എറണാകുളം : നാളികേര വികസന ബോര്‍ഡിന്റെ കൊച്ചി ഹെഡ് ഓഫീസില്‍ ടെക്നിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തിലുള്ള നിയമനത്തിന് വാക...
എറണാകുളം : നാളികേര വികസന ബോര്‍ഡിന്റെ കൊച്ചി ഹെഡ് ഓഫീസില്‍ ടെക്നിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തിലുള്ള നിയമനത്തിന് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. ടെക്നിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ അഗ്രികള്‍ച്ചര്‍/ഹോര്‍ട്ടികള്‍ച്ചറില്‍ ബിരുദം ഉള്ളവരായിരിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥിക്ക് പ്രതിമാസം 26,775 രൂപ വേതനം നല്‍കുന്നതായിരിക്കും.
വാക്ക്-ഇന്‍ ഇന്റര്‍വ്യൂ ഫെബ്രുവരി 19ന് രാവിലെ 10.30 ന് നാളികേര വികസന ബോര്‍ഡിന്റെ കൊച്ചിയിലുള്ള ഓഫീസില്‍ വെച്ച് നടത്തുന്നതായിരിക്കും. താത്പര്യമുള്ളവര്‍ ബയോഡേറ്റയും, ഏറ്റവും പുതിയ പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും, അസ്സല് സര്‍ട്ടിഫിക്കറ്റുകളും സഹിതം ഹാജരാകുക. വിലാസം - നാളികേര വികസന ബോര്‍ഡ്, കേര ഭവന്, എസ്.ആര്.വി.റോഡ്, കൊച്ചി - 682011. ഫോണ്‍ - 0484 2377266, 2377267.
COMMENTS