിയുടെ 3.5%.
പരിഷ്ക്കരിച്ച ധനമാര്ഗ്ഗത്തിലൂടെയുള്ള പ്രയാണത്തിനുള്ള ഗവണ്മെന്റിന്റെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമായി ഫിസിക്കല്‍ റിഫോംസ് ആന്റ് ബജറ്റ് മാനേജ്മെന്റ് കമ്മിറ്റി(എഫ്.ആര്.ബി.എം) നിര്‍ദ്ദേശത്തിന്റെ വായ്പാചട്ടം അംഗീകരിക്കുകയും ജി.ഡി.പി-വായ്പാനുപാതം 40%ല്‍ എത്തിക്കുകയും ചെയ്തു. അതുപോലെ ധനകമ്മി ലക്ഷ്യം കുറയ്ക്കുന്നതിനുള്ള പ്രധാനപ്പെട്ട നടപടികളും സ്വീകരിച്ചിട്ടുണ്ട്. അതിന് ആവശ്യമായ ഭേദഗതി ബില്ലുകള്‍ ധനബില്ലിനോടൊപ്പം അവതരിപ്പിക്കുമെന്നും അരുണ്‍ജെയ്റ്റിലി വ്യക്തമാക്കി.
സാമ്പത്തിക സുരക്ഷ ഇടപാടുകള്‍ക്കുള്ള സ്റ്റാമ്പ്ഡ്യൂട്ടി ഭരണം പരിഷ്ക്കരിക്കും
വിദ്യാഭ്യാസ, ആരോഗ്യ, അടിസ്ഥാന സൗകര്യമേഖലകളിലുള്പ്പെടെ തന്ത്രപരമായ സാമുഹിക ഗുണഫലങ്ങള്‍ പരിഗണിച്ചുകൊണ്ട് ഇന്ത്യാ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫൈനാന്‍സ് കോര്പ്പറേഷന് ലിമിറ്റഡ് (ഐ.ഐ.എഫ്.സി.എ)നെക്കൊണ്ട് നിക്ഷേപം നടത്തിക്കുമെന്ന് 2018-19ലെ കേന്ദ്ര ബജറ്റ് വ്യക്തമാക്കുന്നു. സാമ്പത്തിക സഹായങ്ങള്‍ നല്‍കുന്നതിന് സാധിക്കുന്ന സ്ഥാപനങ്ങളായ ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റ് (ഇന്‍വിറ്റ്), റിയല്‍ ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റ് (റിറ്റിസ്) എന്നിവയെ ഗവണ്മെന്റും വിപണി നിയന്ത്രാക്കളും ചേര്‍ന്ന് ശക്തമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.
കോര്‍പ്പറേറ്റുകള്‍ക്ക് ബോണ്ട് വിപണിയില്‍ ബന്ധപ്പെടുന്നതിനുള്ള മാര്‍നിര്‍ദ്ദേശങ്ങള്‍ റിസര്‍വ്ബാങ്ക് പുറപ്പെടുവിച്ചിട്ടുണ്ട്. വന്‍കിട കോര്‍പ്പറേറ്റുകളിലൂടെ ആരംഭിച്ച് അവയ്ക്ക് ധന ആവശ്യത്തിന്റെ നാലിലൊന്ന് ബോണ്ട് വിപണികളില്‍ നിന്ന് സമാഹരിക്കുന്നതിന് വേണ്ട നിയമപരമായ സഹായം സെബി നല്‍കും.
ഇന്ത്യയില്‍ എഎ റേറ്റിംഗ് ബോണ്ടുള്ള നിയന്ത്രിതാക്കള്‍ക്ക് മാത്രമേ നിക്ഷേപത്തിന് അനുമതിയുള്ളു. എ.എയില്‍ നിന്ന് എ റേറ്റിംഗിലേക്ക് നീങ്ങുന്നതിന് സമയമായി. ഗവണ്മെന്റും ബന്ധപ്പെട്ട നിയന്ത്രണ സ്ഥാപനങ്ങളും ഇതിന് വേണ്ട നടപടികള്‍ സ്വീകരിക്കും. അതുപോലെ സംസ്ഥാനങ്ങളുമായി സമവായത്തിലെത്തി മുദ്രപത്രമേഖലയിലും വേണ്ട നടപടികള്‍ സ്വീകരിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ സ്റ്റാമ്പ് ആക്ട് ഭേദഗതിചെയ്യും. ഇന്ത്യയിലെ ഐ.എഫ്.എസ്.സികളുടെ സാമ്പത്തികസേവനങ്ങള്‍ നിയന്ത്രിക്കുന്നതിന് ഒരു എകീകൃത അതോറിറ്റി ഉണ്ടാക്കുമെന്നും കേന്ദ്ര ധനമന്ത്രി വ്യക്തമാക്കി.
ദീര്‍ഘകാല മൂലധന നേട്ടം ലക്ഷ്യം; ആദ്യ വര്‍ഷം20,000 കോടി പ്രതീക്ഷ
ഒരുതരത്തിലുള്ള സൂചികതയാറാക്കലുമില്ലാതെ ദീര്‍ഘകാല മൂലധന നേട്ടമായി 10% നിരക്കില്‍ ഒരു ലക്ഷംം കോടി രൂപയുടെ പ്രതീക്ഷ 2018-19ലെ ബജറ്റില്‍ കേന്ദ്ര ധനമന്ത്രി ശ്രീ അരുണ്‍ ജെയ്റ്റ്ലി മുന്നോട്ടു വെക്കുന്നു. വളരെ ഊര്‍ജ്ജസ്വലമായ ഒരു ഓഹരി വിപണി സാമ്പത്തിവളര്ച്ചയ്ക്ക് ആവശ്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടുന്നു. ഇതിനായി നിലവിലെ രീതിയില്‍ നിന്നും ചെറിയ ചില മാറ്റങ്ങളും അദ്ദേഹം നിര്‍ദ്ദേശിച്ചിട്ടുണ്ട്.
വളര്‍ച്ചാധിഷ്ഠിത ഫണ്ടുകള്‍ക്കും ഓഹരി വിതരണ ഫണ്ടുകളും ഉള്‍പ്പെടെ ഓഹരി അടിസ്ഥാന മൂച്യല്ഫണ്ടുകളുടെ വിതരണത്തിന് 10% നികുതി നിരക്ക് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ മൂലധന നികുതിയിലൂടെ 20,000 കോടി രൂപയുടെ വരുമാനം ആദ്യ വര്‍ഷമായ 2018-19ലുണ്ടാകും. അതിനടുത്ത വര്‍ഷങ്ങളിലെ വരുമാനം കൂടുതലുമായിരിക്കും.
എന്നാല്‍ ഓഹരികളുടെ കൈമാറ്റം, ഓഹരി അടിസ്ഥാനമാക്കിയുള്ള ഫണ്ടുകള്‍, ബിസനസ് ട്രസ്റ്റിന്റെ യൂണിറ്റുകള്‍ എന്നീ ദീര്‍ഘകാല മൂലധന നേട്ടങ്ങളായവയെ നികുതിയില്‍ നിന്നും ഒഴിവാക്കിയിട്ടുമുണ്ട്. ഗവണ്മെന്റ് നടപ്പാക്കിയ പരിഷ്ക്കാരങ്ങളും നല്കിയ ഇളവുകളും മൂലം ഓഹരിവിപണി ഇന്ന് വളരെ ശക്തമായനിലയിലാണ്. പട്ടികയിലുള്ള ഓഹരികളെയും യൂണിറ്റുകയെും നികുതിയില്‍ നിന്നും ഒഴിവാക്കിയതിലൂടെ 3,67,000 കോടി രൂപയാണ് ഇല്ലാതായത്. ഇതിന്റെ ബഹുഭൂരിഭാഗവും കോര്‍പ്പറേറ്റുകള്‍ക്കും ലിമിറ്റഡ് ലയബിലിറ്റി പാര്ട്ട്ണര്ഷിപ്പുകള്ക്കും ലഭിക്കും. നികുതി ഇളവ് ഇല്ലാതെതന്നെ ഓഹരിയിലുള്ള നിക്ഷേപത്തില്‍ നിന്നുള്ള വരവ് വളരെ ആകര്‍ഷകമാണ്. അതുകൊണ്ട് പട്ടികയിലുള്ള ദീര്‍ഘകാല നേട്ടമുള്ള ഓഹരികളെ നികുതിവലയില്‍ കൊണ്ടുവരുന്നതിനുള്ള ശക്തമായ കാരണമുണ്ട്.
മുതിര്‍ന്ന പൗരന്മാര്ക്ക് ആശ്വാസം; പലിശവരുമാനം 50,000 രൂപവരെ ഒഴിവാക്കി
മുതിര്ന്നപൗരന്മാരുടെ ബാങ്കുകളിലേയും പോസ്റ്റ് ഓഫീസുകളിലേയും നിക്ഷേപങ്ങളിലെ പലിശവരുമാനം കണക്കാകുന്നത് 2018 -19ലെ കേന്ദ്ര ബജറ്റില്‍ 10,000 രൂപയില്‍ നിന്നും 50,000 രൂപയായി ഉയര്‍ത്തി. അത്രയും തുകയ്ക്ക് വരുമാനത്തില്‍ നിന്നും ടി.ഡി.എസ് കുറയ്ക്കില്ലെന്നും കേന്ദ്ര മന്ത്രി അരുണ്‍ജെയ്റ്റിലി വ്യക്തമാക്കി. സ്ഥിരനിക്ഷേപത്തിനും റിക്കറിംഗ് ഡെപ്പോസിറ്റിനും ഈ ആനുകൂല്യം ലഭിക്കും. ഇതുള്‍പ്പെടെ മുതിര്‍ന്ന ജനവിഭാഗങ്ങള്‍ക്ക് മാന്യമായ ജീവിതം ഉറപ്പാക്കാന്‍ നിരവധി പദ്ധതികളാണ് ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ളത്.അതുപോലെ ആരോഗ്യ ഇന്‍ഷ്വറന്‍സ് പ്രീമിയത്തിലും മെഡിക്കല്‍ ചെലവിനുമുള്ള പരിാധിയും 30,000 രൂപയില്‍ നിന്നും 50,000 രൂപയായും വര്‍ദ്ധിപ്പിച്ചു. ഇനി മുതല്‍ എല്ലാ മുതിര്‍ന്ന പൗരന്മാര്ക്കും ഏതെങ്കിലും ആരോഗ്യ ഇന്‍ഷ്വറന്‍സ് പ്രീമിയത്തിന്റേയോ, മെഡിക്കല്‍ ചെലവിന്റെയോ അടിസ്ഥാനത്തില്‍ 50,000 രൂപയ്ക്ക് വരെ നികുതി ഇളവ് ആവശ്യപ്പെടാം.
ചില പ്രധാനപ്പെട്ട അസുഖങ്ങള്‍ക്കുള്ള ചികിത്സാചെലവിന്റെ പരിധി ഒഴിവാക്കുന്നത് മുതിര്‍ന്ന പൗരന്മാര്ക്ക് 60,000 രൂപയില്‍ നിന്ന് 80,000 രൂപയായും കൂടുതല്‍ പ്രായമുള്ളവര്‍ക്ക് 80,000 രൂപയില്‍ നിന്ന് ഒരുലക്ഷം രൂപയായും വര്‍ദ്ധിപ്പിച്ചു. ഈ ഇളവുകള്‍ മുതിര്‍ന്ന പൗരന്മാര്ക്ക് 4000 കോടിയുടെ അധിക നികുതിയിളവ് നല്‍കും. ഇതോടൊപ്പം ഇപ്പോള്‍ നടപ്പാക്കി വരുന്ന പ്രധാനമന്ത്രി വയോ വന്ദന യോജന മാര്‍ച്ച് 2020 വരെ നീട്ടി. ഇതിലൂടെ ലൈഫ് ഇന്‍ഷ്വറന്‍സ് കോര്പ്പറേഷന് ഓഫ് ഇന്ത്യയില്‍ നിന്ന് 8% നിരക്കില്‍ പലിശ ലഭിക്കും. ഈ പദ്ധതിപ്രകാരം നിലവില്‍ ഓരോ മുതിര്ന്നപൗരന്റേയും നിക്ഷേപ പരിധി 7.5 ലക്ഷമായിരുന്നത് 15 ലക്ഷമാക്കി ഉയര്‍ത്തുകയും ചെയ്തു.
അന്തര്‍ദ്ദേശീയ സാമ്പത്തിക സേവന കേന്ദ്രങ്ങള്‍ക്ക് നികുതിയിളവുകള്‍
അന്തര്‍ദ്ദേശീയ സാമ്പത്തിക സേവനങ്ങളില്‍ സ്ഥിതിചെയ്യുന്ന ഓഹരിവിപണികളെ പ്രോത്സാഹിപ്പിക്കുന്നതിനായി 2018-19 വര്‍ഷത്തെ കേന്ദ്ര ബജറ്റില്‍ ധനമന്ത്രി ശ്രീ അരുണ്‍ ജെയ്റ്റിലി ഐ.എഫ്.എസ്.സികള്‍ക്ക് രണ്ട് ഇളവുകള്‍ കൂടി നല്കി. പ്രവാസികള്‍ ചില ഉല്‍പ്പന്നങ്ങളും ഓഹരികളും കൈമാറ്റം ചെയ്യുന്നതിനെ ദീര്‍ഘകാല മൂലധന നേട്ട നികുതിയില്‍ നിന്നും ഒഴിവാക്കി. കോര്‍പ്പറേറ്റുകളല്ലാത്ത നികുതിദായകര്‍ പ്രവര്‍ത്തിപ്പിക്കുന്ന ഐ.എസ്.എഫ്.സികള്‍ക്ക് കുറഞ്ഞ നിരക്കായ 9% നിരക്കില്‍ മിനിമം ഓള്‍ട്ടര്‍നേറ്റീവ് നികുതി (എ.എം.ടി) ഈടാക്കും.
ഇന്ത്യയില്‍ ലോകനിലവാരത്തിലുള്ള ഒരു അന്തരാഷ്ട്ര സാമ്പത്തിക സേവന കേന്ദ്രം വികസിപ്പിക്കുന്നതിനുള്ള പരിശ്രമത്തിലാണ് ഗവണ്മെന്റ്. ഈ ലക്ഷ്യം കൈവരിക്കുന്നതിനായി സമീപ വര്‍ഷങ്ങളില്‍ നികുതി ആനുകൂല്യം ഉള്‍പ്പെടെ നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുമുണ്ട്.
തൊഴില്‍ സൃഷ്ടിക്കാനയി തുകല്‍, പാദരക്ഷ വ്യവസായമേഖലകള്‍ക്ക് ആദായനികുതി ആനുകൂല്യം
ആദായ നികുതി നിയമത്തിലെ 80-ജെ.ജെ.എ.എ. വകുപ്പ് തുകല്‍, പാദരക്ഷ വ്യവസായമേഖലക്ക് കൂടി വ്യാപകമാക്കുമെന്ന് 2018-19ലെ കേന്ദ്ര ബജറ്റ്. 80 ജെ.ജെ.എ.എ. വ്യവസ്ഥപ്രകാരം ഒരു വര്‍ഷം 240 ദിവസം പണിയെടുത്ത പുതിയ തൊഴിലാളിക്ക് ലഭിക്കുന്ന വരുമാനത്തിന്റെ 100% ഇളവിന് പുറമെ 30% കുറവുകൂടി വരുത്തുന്നതിന് അനുമതി നല്‍കുന്നതാണ് ആ വകുപ്പ്. എന്നാല്‍ വസ്ത്ര വ്യാപാര മേഖലയില്‍ ഇളവിന് വേണ്ട പരമാവധി കാലയളവ് 150 ദിവസമായിരിക്കും. ഇത് തുകല്‍, പാദരക്ഷമേഖലകളിലേക്കുകൂടി വ്യാപിപ്പിക്കും. ഇത് ഈ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് സഹായിക്കുമെന്നും മന്ത്രി പ്രത്യാശിച്ചു.
ആദ്യ വര്‍ഷം നിര്‍ദ്ദിഷ്ട ദിവസം തൊഴിലെടുക്കാതിരിക്കുകയും എന്നാല്‍ തുടര്ന്നുള്ളവര്ഷത്തില് വീണ്ടും അവിടെ തൊഴിലെടുക്കുകയും ചെയ്യുന്ന ഒരു പുതിയ തൊഴിലാളിക്ക് കുറവ് 30% ആക്കി യുക്തിസഹമാക്കി.
ആദായ നികുതി നിയത്തില്‍ ഭേദഗതി; ഇലക്ട്രോണിക് വിലയിരുത്തലിന് പ്രത്യേക പദ്ധതി
വിലയിരുത്തലിന് പുതിയ പദ്ധതിയുള്‍പ്പെടുത്തി ആദായനികുതി നിയമത്തില്‍ ഭേദഗതിയുണ്ടാകുമെന്ന് 2018-19 ബജറ്റ് അവതരിപ്പിച്ചുകൊണ്ട് കേന്ദ്ര ധനമന്ത്രി ശ്രീ അരുണ്‍ജെയ്റ്റിലി വ്യക്തമാക്കി. കൂടുതല്‍ സുതാര്യതയും കാര്യക്ഷമതയും നല്‍കുന്നതും വ്യക്തികള്‍ തമ്മില്‍ ബന്ധം ആവശ്യമില്ലാത്തതുമായ ഇലക്ട്രോണിക്ക് രീതി ഇതിനായി സ്വീകരിക്കും. 2016ല്‍ പൈലറ്റ് അടിസ്ഥാനത്തില്‍ പദ്ധതി ആരംഭിച്ചിട്ടുണ്ട്. 2017ല്‍ നികുതിദായകരും ഓഫീസുമായുള്ള നേരിട്ടുള്ള ബന്ധം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ ഇത് 102 നഗരങ്ങളില്‍ വ്യാപിപ്പിച്ചിരുന്നു.ഈ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ഇ-അസസ്മെന്റ് രാജ്യത്താകമാനം വ്യാപിക്കാന്‍ തയാറെടുക്കുകയാണ്. ഇത് കാലപ്പഴക്കമുള്ള വിലയിരുത്തല്‍ നടപടിക്രമങ്ങളെ പരിവര്‍ത്തനപ്പെടുത്തും.
മെയ്ക്ക് ഇന്‍ ഇന്ത്യയ്ക്കും ആഭ്യന്തര മൂല്യവര്ദ്ധനയ്ക്കുമായി മൊബൈല്‍, ടി.വി ഘടകങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടി വര്‍ദ്ധിപ്പിച്ചു
ജി.എസ്.ടിക്ക് ശേഷമുള്ള ആദ്യ ബജറ്റില്‍ കഴിഞ്ഞ രണ്ടുപതിറ്റാണ്ടായി സ്വീകരിച്ചിരുന്ന കസ്റ്റംസ് ഡ്യൂട്ടിയില്‍ ഇളവ് നല്‍കുകയെന്ന നയത്തില്‍ നിന്നും കേന്ദ്രമന്ത്രി ശ്രീ അരുണ്‍ ജെയ്റ്റ്ലി വ്യതിചലിച്ചു. എന്നാല്‍ 2018-19ലെ ബജറ്റില ഭക്ഷ്യസംസ്ക്കരണം, ഇലക്ട്രോണിക്ക്, ഓട്ടോഘടകങ്ങള്, പാദരക്ഷകള്‍, ഫര്‍ണിച്ചറുകള്‍ എന്നിവയിലെ മൂല്യവര്‍ദ്ധനയ്ക്ക് ഇന്ത്യയ്ക്ക് വലിയ സാദ്ധ്യതയുണ്ടെന്ന് മന്ത്രി ജെയ്റ്റ്ലി അംഗീകരിച്ചു.
ഇതിന്റെ അടിസ്ഥാനത്തില്‍ കശുവണ്ടി വ്യവസായത്തിന് സഹായകമായി അസംസ്കൃത കശുവണ്ടിക്കുള്ള കസ്റ്റംസ് ഡ്യൂട്ടി 5 ശതമാനത്തില്‍ നിന്നും 2.5 ശതമാനമായി കുറച്ചു. അതിന് പുറമെ മൂല്യവര്‍ദ്ധനയ്ക്കും മേക്ക് ഇന്‍ ഇന്ത്യയ്ക്കും ആനുകൂല്യം നലകുന്നതിനായി മൊബൈല്‍ ഫോണിന്റെ കസ്റ്റംസ് ഡ്യൂട്ടി 15% ല്‍നിന്നും 20% മാക്കി ഉയര്‍ത്തി. അവയുടേയും ടി.വിയുടെയും ചില ഘടകങ്ങളുടേതും 15% മാക്കി. ഈ നടപടി രാജ്യത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും മന്ത്രി പ്രത്യാശിച്ചു. ഇത് ആഭ്യന്തര ഉല്‍പ്പന്നങ്ങളുടെ വില ഇറക്കുമതി ചെയ്യുന്നവയെക്കാള്‍ കുറഞ്ഞതാക്കുകയും അവയ്ക്ക് ആവശ്യക്കാരേറുകയും അതിലൂടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യും.
അടിസ്ഥാന സൗകര്യ മേഖലയ്ക്കുള്ള വിഹിതം 5.97 ലക്ഷം കോടി രൂപയാക്കി വര്‍ദ്ധിപ്പിച്ചു
- വിമാനത്താവളങ്ങളുടെ ശേഷി ഉയര്‍ത്തുന്നതിനുള്ള നഭ് നിര്മാണ് പദ്ധതി
- ഡിജിറ്റല്‍ അടിസ്ഥാന സൗകര്യ രംഗത്തിനായുള്ള ബജറ്റ് വിഹിതം ഇരട്ടിയാക്കി
- ടെലികോം രംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തിനായി 10000 കോടി രൂപ
അടിസ്ഥാന സൗകര്യ മേഖലയ്ക്കുള്ള 2018-19 കാലയളവിലെ വിഹിതം 5.97 ലക്ഷം കോടി രൂപയായി വര്‍ദ്ധിപ്പിച്ചതായി ബജറ്റ് പ്രസംഗത്തില്‍ കേന്ദ്ര ധനമന്ത്രി ശ്രീ അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. 2017-18 ല്‍ അടിസ്ഥാന സൗകര്യ മേഖലയ്ക്കുള്ള വിഹിതം 4.94 ലക്ഷം കോടി രൂപയായിരുന്നു. നഗര മേഖലയിലെ അടിസ്ഥാന സൗകര്യ പദ്ധതികളില്‍ ഉള്‍പ്പെടുത്തി പത്ത് പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ പ്രത്യേകമായി വികസിപ്പിക്കുന്നതിന് ഗവണ്മെന്റ് പദ്ധതിയിടുന്നു. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ 100 ആദര്‍ശ് സ്മാരകങ്ങളില്‍ വിനോദ സഞ്ചാര സംവിധാനങ്ങള്‍ മെച്ചപ്പെടുത്തും. സ്മാര്‍ട്ട് സിറ്റി പദ്ധതി, അമൃത് പദ്ധതി എന്നിവ നടപ്പാക്കിയ രീതിയെ ശ്രീ. അരുണ്‍ ജെയ്റ്റ്ലി ബജറ്റ് പ്രസംഗത്തില്‍ പ്രകീര്‍ത്തിച്ചു. സ്മാര്‍ട്ട് സിറ്റി പദ്ധതിയ്ക്കായി 2.04 ലക്ഷം കോടി രൂപ മതിപ്പു ചെലവില്‍ 99 സിറ്റികള്‍ തെരഞ്ഞെടുത്തു. 2350 കോടി രൂപയുടെ പദ്ധതികള്‍ പൂര്‍ത്തീകരിക്കുകയും, 20,852 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയുമാണ്. പൈതൃത നഗരങ്ങളുടെ പുനരുജ്ജീവനത്തിനായി ഹൃദയ് പദ്ധതി നടപ്പാക്കി.
അമൃത് പദ്ധതിയിലൂടെ 500 നഗരങ്ങളില്‍ 77,640 കോടി രൂപയുടെ സംസ്ഥാനതല പദ്ധതികള്‍ക്ക് അംഗീകാരം നല്കി. 19,428 കോടി രൂപ ചെലവില്‍ 494 പദ്ധതികള്‍ക്കുള്ള ജലവിതരണ കരാറുകളും, 12,429 കോടി രൂപ ചെലവില്‍ 272 പദ്ധതികള്‍ക്കുള്ള അഴുക്കുചാല്‍ നിര്‍മാണ കരാറുകളും നല്‍കിക്കഴിഞ്ഞു. 484 നഗരങ്ങളില്‍ ക്രെഡിറ്റ് റേറ്റിങ്ങുകളും, 144 നഗരങ്ങളില്‍ ഇന്‍വെസ്റ്റ്മെന്റ് ഗ്രേഡ് റേറ്റിങ്ങും ആരംഭിച്ചു.
വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളിലെ അടിസ്ഥാന സൗകര്യ പദ്ധതികളില്‍ നിക്ഷേപം നടത്താന്‍ ഇന്ത്യ ഇന്‍ഫ്രാസ്ട്രക്ചര്‍ കോര്പ്പറേഷന് ലിമിറ്റഡിനെ പ്രേരിപ്പിക്കുമെന്നും ധനമന്ത്രി അറിയിച്ചു.
റോഡ് മേഖലയില്‍ അടുത്ത കാലത്ത് ആരംഭിച്ച ഭാരത്മാല പരിയോജനയിലൂടെ 5,35,000 കോടി രൂപ ചെലവില്‍ 35,000 കിലോമീറ്റര്‍ റോഡ് ആദ്യ ഘട്ടത്തില്‍ നിര്‍മിക്കാനാണ് ഉദ്ദേശിക്കുന്നത്. ദേശീയ പാത അതോറിറ്റി ടോള്‍, ഓപ്പറേറ്റ് ആന്‍ഡ് ട്രാന്‍സ്ഫര്‍, ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് എന്നിവയിലൂടെ ധനശേഖരണം നടത്തുന്ന കാര്യം പരിഗണിക്കും.
അതിര്‍ത്തി മേഖലയിലേക്കുള്ള സഞ്ചാര സൗകര്യം മെച്ചപ്പെടുത്തുന്നതിനായി സേല പാസ്സില്‍ തുരങ്കം നിര്‍മിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. വിനോദ സഞ്ചാരം, അടിയന്തിര വൈദ്യ സഹായം എന്നിവ ലക്ഷ്യമിട്ട് സീ പ്ലെയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കും.
വിമാനത്താവളങ്ങളുടെ ശേഷി അഞ്ച് മടങ്ങായി ഉയര്‍ത്തുന്നതിനുള്ള നഭ് നിര്മാണ് പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ചു. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ധനസഹായത്തോടെയാകും പദ്ധതി നടപ്പാക്കുക. ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണത്തില്‍ 18 ശതമാനം വാര്‍ഷിക വളര്‍ച്ചയുണ്ടായി. ഉഡാന്‍ പദ്ധതിയിലൂടെ 56 വിമാനത്താവളങ്ങളെയും, 31 ഹെലിപ്പാഡുകളെയും ബന്ധിപ്പിക്കും. 16 വിമാനത്താവളങ്ങളില്‍ ഇതിനകം പദ്ധതി ആരംഭിച്ചു.
ഡിജിറ്റല്‍ അടിസ്ഥാന സൗകര്യ രംഗത്തിനായുള്ള ബജറ്റ് വിഹിതം ഇരട്ടിയാക്കി. 3073 കോടി രൂപയാണ് ഇതിനായി വകയിരുത്തിയത്. റോബോട്ടിക്സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡിജിറ്റല്‍ മാനുഫാക്ചറിങ്ങ്, ബിഗ് ഡേറ്റ അനാലിസിസ്, ക്വാണ്ടം കമ്യൂണിക്കേഷന്‍ എന്നീ രംഗങ്ങളില്‍ ഗവേഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനായി സൈബര്‍ ഫിസിക്കല്‍ സിസ്റ്റംസ് ദൗത്യം ആരംഭിക്കും.
ടെലികോം രംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തിനായി 10000 കോടി രൂപ ബജറ്റില്‍ വകയിരുത്തി. 5 ലക്ഷം വൈഫൈ ഹോട്ട് സ്പോട്ടുകള്‍ ആരംഭിക്കാന്‍ ഗവണ്മെന്റ് പദ്ധതിയിടുന്നു. ഭാരത്നെറ്റ് പദ്ധതി യുടെ ആദ്യഘട്ടത്തിലൂടെ 20 കോടി ഗ്രാമീണര്‍ക്ക് ബ്രോഡ്ബാന്‍ഡ് സേവനം ഇതിനകം ലഭ്യമാക്കി.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയില്‍ നിതി ആയോഗ് ദേശീയ പദ്ധതി ആരംഭിക്കും. ഐ.ഐ.റ്റി ചെന്നൈയില്‍ ടെലികോം വകുപ്പിന്റെ സഹായത്തോടെ 5ജി ടെസ്റ്റ് ബെഡ് ആരംഭിക്കും.
ക്രിപ്റ്റോ രീതികളിലൂടെയുള്ള നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകള്‍ ഇല്ലാതാക്കുന്നതിന് നടപടി സ്വീകരിക്കും. ഡിജിറ്റല്‍ സമ്പദ് മേഖലയില്‍ ബ്ലോക്ക് ചെയിന്‍ സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ ആരായുമെന്നും ധനമന്ത്രി അറിയിച്ചു.
ഇറക്കുമതി ചെയ്യുന്ന വസ്തുക്കളില്‍ ഇനി സാമൂഹ്യ ക്ഷേമ സര്‍ചാര്‍ജ്ജ്;
വിദ്യാഭ്യാസ സെസ്സ്, സെക്കന്‍ഡറി, ഉന്നത വിദ്യാഭ്യാസ സെസ്സുകള്‍ നിര്‍ത്തലാക്കും
ഇറക്കുമതി ചെയ്യുന്ന വസ്തുക്കളില്‍ ചുമത്തുന്ന വിദ്യാഭ്യാസ സെസ്സ്, സെക്കന്‍ഡറി, ഉന്നത വിദ്യാഭ്യാസ സെസ്സുകള്‍ എന്നിവ നിര്‍ത്തലാക്കുമെന്നും ഇതിനു പകരം സാമൂഹ്യ ക്ഷേമ സര്‍ചാര്‍ജ്ജ് ചുമത്തുമെന്നും കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്ലി അറിയിച്ചു. ഇറക്കുമതി ചെയ്യുന്ന വസ്തുക്കളുടെ ആകെ കസ്റ്റംസ് തീരുവയായി വരുന്ന തുകയുടെ 10% ആണ് സാമൂഹ്യ ക്ഷേമ സര്‍ചാര്‍ജ്ജ് ആയി ഈടാക്കുക. ഗവണ്മെന്റിന്റെ സാമൂഹ്യക്ഷേമ പദ്ധതികളുടെ നടത്തിപ്പിന് ഇത് സഹായിക്കും. നിലവില്‍ വിദ്യാഭ്യാസ സെസ്സ് നല്‍കേണ്ടതില്ലാത്ത ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ക്ക് ഈ സര്‍ചാര്‍ജ്ജ് ഈടാക്കില്ല. ഇറക്കുമതി ചെയ്യുന്ന ചില പ്രത്യേക സാധനങ്ങള്‍ക്ക് കസ്റ്റംസ് തീരുവയുടെ 3% ആണ് സര്‍ചാര്‍ജ്ജ് ആയി ഈടാക്കുക.
5.22 കോടി കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി ജീവന് ജ്യോതി ബീമാ യോജനയുടെ പരിരക്ഷ
വര്‍ഷത്തില്‍ 330 രൂപ പ്രീമിയത്തില്‍ 2 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കുന്ന പ്രധാനമന്ത്രി ജീവന് ജ്യോതി ബീമാ യോജനയുടെ പ്രയോജനം രാജ്യത്തെ 5.22 കോടി ജനങ്ങള്‍ക്ക് ലഭ്യമായതായി ബജറ്റ് അവതരണത്തില്‍ കേന്ദ്ര ധനകാര്യമന്ത്രി ശ്രീ. അരുണ്‍ ജെയ്റ്റ്ലി അറിയിച്ചു. പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജനയില്‍ ചേര്‍ന്നിട്ടുള്ളത് 13 കോടി 25 ലക്ഷം പേരാണ്. വര്‍ഷത്തില്‍ 12 രൂപ പ്രീമിയം അടച്ചാല്‍ 2 ലക്ഷം രൂപ വരെ അപകട ഇന്‍ഷുറന്‍സ് ലഭ്യമാക്കുന്നതാണ് പദ്ധതി. പട്ടികജാതി/പട്ടിക വര്ഗത്തില്പ്പെട്ടവരുള്പ്പെടെ പാവപ്പെട്ടവരുടെ ഭവനങ്ങളെല്ലാം ഈ ഇന്‍ഷുറന്‍സ് പരിരക്ഷക്കു കീഴില്‍ കൊണ്ടുവരാന്‍ ഗവണ്മെന്റ് ഉദ്ദേശിക്കുന്നതായി ശ്രീ. ജെയ്റ്റലി വ്യക്തമാക്കി.
'ബേഠി ബച്ചാവോ, ബേഠി പഠാവോ' പദ്ധതിക്കു കീഴില്‍ 2017 നവംബര്‍ വരെയുള്ള കണക്കനുസരിച്ച് പെണ്‍കുട്ടികളുടെ പേരില്‍ 1.26 കോടിയില്‍ കൂടുതല്‍ സുകന്യ സമൃദ്ധി അക്കൗണ്ടുകള്‍ തുറന്നിട്ടുണ്ട്. ഈ അക്കൗണ്ടുകളില്‍ ഇതുവരെ 19183 കോടി രൂപ നിക്ഷേപിക്കപ്പെട്ടിട്ടുണ്ട്.
സി.ബി.ഇ.സിയുടെ പേര് പുനര്‍നാമകരണം ചെയ്യും
സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്സൈസ് ആന്റ് കസ്റ്റംസിന്റെ (സി.ബി.ഇ.സി) പേര് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സസ് ആന്റ് കസ്റ്റംസ് (സി.ബി.ഐ.സി)എന്നാക്കി പുനര്‍നാമകരണം ചെയ്യുമെന്ന് ധനമന്ത്രി ശ്രീ. അരുണ്‍് ജെയ്റ്റ്ലി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി. ചരക്കു സേവന നികുതി നടപ്പിലാക്കിയ സാഹചര്യത്തിലാണ് ഈ തീരുമാനം. പേരു മാറ്റത്തിന് നിയമത്തില്‍ വരുത്തേണ്ടുന്ന മാറ്റങ്ങള്‍ ധനകാര്യബില്ലില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കേന്ദ്ര ബജറ്റിനെക്കുറിച്ച് പ്രധാനമന്ത്രിയുടെ പ്രതികരണം
ഈ ബജറ്റിന് ധനകാര്യ മന്ത്രി ശ്രീ അരുണ്‍ ജെയ്റ്റ്ലിയെ ഞാന്‍ അഭിനന്ദിക്കുന്നു. ഈ ബജറ്റ് നവ ഇന്ത്യയുടെ അടിത്തറ കൂടുതല്‍ ശക്തമാക്കും. അടിസ്ഥാനസൗകര്യം മുതല്‍ കാര്‍ഷികമേഖല വരെയുള്ള വിഷയങ്ങളിലാണ് ഈ ബജറ്റ് ശ്രദ്ധചെലുത്തുന്നത്. ഒരു വശത്ത് ഈ ബജറ്റ് പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും ആരോഗ്യ ആശങ്കകള്‍ പരിഹരിക്കുന്നതിനുള്ള പദ്ധതികളെക്കുറിച്ച് പറയുമ്പോള്‍ മറുവശത്ത് രാജ്യത്തെ ചെറുകിട സംരംഭകരുടെ സമ്പത്ത് വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതിയാണ് തയാറാക്കുന്നത്. ഭക്ഷ്യസംസ്ക്കരണം മുതല്‍ ഫൈബര്‍ ഒപ്റ്റിക്സ് വരെ, റോഡു മുതല്‍ ഷിപ്പിംഗ് വരെ, യുവജനങ്ങളുടെയും മുതിര്‍ന്നപരന്മാരുടെയും ആശങ്കകളും ഗ്രാമീണ ഇന്ത്യ മുതല്‍ ആയുഷ്മാന്‍ ഇന്ത്യ വരെ, ഡിജിറ്റല്‍ ഇന്ത്യ മുതല്‍ സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യവരെ മറ്റുപല മേഖലകളിലും ഇത് വ്യാപരിക്കുകയാണ്.
രാജ്യത്തെ 125 കോടി ജനങ്ങളുടെ അഭിലാഷങ്ങള്‍ക്ക് ഈ ബജറ്റ് ഊര്ജ്ജസ്വലത നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് രാജ്യത്തിന്റെ വികസന പ്രക്രിയ വേഗത്തിലാക്കുമെന്ന് പ്രതീഷിക്കുന്നു. ഇത് കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും സൗഹൃദപരവും വ്യാപാരാന്തരീക്ഷ സൗഹൃദ ബജറ്റുമാണ്. വ്യാപാരവും ജീവിതവും ആയാസരഹിതമാക്കുകയാണ് ഈ ബജറ്റിന്റെ കേന്ദ്രബിന്ദു. ഇടത്തരക്കാര്‍ക്ക് കൂടുതല്‍ സമ്പാദ്യം, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയ്ക്ക് വേണ്ടി പുതുതലമുറ അടിസ്ഥാനസൗകര്യം, പിന്നെ മികച്ച ആരോഗ്യ ഉറപ്പും-ഇതെല്ലാം ജീവിതം ആയാസരഹിതമാക്കുന്നതിനുള്ള മൂര്‍ത്തമായ നടപടികളാണ്.
രാജ്യത്തിന്റെ പുരോഗതിക്കായി പഴങ്ങളുടെയും പച്ചക്കറികളുടെയും റെക്കാര്‍ഡ് ഉല്‍പ്പാദനത്തിലൂടെ നമ്മുടെ കര്‍ഷകര്‍ വലിയതരത്തിലുള്ള സംഭാവനകളാണ് നല്‍കിയത്. കര്‍ഷകരുടെ അഭിവൃദ്ധിക്കും അവരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും ഈ ബജറ്റില്‍ നിരവധി നടപടികളുണ്ട്. ഗ്രാമീണ വികസനത്തിനും കാര്‍ഷികമേഖലയ്ക്കുമായി 14.5 ലക്ഷം കോടിയുടെ റെക്കാര്‍ഡ് തുകയാണ് വകയിരുത്തിയിരിക്കുന്നത്. നമ്മുടെ 51 ലക്ഷം പുതിയ ഭവനങ്ങള്‍, മൂന്നു ലക്ഷം കിലോമീറ്റര്‍ റോഡ്, ഏകദേശം രണ്ടുകോടി ശൗചാലയങ്ങള്‍, 1.75 കോടി കുടുംബങ്ങള്‍ക്ക് വൈദ്യുതി കണക്ഷന് തുടങ്ങിയ പദ്ധതികള്‍ പീഡിതരും പിന്നോക്കക്കാരും ദളിതരുമായ ജനവിഭാഗങ്ങള്‍ക്ക് ഏറെ ഗുണം ചെയ്യും. ഈ മുന്‍കൈകള്‍ പുതിയ അവസരങ്ങള്‍ പ്രത്യേകിച്ച് ഗ്രാമീണമേഖലയില്‍ സൃഷ്ടിക്കും. കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വേതനത്തിന്റെ ഒന്നരയിരട്ടി വിലയായി നല്‍കുന്നതിനുള്ള തീരുമാനത്തെ ഞാന്‍ അഭിനന്ദിക്കുകയാണ്. കര്‍ഷകര്‍ക്ക് ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള മുഴുവന്‍ ആനുകൂല്യവും ലഭിക്കുന്നത് ഉറപ്പാക്കുന്നതിന് സംസ്ഥാനങ്ങളുമായി ചര്‍ച്ചചെയ്ത് ഒരു മികച്ച സംവിധാനം കൊണ്ടുവരും.' ഓപ്പറേഷന് ഗ്രീന്‍സ്' പ്രത്യേകിച്ച് പഴങ്ങളും പച്ചക്കറികളും കൃഷിചെയ്യുന്ന കര്‍ഷകര്‍ക്ക് ഈ ദിശയിലേക്കുള്ള കാര്യക്ഷമമായ ഒരു സംവിധാനമാണെന്ന് തെളിയിക്കപ്പെടും. പാലുല്‍പ്പാദനമേഖലയിലെ കര്‍ഷകര്‍ക്ക് ന്യായവില ഉറപ്പാക്കുന്നതിന് അമുല്‍ എങ്ങനെ പ്രവര്‍ത്തിച്ചുവെന്ന് നമ്മള് കണ്ടതാണ്. നമ്മുടെ രാജ്യത്ത് വ്യവസായത്തിന്റെ വികസനത്തിന് വഴിവച്ച ക്ലസ്റ്റര്‍ അടിസ്ഥാന സമീപനവും നമുക്ക് അറിവുള്ളതാണ്. ഇതൊക്കെ മനസില്‍ വച്ചുകൊണ്ട് വിവിധ ജില്ലകളില്‍ ഉല്‍പ്പാദിപ്പിക്കുന്ന കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കായി കാര്‍ഷിക ക്ലസ്റ്റര്‍ സംവിധാനം രാജ്യത്തെ അങ്ങോളമിങ്ങോളമുള്ള ജില്ലകളില്‍ സ്വീകരിക്കും. കാര്‍ഷികമേഖലയില്‍ പ്രത്യേക കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന ജില്ലകളെ കണ്ടെത്തിയശേഷം സംഭരണം, സംസ്ക്കരണം വിപണനം എന്നിവയ്ക്ക് വേണ്ടിയുള്ള പദ്ധതികളെ ഞാന്‍ അഭിനന്ദനിക്കുന്നു.
നമ്മുടെ രാജ്യത്ത് സഹകരണസ്ഥാപനങ്ങളെ ആദായനികുതിയില്‍ നിന്നും ഒഴിവാക്കിയരിക്കുകയാണ്. എന്നാല്‍ സഹകരണസംഘങ്ങളെപ്പോലെയുള്ള കാര്‍ഷിക ഉല്‍പ്പാദന സംഘടനകള്‍ക്ക് (ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍സ്-എഫ്പി.ഒ) ഈ ആനുകൂല്യം ലഭിക്കുന്നില്ല. അതുകൊണ്ട് കര്‍ഷകരുടെ ക്ഷേമത്തിനായി രൂപീകരിക്കപ്പെട്ട എഫ്.പി.ഒകള്‍ക്ക് ആദായനികുതി ഇളവ് നല്‍കുന്നത് സ്വാഗതാര്‍ഹമായ നടപടിയാണ്. ജൈവ, സുഗന്ധദ്രവ്യ, ഔഷധകൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന വനിതാ സ്വയം സഹായസംഘകളുമായി എഫ്.പി.ഒകളെ ബന്ധിപ്പിച്ചത് കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കും. അതുപോലെ ഗോബര്‍-ധന് യോജന ഗ്രാമങ്ങളെ ശുചിത്വമുള്ളതായി സൂക്ഷിക്കുന്നതിന് സഹായിക്കും. അതോടൊപ്പം കന്നുകാലി വളര്‍ത്തുന്നവരുടെ വരുമാനം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. നമ്മുടെ രാജ്യത്ത് കര്‍ഷകര്‍ കാര്‍ഷികവൃത്തിയോടൊപ്പം മറ്റ് പല ജോലികളിലും ഏര്‍പ്പെടാറുണ്ട്. ചിലര്‍ മത്സ്യകൃഷിയിലേര്‍പ്പെടും ചിലര്‍ മൃഗസംരക്ഷണത്തിലായിരിക്കും. മറ്റു ചിലര്‍ കോഴിവളര്‍ത്തല്‍, തേനീച്ച വളര്‍ത്തല്‍, തുടങ്ങിയവലിലേര്‍പ്പെടാറുണ്ട്. ഇത്തരത്തിലുള്ള അധികപ്രവര്‍ത്തനങ്ങള്‍ക്ക് ബാങ്കുകളില്‍ നിന്നും വായ്പ ലഭിക്കുന്നതിന് കര്‍ഷകര്‍ക്ക് ബുദ്ധിമുട്ട് നേരിടുന്നുമുണ്ട്. കിസാന്‍ ക്രെഡിറ്റ് കാര്‍ഡിലൂടെ മത്സ്യകൃഷിക്കും മൃഗപരിപാലനത്തിനും വായ്പ ലഭ്യമാക്കുന്നത് വളരെ ഫലപ്രദമായ നടപടിയാണ്. ഇന്ത്യയിലെ 700 ജില്ലകളിലായി ഏകദേശം 7000 ബ്ലോക്കുകളുണ്ട്. ഈ ബ്ലോക്കുകളില്‍ നവീനാശയങ്ങള്‍, കണക്ടിവിറ്റി എന്നിവ വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 22,000 ഗ്രാമീണ വ്യാപാര കേന്ദ്രങ്ങളും ഇവയുടെ ആധുനികവല്‍ക്കരണവും നടത്തുന്നത് കര്‍ഷകരുടെ വരുമാനവും തൊഴിലവരസരങ്ങളും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നതിനോടൊപ്പം ഇവ കാര്‍ഷികാടിസ്ഥാന ഗ്രാമീണ കാര്‍ഷിക സമ്പദ്ഘടനയുടെ കേന്ദ്രങ്ങളുമാകും. പ്രധാനമന്ത്രി ഗ്രാമീണ സഡക്ക് യോജനയുടെ കീഴില്‍ ഇപ്പോള്‍ ഗ്രാമങ്ങളെ വിപണികളുമായി, ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളുമായും ആശുപത്രികളുമായും ബന്ധിപ്പിക്കുകയാണ്. ഇത് ഗ്രാമവാസികളുടെ ജീവിതം കുടുല്‍ സുഖകരമാക്കും.
ഉജ്ജ്വല്‍ യോജനയിലൂടെ ജീവിതം ലളിമാക്കുന്നതിന്റെ വിപുലീകരണം നാം കണ്ടതാണ്. ഈ പദ്ധതികള്‍ പാവപ്പെട്ട സ്ത്രീകളെ പുകയില്‍ നിന്നും രക്ഷിക്കുക മാത്രമല്ല, അവരുടെ ശാക്തീകരണത്തിന്റെ ഏറ്റവും വലിയ സ്രോതസ്സുമായി. ഉജ്ജ്വലയുടെ ലക്ഷ്യം 5 കോടി കുടുംബങ്ങളില്‍ നിന്ന് എട്ടുകോടിയായി ഉയര്‍ത്തിയതില്‍ ഞാന്‍ സന്തോഷവാനാണ്. ഈ പദ്ധതിയിലൂടെ വലിയ അളവില്‍ ദളിത്, ഗോത്രവര്‍ഗ്ഗ, പിന്നാക്കവിഭാഗ കുടുംബങ്ങള്‍ക്കാണ് നേട്ടമുണ്ടായത്. പട്ടിക ജാതി-വര്‍ഗ്ഗ വിഭാഗത്തിന്റെ ക്ഷേമത്തിനായി ഈ ബജറ്റ് ഏകദേശം ഒരുലക്ഷം കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്.
മെഡിക്കല്‍ ചികിത്സയും അതിന്റെ വലിയ ചെലവും എന്നും സമൂഹത്തിലെ പാവപ്പെട്ട ഇടത്തരം വിഭാഗങ്ങള്‍ക്ക് വലിയ ആശങ്കയുളവാക്കുന്നതാണ്. ബജറ്റില്‍ അവതരിപ്പിച്ചിരിക്കുന്ന 'ആയുഷ്മാന്‍ ഭാരത്' എന്ന പുതിയ പദ്ധതി ഈ ഗൗരവമായ പ്രശ്നത്തെ അഭിസംബോധനചെയ്യും. രാജ്യത്തെ 10 കോടി പാവപ്പെട്ട ഇടത്തരം കുടുംബങ്ങള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭ്യമാകും. അതായത് 40-45 കോടി ജനങ്ങള്‍ക്ക് ഇത് പരിരക്ഷനല്‍കും. ഈ പദ്ധതിയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളില്‍ ഈ കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭിക്കും. ഇതുവരെയുള്ളയുള്ളതില്‍ ഗവണ്മെന്റ് ചെലവ് വഹിക്കുന്ന ലോകത്തെ ഏറ്റവും വലിയ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയാണിത്. രാജ്യത്തെ പ്രധാനപ്പെട്ട എല്ലാ പഞ്ചായത്തുകളെയും ഉള്‍ക്കൊണ്ടുകൊണ്ട് 1.5 ലക്ഷം ആരോഗ്യക്ഷേമ കേന്ദ്രങ്ങള്‍ ആരംഭിക്കുകയെന്നത് അഭിനന്ദനീയമായ കാര്യമാണ്. ഗ്രാമങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് ആരോഗ്യസുരക്ഷാസേവനം എളുപ്പത്തില്‍ ലഭ്യമാക്കുന്നതിന് സഹായിക്കും. രാജ്യത്ത് അങ്ങോളമിങ്ങോളമായി 24 പുതിയ മെഡിക്കല്‍ കോളജുകള്‍ ആരംഭിക്കാനുള്ള തീരുമാനം ചികിത്സയ്ക്ക് മാത്രമല്ല, യുവാക്കള്‍ക്ക് മെഡിക്കല്‍ വിദ്യാഭ്യാസം നല്‍കുന്നതിനും സഹായകരമാകും. രാജ്യത്താകമാനം മൂന്ന് ലോക്സഭാ നിയോജകമണ്ഡലങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ട് ഒരു മെഡിക്കല്‍ കോളജ് സ്ഥാപിക്കുന്നതിനുള്ള ശ്രമമാണ് നമ്മുടേത്.
മുതിര്‍ന്ന പൗരന്മാരെ മുന്നില്‍കണ്ടുകൊണ്ട് നിരവധി പ്രധാനപ്പെട്ട തീരുമാനങ്ങളാണ് ഈ ബജറ്റില്‍ എടുത്തിരിക്കുന്നത്. ഇപ്പോള്‍ പ്രധാനമന്ത്രി വയോ വന്ദ്യപദ്ധതിയുടെ അടിസ്ഥാനത്തില്‍ മുതിര്‍ന്ന പൗരന്മാര്ക്ക് 15 ലക്ഷം രൂപയ്ക്ക് വരെ 8% പലിശ ലഭിക്കും. ബാങ്കിലേയും പോസ്റ്റ് ഓഫീസിലേയും നിക്ഷേപങ്ങളുടെ 50,000 രൂപ വരെയുള്ളയുവയുടെ പലിശയ്ക്ക് ആദായനികുതി ചുമത്തുകയുമില്ല. 50,000 രൂപ വരെയുള്ള ആരോഗ്യ സുരക്ഷ ഇന്‍ഷ്വറന്‍സ് പ്രീമിയത്തിനേയും നികുതിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അതിന് പുറമെ ഗുരുതരമായ അസുഖങ്ങളുടെ ചികിത്സയ്ക്കായി ചെലവാക്കുന്ന ഒരുലക്ഷം രൂപവരെയ്ക്കും നികുതിയിളവുണ്ട്.
നമ്മുടെ രാജ്യത്തെ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ അല്ലെങ്കില്‍ എം.എസ്.എം.ഇകള്‍ക്ക് ദീര്‍ഘകാലം വന്‍കിട വ്യവസായങ്ങളെക്കാള്‍ ഉയര്‍ന്ന നികുതി നല്‍കേണ്ടിവന്നിട്ടുണ്ട്. ശക്തമായ നടപടിയുടെ ഭാഗമായി ഈ ബജറ്റ് എം.എസ്.എം.ഇകളുടെ നികുതി നിരക്കില്‍ 5% കുറവുവരുത്തി. നിലവില്‍ അവര്‍ക്ക് മുമ്പ് നല്‍കിയിരുന്ന 30% നികുതിക്ക് പകരം 25% നല്കിയാല് മതി. എം.എസ്.എം.ഇ പദ്ധതികള്‍ക്ക് ആവശ്യം വേണ്ട മൂലധനം ഉറപ്പാക്കുന്നതിനായി ബാങ്കുകളില്‍ നിന്നും എന്‍.ബി.എഫ്.സികളില്‍ നിന്നും വായ്പ ലഭ്യമാക്കുന്നത് എളുപ്പമാക്കി. മെയ്ക്ക് ഇന്‍ ഇന്ത്യ ദൗത്യത്തിന് ഇത് ഊര്ജ്ജസ്വലത പകരും.
വന്‍കിട വ്യവസായസ്ഥാപനങ്ങളുടെ നിഷ്ക്രിയ ആസ്ഥി മൂലം എം.എസ്.എം.ഇകള്‍ വലിയ സമ്മര്‍ദ്ദത്തിലാണ്. മറ്റുള്ളവരുടെ തെറ്റിന് ചെറുകിട സംരംഭകര്‍ ബുദ്ധിമുട്ടാന്‍ പാടില്ല. അതുകൊണ്ട് നിഷ്കൃയ ആസ്തിയുടെയും തിരിച്ചടവില്ലാത്ത വായ്പയുടെയും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള തിരുത്തല്‍ നടപടികള്‍ ഗവണ്മെന്റ് ഉടന്‍ പ്രഖ്യാപിക്കും.
തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും തൊഴിലാളികളുടെ സാമൂഹികസുരക്ഷയ്ക്കുമായി വളരെ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന നിരവധി നടപടികള്‍ ഗവണ്മെന്റ് കൈക്കൊണ്ടു. ഇത് അനൗപചാരിക മേഖലയില്‍ നിന്നും ഔപചാരികമേഖലയിലേക്കുള്ള മാറ്റത്തിന് പ്രേരണനല്കുകയും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. മൂന്നുവര്‍ഷത്തേക്ക് പുതുതായി പണിക്ക് ചേരുന്ന തൊഴിലാളികളുടെ ഇ.പി.എഫിന്റെ 12% ഗവണ്മെന്റ് സംഭാവന ചെയ്യും അതിന് പുറമെ പുതിയ വനിതാജീവനക്കാരുടെ ഇ.പി.എഫ് വിഹിതം 12% ല്‍ നിന്നും 8% മായി മൂന്നുവര്‍ഷത്തേക്ക് കുറയ്ക്കുകയും ചെയ്തു. അതുകൊണ്ട് അവര്‍ക്ക് വീട്ടില്‍ കൊണ്ടുപോകാവുന്ന ശമ്പളം വര്‍ദ്ധിക്കുകയും തൊഴിലവസരങ്ങള്‍ കൂടുകയും ചെയ്തിട്ടുണ്ട്. അതേസമയം തൊഴിലുടമയുടെ സംഭാവന 12% ആയി തന്നെ നിലനിര്‍ത്തിയിട്ടുമുണ്ട്. പണിയെടുക്കുന്ന വനിതകളെ ശാക്തീകരിക്കുന്നതിനുള്ള ഒരു പ്രധാനപ്പെട്ട നടപടിയാണിത്.
നവ ഇന്ത്യ എന്ന സ്വപ്നം സാക്ഷാത്കരിക്കണമെങ്കില്‍ സാധാരക്കാരുടെ ജീവിതം സുഗമമാക്കുകയും വികസനത്തിന് സ്ഥിരത നല്‍കുകയും വേണം. അതിന് ഇന്ത്യയ്ക്ക് അടുത്ത തലമുറ പശ്ചാത്തല സകര്യം ആവശ്യമുണ്ട്. ഡിജിറ്റല്‍ ഇന്ത്യയുമായി ബന്ധപ്പെട്ട അടിസ്ഥാനസൗകര്യ വികസനത്തിന് പ്രത്യേക ഊന്നല്‍ നല്‍കിയിട്ടുണ്ട്. ഇതിനായി 6ലക്ഷം കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഒരുലക്ഷം കോടി രൂപ കൂടുതലാണ്. ഈ പദ്ധതികള്‍ രാജ്യത്ത് നാനാവിധത്തിലുള്ള തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കും.
ശമ്പളക്കാര്‍ക്കും ഇടത്തരക്കാര്‍ക്കും നികുതിയിളവ് നല്‍കിയതിന് ഞാന്‍ ധനമന്ത്രിയെ അഭിനന്ദിക്കുകയാണ്.
ഓരോ ഇന്ത്യന്‍ പൗരന്റേയും സങ്കല്‍പ്പത്തിനനുസരിച്ച് ഈ ബജറ്റ് എത്തിയിട്ടുണ്ട്. കര്‍ഷകര്‍ക്ക് അവരുടെ വിളകള്‍ക്ക് ലാഭകരമായ വില, പാവപ്പെട്ടവരുടെ ഉന്നമനം, അതിന് വേണ്ട ക്ഷേമപദ്ധതികള്‍, നികുതി നല്കുന്ന പൗരന്റെ സത്യസന്ധതയെ മാനിക്കല്‍, ശരിയായ നികുതിഘടനയിലൂടെ സംരംഭകരുടെ താല്പര്യം ഉള്‍ക്കൊള്ളല്‍, മുതിര്‍ന്ന പൗരന്മാര് രാജ്യത്തിന് നല്കിയ സംഭാവനകളെ മാനിക്കുക എന്നിവയെല്ലാം ഈ ബജറ്റ് ചെയ്യുന്നുണ്ട്.ജീവിതം സുഖകരമാക്കുന്നതിനും നവ ഇന്ത്യയ്ക്ക് അടിത്തറ പാകുന്നതിനും സഹായകരമായ ഒരു ബജറ്റ് അവതരിപ്പിച്ചതിന് ധനമന്ത്രിക്കും അദ്ദേഹത്തിന്റെ ടീമിനും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.
COMMENTS