◆ മനീഷ് ജയച്ചന്ദ്രൻ മനുഷ്യസമൂഹത്തിനെ നാലായി തരം തിരിച്ചിരിക്കുന്നു.അവയെ വർണം എന്ന് പറയുന്നു.ഗുണം ,കർമം ,സ്വഭാവം അനുസരിച്ച് ഒരുവൻ തെരഞ്ഞെട...
◆ മനീഷ് ജയച്ചന്ദ്രൻ
മനുഷ്യസമൂഹത്തിനെ നാലായി തരം തിരിച്ചിരിക്കുന്നു.അവയെ വർണം എന്ന് പറയുന്നു.ഗുണം ,കർമം ,സ്വഭാവം അനുസരിച്ച് ഒരുവൻ തെരഞ്ഞെടുക്കുന്ന ജീവിതരീതിക്കാണ് വർണം എന്ന് പറയുന്നത് .ഒരുവൻ വരിക്കുന്നതാണ് അവൻ്റെ വർണം. ചാതുർവർണ്യം എന്നറിയപ്പെടുന്ന ഇവ ബ്രാഹ്മണൻ ,ക്ഷത്രിയൻ , വൈശ്യൻ , ശൂദ്രൻ എന്നിവയാണ് നാല് വർണങ്ങൾ.ഇവ മാനവസമൂഹത്തിൽ ഉള്ളതാണ്.അതിനാൽ നടപ്പിൽ വരുത്തേണ്ടവ അല്ല. ഇവ അധഃപതിച്ചതാണ് ഇന്ന് കാണുന്ന ജാതി വ്യവസ്ഥ. സ്വാർത്ഥികൾ അധർമം നടപ്പാക്കാൻ വേണ്ടി വര്ണവ്യവസ്ഥയെ ജാതി വ്യവസ്ഥ ആക്കി.
ബ്രഹ്മത്തെയും വേദത്തെയും അറിയുന്നവനാണ് ബ്രാഹ്മണൻ.വേദം മുതലായ ശാസ്ത്രം പഠിക്കുക,പഠിച്ച സത്യം പ്രചരിപ്പിക്കുക,യജ്ഞം നടത്തുക ,യജ്ഞം നടത്തിക്കുക ,ശക്തിക്കനുസരിച്ച് ദാനം നൽകുക ,ശ്രദ്ധയോടെ തരുന്നതിനെ സ്നേഹപൂർവ്വം സ്വീകരിക്കുക, സാമൂഹികസേവനവും ,പരോപകാരപ്രദമായ നല്ല കാര്യങ്ങളും അനുഷ്ഠിക്കുക.ഇങ്ങനെയുള്ള വിദ്വാനും ,ധർമാത്മാവും ,സദാചാരിയും ത്യാഗിയുമായുള്ള മനുഷ്യനെയാണ് ബ്രാഹ്മണൻ എന്ന് പറഞ്ഞിരിക്കുന്നത് .
ക്ഷതത്തിൽ നിന്ന് ത്രാണനം ചെയ്യുന്നവൻ ക്ഷത്രിയൻ. സമൂഹത്തിനെ ആഭ്യന്തരയുദ്ധം ,ശത്രുരാജ്യത്തിൻ്റെ ആക്രമണം എന്നിവയാകുന്ന മുറിവിൽ നിന്ന് രക്ഷിക്കാൻ കഴിവുള്ള അതിബലശാലിയായ നിർഭയനും ശൂരവീരനുമായ യോദ്ധാവാണ് ക്ഷത്രിയൻ.രാഷ്ട്രത്തെ രക്ഷിക്കുന്നവനാണ് രാജാവ്.അതിനുള്ള കഴിവും കര്മശേഷിയുമുള്ളവനാണ് ക്ഷത്രിയൻ.
കൃഷിയും വ്യാപാരവും ചെയ്യുന്നവനും പല രാജ്യങ്ങൾ സന്ദർശിച്ചു കച്ചവടം ചെയ്യുന്നയാളാണ് വൈശ്യൻ.സമാജത്തിന് സമ്പത്ത് ഉണ്ടാക്കുന്ന അയാളാണ് രാഷ്ട്രത്തിനെ ഉയർത്തുന്നത്.
ബുദ്ധിശക്തി കുറഞ്ഞ രീതിയിൽ ഉപയോഗിക്കുന്നവരും ,വിദ്യാഭ്യാസത്തിൽ പിന്നിൽ നിൽക്കുന്നയാളും ,ശോകം ,മോഹം തുടങ്ങിയ മൂഢലക്ഷണങ്ങൾ കൊണ്ട് നടന്നു തൻ്റെ ദുഃഖത്തിൽ കരയുന്നയാളാണ് ശൂദ്രൻ.ഒരു ദുരഭിമാനവും കൂടാതെ സേവകവൃത്തി ചെയ്യുന്ന ശൂദ്രൻ ആണ് മുഴുവൻ സമൂഹത്തെ താങ്ങി നിർത്തുന്നത്.അത്യന്ത സഹനശക്തിയുള്ള ഇവരെ പറ്റിക്കാനും ചൂഷണം ചെയ്യാനും എളുപ്പമാണ്.
ആര്യജനങ്ങളിൽ (ശ്രേഷ്ടന്മാരിൽ) പെടുന്ന ഈ നാല് വിഭാഗം കൂടാതെ ധർമമോ ,നിയമോ പാലിക്കാത്ത മൃഗതുല്യരായി ജീവിക്കാൻ ആഗ്രഹിക്കുന്ന മനുഷ്യർ കൂടി ഈ ലോകത്തുണ്ട്. രാക്ഷസന്മാർ എന്ന കൂട്ടർ അവരിൽ പെടുന്നവരാണ്.കട്ടും ,കൊന്നും ,സ്ത്രീകളെ പീഡിപ്പിച്ചും മറ്റും രസിക്കുന്ന നരാധമന്മാർ ഇവരാണ്.
ജാതി എന്നാൽ തരം എന്ന് മാത്രമേ അർത്ഥമുള്ളൂ .മനുഷ്യൻ മുഴുവൻ ഒരു ജാതിയാണ്. സ്ത്രീ , പുരുഷൻ ,നപുംസകം എന്നിവ ഉപജാതിയും .
Maneesh Jayachandran is a Kerala based Web Design Consultant and a student of Vedic Philosophy.He can be reached at maneesh@careerdrive.in or 9947202625.

COMMENTS