ചാരുമൂട് : ശിവരാത്രി ദിവസം വൈകിട്ട് നാലരക്ക് ചുനക്കര ജംങ്ഷനിൽ ബ്രെക്കിട്ട കാറിന് പിന്നിൽ ബൈക്ക് വന്നിടിച്ചാണ് ബൈക്ക് ഓടിച്ചിരുന്ന പത്ത...
ചാരുമൂട് : ശിവരാത്രി ദിവസം വൈകിട്ട് നാലരക്ക് ചുനക്കര ജംങ്ഷനിൽ ബ്രെക്കിട്ട കാറിന് പിന്നിൽ ബൈക്ക് വന്നിടിച്ചാണ് ബൈക്ക് ഓടിച്ചിരുന്ന പത്തനാപുരം പുന്നല സ്വദേശി ശ്രീ പ്രദീഷ് അപകടത്തിൽ പെടുന്നത്.
കൊച്ചിയിൽ അടുത്തിടെ കെട്ടിടത്തിൽ നിന്നു റോഡിൽ വീണയാളെ ആശുപത്രിയിലെത്തിച്ചു അഭിഭാഷക മാതൃകയായിരുന്നു.എന്നാൽ ഗ്രാമങ്ങളിൽ ഇത് വരെ വാഹനാപകടം നടന്നാൽ ആശുപത്രിയിൽ കൊണ്ട് പോകാൻ ആളുകൾക്ക് വൈമനസ്യം ഉണ്ടായിരുന്നില്ല.ഗ്രാമങ്ങൾ ഇക്കാര്യത്തിൽ കൊച്ചിയെ അനുകരിക്കാതിരിക്കട്ടെ.
നടുറോഡിൽ രക്തം വാർന്നു കിടന്ന ഇദ്ദേഹത്തെ ആശുപത്രിയിലെത്തിക്കാൻ പത്ത് മിനിറ്റോളം ആരും തയ്യാറായില്ല .ഇത് വഴി കാറിൽ വന്ന അഭിഭാഷകനും മുൻ എൻവൈസി സംസ്ഥാന പ്രസിഡന്റുമായ ശ്രീ മുജീബ് റഹ്മാൻ ഉടൻ തന്നെ തൻ്റെ കാറിൽ അടുത്തുള്ള നൂറനാട് കെ.സി.എം ആശുപത്രിയിൽ എത്തിച്ചത്. ഗുരുതരമായതിനാൽ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി .
ഇതിനിടെ അഡ്വ. മുജീബ് റഹ്മാൻ തൻ്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത പ്രദീഷിൻെറ ചിത്രം കണ്ടു ബന്ധുക്കൾ അപകടവിവരം അറിയുകയും ചെയ്തു.
COMMENTS