ഇലവുംതിട്ട സരസകവി മൂലൂര്‍ സ്മാരകത്തിന്റെ 29-ാംമത് വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന നാടന്‍ പാട്ട് മത്സരത്തില്‍ പങ്കെടുക്കുന്നതിന് ടീമുകള...
ഇലവുംതിട്ട സരസകവി മൂലൂര്‍ സ്മാരകത്തിന്റെ 29-ാംമത് വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന നാടന്‍ പാട്ട് മത്സരത്തില്‍ പങ്കെടുക്കുന്നതിന് ടീമുകള്‍ക്ക് ഈമാസം 10ന് വൈകിട്ട് അഞ്ചുവരെ പേര് രജിസ്റ്റര്‍ ചെയ്യാം. പത്തു മിനിറ്റാണ് മത്സരം. ഒരു ഗ്രൂപ്പില്‍ ഏഴ് അംഗങ്ങളില്‍ കൂടാന്‍ പാടില്ല. നാടന്‍ വാദ്യോപകരണങ്ങള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളു. പരമ്പരാഗത നാടന്‍ പാട്ടുകളാണ് പാടേണ്ടത്. കൂടുതല്‍ വിവരത്തിന് മൂലൂര്‍ സ്മാരകവുമായി ബന്ധപ്പെടണം. ഫോണ്‍: 9447017264.
COMMENTS