മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ്/ഡയറക്ട് സെല്ലിംഗിനെ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗരേഖ പ്രകാരം സംസ്ഥാനത്ത് നിയന്ത്രണാധികാര സംവിധ...
മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ്/ഡയറക്ട് സെല്ലിംഗിനെ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗരേഖ പ്രകാരം സംസ്ഥാനത്ത് നിയന്ത്രണാധികാര സംവിധാനം ഏര്‍പ്പെടുത്താന്‍ അഭിപ്രായങ്ങള്‍ സ്വരൂപിക്കുന്നതിന് ഫെബ്രുവരി എട്ടിന് രാവിലെ 9.30 മുതല്‍ 3.30 വരെ തിരുവനന്തപുരത്ത് ശ്രീകാര്യം ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്റ് ടാക്സേഷനില്‍ സെമിനാര്‍ സംഘടിപ്പിക്കും. സെമിനാറില്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍, ഡയറക്ട് സെല്ലര്‍, ട്രേഡ് യൂണിയന് സംഘടനകള്‍, ഉപഭോക്തൃ സംഘടനകള്‍ തുടങ്ങിയവരുടെ പ്രതിനിധികള്‍ക്ക് പങ്കെടുക്കാം. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ അവരുടെ പേരു വിവരം, ഔദ്യോഗിക മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം sscacell@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ ഫെബ്രുവരി ആറിന് മുമ്പ് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0471 2322155.
![]() |
SPONSORED |
COMMENTS