കേന്ദ്ര ഗവണ്മെന്റിന്റെ, മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്കൂളില്‍ (എന്‍.ഐ.ഒ....
കേന്ദ്ര ഗവണ്മെന്റിന്റെ, മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്കൂളില്‍ (എന്‍.ഐ.ഒ.എസ്.) കൊച്ചിയില്‍ വര്‍ഷത്തില്‍ രണ്ട് തവണ നടത്തുന്ന മൂല്യനിര്‍ണ്ണയത്തിന്, സേവനത്തിലിരിക്കുന്ന / വിരമിച്ച റ്റി.ജി.റ്റി /പി.ജി.റ്റി./ ലക്ച്ചറര്‍മാരെ ആവശ്യമുണ്ട്.
സെക്കന്ററി, സീനിയര്‍ സെക്കന്ററി, വൊക്കേഷണല്‍ തലങ്ങളില്‍ എല്ലാ വിഷയങ്ങളിലും പരിശോധകരെ ആവശ്യമുണ്ട്. അപേക്ഷകര്‍ 2018 ജൂണ്‍ 30 ന് 65 വയസ്സ് കവിയാത്തവരും, അതത് വിഷയങ്ങളില്‍ ഗവണ്മെന്റ് / എയ്ഡഡ് / അംഗീകൃത സ്കൂള്‍ / കോളേജുകളില്‍ കുറഞ്ഞത് മൂന്ന് വര്‍ഷം അദ്ധ്യാപക പരിചയമുള്ളവരായിരിക്കണം.
പരിശോധകര് എന്‍.ഐ.ഒ.എസ് നിയമ പ്രകാരം അനുവദനീയമായ പ്രതിഫലത്തിനും, യാത്രാനുകൂല്യത്തിനും അര്‍ഹരാണ്.
താല്പര്യമുള്ളവര് ആവശ്യമായ വിവരങ്ങള്‍, ഫോണ്‍ / മൊബൈല്‍ / ഇ-മെയില്‍ തുടങ്ങിയവയടങ്ങിയ ബയോഡാറ്റ അടുത്ത മാസം 15 -ാം (2018 മാര്‍ച്ച് 15) തീയതിക്കകം കൊച്ചിയിലെ മേഖലാ കേന്ദ്രത്തില്‍ ഇ-മെയില്‍ / തപാല്‍ മാര്‍ഗ്ഗം സമര്‍പ്പിക്കേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് rckochi@nios.ac.in എന്ന ഇ-മെയിലിലും 0484 4035540/9567123167 എന്നീ ടെലിഫോണ്‍ നമ്പരുകളിലും ബന്ധപ്പെടാം.
COMMENTS