പാലക്കാട് : എസ്. എസ്. എൽ. സി ക്കും പ്ലസ് ടു പഠനത്തിനും ശേഷം ഏതു ഉദ്യോഗമേഖലയാണ് തങ്ങൾക്ക് അനുയോജ്യമായത് എന്ന് തിരഞ്ഞെടുക്കാൻ മിക്ക വ...
പാലക്കാട് : എസ്. എസ്. എൽ. സി ക്കും പ്ലസ് ടു പഠനത്തിനും ശേഷം ഏതു ഉദ്യോഗമേഖലയാണ് തങ്ങൾക്ക് അനുയോജ്യമായത് എന്ന് തിരഞ്ഞെടുക്കാൻ മിക്ക വിദ്യാർത്ഥികൾക്കും ആശയകുഴപ്പം അനുഭവപ്പെടാറുണ്ട്. വിദ്യാർത്ഥികളുടെ കഴിവിനും മനസ്സിനും ഇണങ്ങിയ തൊഴിൽ മേഖല ഏതാണെന്നു ശാസ്ത്രീയമായ നിഗമനങ്ങളുലൂടെയും അഭിരുചി പരീക്ഷ വഴിയും (Career Aptitude Test) കണ്ടെത്താൻ ഒരവസരം ആര്യസമാജം സേവാകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഒരുക്കുന്നു. 2018 ഏപ്രിൽ 1 ന് ഞായറാഴ്ച്ച കാലത്ത് 9 മുതൽ 12 വരെ കാറൽമണ്ണ ഗുരുകുലത്തിൽ വെച്ച് ഈ വിഷയത്തെ അധികരിച്ചു ഒരു പഠനക്ലാസും അഭിരുചി പരീക്ഷയും നടത്തുന്നു. ഗുജറാത്തു കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന പ്രശസ്തമായ ഒരു കരിയർ അക്കാദമിയുടെ സഹകരണത്തോടെയാണിത് സംഘടിപ്പിക്കുന്നത്. 9, 10, 11, 12 ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളെ ഉദ്ദേശിച്ചാണ് ഇത് നടത്തുന്നത്.
കൂടാതെ ഏപ്രിൽ 2 മുതൽ 10, 11, 12 ക്ളാസുകളിലെ വിദ്യാർത്ഥികൾക്ക് സൗജന്യ ട്യൂഷൻ ക്ലാസുകൾ ആര്യസമാജം സേവാകേന്ദ്രത്തിൽ വെച്ച് നടക്കുന്നതാണ്. പി. എസ്. സി. പോലുള്ള മത്സരപരീക്ഷകൾക്കുപകരിക്കുന്ന പരിശീലന ക്ലാസ്സുകളും ഇതോടൊപ്പം ആരംഭിക്കുന്നുണ്ട്. സ്ഥലപരിമിതിയും മറ്റും ഉള്ളതിനാൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് മാത്രമേ കരിയർ ആപ്റ്റിട്യൂട് ടെസ്റ്റിന് സൗകര്യം ഒരുക്കാനാവൂ. താത്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക് ഉടൻ ബന്ധപ്പെടുക 9562529095, 7907077891, 9925380719.

COMMENTS