തിരുവല്ല ➽ ഇരവിപേരൂര്‍ പ്രത്യക്ഷ രക്ഷാ ദൈവസഭ(പിആര്‍ഡിഎസ്) ആസ്ഥാനത്ത് വെടിക്കെട്ട് നടത്തുന്നതിന് ജില്ലാ ഭരണകൂടത്തിന്റെ അനുമതി വാങ്ങിയിരു...
തിരുവല്ല➽ ഇരവിപേരൂര്‍ പ്രത്യക്ഷ രക്ഷാ ദൈവസഭ(പിആര്‍ഡിഎസ്) ആസ്ഥാനത്ത് വെടിക്കെട്ട് നടത്തുന്നതിന് ജില്ലാ ഭരണകൂടത്തിന്റെ അനുമതി വാങ്ങിയിരുന്നില്ലെന്ന് ജില്ലാ കളക്ടര്‍ ആര്. ഗിരിജ പറഞ്ഞു. അപകടസ്ഥലം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു കളക്ടര്‍. ഏതു തരത്തിലുള്ള വെടിക്കെട്ടാണെങ്കിലും കളക്ടറുടെ അനുമതി വാങ്ങേണ്ടതായിരുന്നു. അതു പക്ഷേ, വാങ്ങിയിട്ടില്ല. ജന്മദിന ഉത്സവം നടക്കുന്നുണ്ടെന്ന് കളക്ടറെ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ആര്‍ഡിഒയുടെ അധ്യക്ഷതയില്‍ വിവിധ വകുപ്പുകളുടെ യോഗം ചേര്‍ന്ന് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതു കൂടാതെ ഫയര്‍ഫോഴ്സിന്റെ സേവനം സൗജന്യമായി വേണമെന്ന് ആവശ്യപ്പെട്ടതു പ്രകാരം അതും നല്‍കിയിരുന്നു. എന്നാല്‍, ഇങ്ങനെയൊരു ആവശ്യമുണ്ടെന്ന് നേരില്‍ കണ്ടപ്പോള്‍ അറിയിക്കുകയോ, അപേക്ഷ നല്‍കുകയോ ചെയ്തിരുന്നില്ല. അപകടം സംബന്ധിച്ച് പോലീസ് അന്വേഷണം പൂര്‍ത്തിയാകട്ടെയെന്നും കളക്ടര്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, തിരുവല്ല ആര്‍ഡിഒ ടി.കെ. വിനീത്, തഹസീല്‍ദാര്‍ ശോഭന ചന്ദ്രന് തുടങ്ങിയവര്‍ കളക്ടര്‍ക്കൊപ്പമുണ്ടായിരുന്നു.
COMMENTS