നഴ്സിംഗ് മേഖലയിലെ (ജനറല്‍ & പബ്ലിക് ഹെല്‍ത്ത്) ഉദ്യോഗസ്ഥര്‍ക്കുള്ള 2018 ലെ കേന്ദ്രഗവണ്മെന്റിന്റെ ഫ്ളോറന്‍സ് നൈറ്റിംഗേള്‍ പുരസ്ക...
നഴ്സിംഗ് മേഖലയിലെ (ജനറല്‍ & പബ്ലിക് ഹെല്‍ത്ത്) ഉദ്യോഗസ്ഥര്‍ക്കുള്ള 2018 ലെ കേന്ദ്രഗവണ്മെന്റിന്റെ ഫ്ളോറന്‍സ് നൈറ്റിംഗേള്‍ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷയുടെ മാതൃകയും തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങളും ജില്ലാ മെഡിക്കല്‍ ഓഫീസുകളിലും www.dhs.kerala.gov.in എന്ന വെബ്സൈറ്റിലും ലഭ്യമാണ്. നഴ്സുമാര്‍, ആക്സിലറി നഴ്സ് മിഡ് വൈഫുമാര്‍, ലേഡി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ (പി.എച്ച്.എന്‍) വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നുള്ള അപേക്ഷയുടെ രണ്ട് പകര്‍പ്പുകള്‍ ആവശ്യമായ രേഖകള്‍ക്കൊപ്പം 28 ന് വൈകിട്ട് അഞ്ചു മണിക്കു മുമ്പ് അഡീഷണല്‍ ഡയറക്ടര്‍ (നഴ്സിംഗ്), ആരോഗ്യ വകുപ്പ് ഡയറക്ടറുടെ കാര്യാലയം, തിരുവനന്തപുരം എന്ന വിലാസത്തില്‍ ലഭിക്കണം. പുരസ്കാരങ്ങള്‍ നഴ്സസ് ദിനമായ മേയ് 12 ന് വിതരണം ചെയ്യും.
COMMENTS