സംസ്ഥാന സാഹസിക ഫോട്ടോഗ്രാഫി അവാര്‍ഡിന് കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. 2017 ജനുവരി മുതല്‍ 2018 ജനുവരി വരെയുള്ള കാലയളവി...
![[feature]](https://3.bp.blogspot.com/-vhNylw0taGA/WnlOUF8FzQI/AAAAAAAAEyk/94AaAPDvMlUb3uX7E9FkCrwROw54OwM1QCLcBGAs/s320/adventure-photography.jpg)
സംസ്ഥാന സാഹസിക ഫോട്ടോഗ്രാഫി അവാര്‍ഡിന് കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. 2017 ജനുവരി മുതല്‍ 2018 ജനുവരി വരെയുള്ള കാലയളവില്‍ എടുത്ത ഫോട്ടോകളാണ് പരിഗണിക്കുക. ഫോട്ടോകള്‍ 18 x 12 വലിപ്പത്തിലുള്ളതും സ്വയം സാക്ഷ്യപ്പെടുത്തിയവയും സാഹസികമായി എടുത്തവയാണെന്ന് ബോധ്യപ്പെടുത്തുന്നവയുമായിരിക്കണം. ഒരാള്‍ക്ക് രണ്ട് എന്‍ട്രി വരെ അയക്കാം. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവര്‍ക്ക് യഥാക്രമം 10001, 7001, 5001 രൂപയും ശില്പവും പ്രശസ്തിപത്രവും ലഭിക്കും. അപേക്ഷാ ഫോറം www.ksywb.kerala.gov.in ല്‍ ലഭിക്കും. എന്‍ട്രികള്‍ സ്പെഷ്യല്‍ ഓഫീസര്‍, ദേശീയ സാഹസിക അക്കാദമി ഉപകേന്ദ്രം, സിവില്‍ സ്റ്റേഷന്, കണ്ണൂര്‍ 670002 എന്ന വിലാസത്തില്‍ ഫെബ്രുവരി 22 നകം ലഭിക്കണം. ഫോണ്‍: 9496146393.
![]() |
SPONSORED |
COMMENTS