കോഴിക്കോട് : 1917 ൽ കേരളത്തിൽ കോഴിക്കോട് ജില്ലയിൽ വടകരക്കടുത്ത് കാരക്കാട് എന്ന സ്ഥലത്ത് (നാദാപുരം റോഡ് ) വാഗ്ഭടാനന്ദ ഗുരുവിനാൽ സ്ഥാപിതമായ ന...
കോഴിക്കോട്: 1917 ൽ കേരളത്തിൽ കോഴിക്കോട് ജില്ലയിൽ വടകരക്കടുത്ത് കാരക്കാട് എന്ന സ്ഥലത്ത് (നാദാപുരം റോഡ് ) വാഗ്ഭടാനന്ദ ഗുരുവിനാൽ സ്ഥാപിതമായ നവോത്ഥാന പ്രസ്ഥാനമാണ് ആത്മവിദ്യാ സംഘം.ആത്മവിദ്യാ സംഘത്തിന്റെ രൂപീകരണത്തെ തുടർന്നുണ്ടായ പ്രതിസന്ധികൾ മറികടക്കാൻ കർമ്മപദ്ധതികൾ ആവിഷ്കരിക്കപ്പെട്ടു. തൊഴിൽ നിഷേധിക്കപ്പെട്ടവർക്കായി 1925ൽ ഊരാളുങ്കൽ പ്രവർത്തിക്കാരുടെ പരസ്പര സഹായസഹകരണ സംഘം (U.L.C.C.S) ഗുരു ദേവരുടെ അനുഗ്രഹാശ്ശിസ്സുകളോടെ കാരക്കാട്ടിൽ സ്ഥാപിതമായി.2017ൽ ആത്മവിദ്യാ സംഘത്തിന്റെ നൂറാം വാർഷികത്തിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റ് സെസ്സെറ്റിയുടെ ഒരു ഉപഹാരം എന്ന നിലയിൽ ആത്മവിദ്യാ സംഘം സ്ഥലത്ത് ഒരു " പകൽ വീട് " ( വയോജന പരിപാലനകേന്ദ്രം) തുടങ്ങുവാൻ തീരുമാനിക്കുകയുണ്ടായി.കാരക്കാട് ആത്മവിദ്യാ സംഘവുo ഊരാളുങ്കൽ ലേബർ കോൺട്രാകട് കോ.ഓപ്പറേറ്റീവ് സൊസ്സെറ്റിയുടെയും സംയുക്ത സംരംഭമായ പകൽ വീട്, ULCCS ന്റെ സ്ഥാപകദിനമായ ഫിബ്രവരി 13ന് ആരംഭിച്ചു.ദരിദ്ര പശ്ചാത്തലമുള്ളവർക്ക് മുൻഗണയുള്ള ഏകദേശം 100 വയോജനങ്ങൾക്ക് നേരിട്ട് പ്രയോജനo ലഭിക്കുന്ന പകൽ വീടിൽ ആയിരത്തോളം വയോജനങ്ങൾക്ക് പരോക്ഷസേവനം ലഭിക്കുന്നു.സൗജന്യ ചികിത്സ, നഴ്സിങ്ങ് സേവനങ്ങൾ, ഫാമാലി കൗൺസിലിംഗ്, ഫിസിയോ തൊറാപ്പി, ബോധവൽക്കരണ ക്ലാസ്സുകൾ മുതലായ സേവനങ്ങൾ പകൽ വീടിൽ ലക്ഷ്യമിടുന്നു.
![]() |
കേരള ആത്മവിദ്യാസംഘത്തിന്റെയും ' യു.ൽ സി.സി.യുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഇന്ന് നാടിനു സമർപ്പിച്ച പകൽ വീടിന്റെ ഉദ്ഘാടനത്തിനു ശേഷം അതിന്റെ പിന്നിൽ പ്രവർത്തിച്ചവർ അണിനിരന്നപ്പോൾ |
COMMENTS