കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയത്തിനു കീഴില്‍ തിരുവനന്തപുരത്തെ കഴക്കൂട്ടത്ത് പ്രവര്‍ത്തിക്കുന്ന വനിതകള്‍ക്കായുള്ള മേഖലാ തൊഴി...
കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയത്തിനു കീഴില്‍ തിരുവനന്തപുരത്തെ കഴക്കൂട്ടത്ത് പ്രവര്‍ത്തിക്കുന്ന വനിതകള്‍ക്കായുള്ള മേഖലാ തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ (റീജ്യണല്‍ വൊക്കേഷണല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ വിമണ്‍)ജൂനിയര്‍ കണ്‍സള്‍ട്ടന്റ് തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 11 മാസത്തേക്കാണ് നിയമനം. പിന്നീട് ഒരു മാസത്തിനു ശേഷം കരാര്‍ പുതുക്കാവുന്നതാണ്.
ഇലക്ട്രോണിക് മെക്കാനിക്, ഡ്രസ്സ് മേക്കിംഗ് എന്നീ ട്രേഡുകളിലാണ് ജൂനിയര്‍ കണ്‍സള്‍ട്ടന്റുമാരെ നിയമിക്കുന്നത്. ബി.ടെക്ക്, ബി.ഇ ഡിഗ്രിയോ, അല്ലെങ്കില്‍ ഡിപ്ലോമയും ബന്ധപ്പെട്ട മേഖലയില്‍ അഞ്ചു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.
പ്രതിമാസം 30,000 രൂപയാണ് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ലഭിക്കുക. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും, സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം പ്രിന്‍സിപ്പാള്‍, റീജ്യണല്‍ വൊക്കേഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ വിമണ്‍, കഴക്കൂട്ടം, തിരുവനന്തപുരം-695582 എന്ന വിലാസത്തില്‍ അപേക്ഷിക്കണം.
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി: ഫെബ്രുവരി 21.
കേന്ദ്ര ഗവണ്മെന്റ് ഗ്രൂപ്പ് സി സര്‍വീസിന് ബാധകമായ സംവരണ ചട്ടങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും ജൂനിയര്‍ കണ്‍സള്‍ട്ടന്റുമാരുടെ നിയമനം. ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുന്ന ഉദ്യോഗാര്‍ത്ഥികളെ സ്ഥാപനത്തില്‍ ഇന്റര്‍വ്യൂ/ടെസ്റ്റിന് വിളിക്കുന്നതാണ്. ഇന്റര്‍വ്യൂവിന് വിളിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് യാത്രാ ബത്തയോ മറ്റാനുകൂല്യങ്ങളോ നല്‍കുന്നതല്ല.
COMMENTS