➽ മനീഷ് ജയചന്ദ്രൻ കേരളത്തിന് പണമുണ്ടാക്കാൻ കണ്ടെതുന്ന പ്രധാനപ്പെട്ട വഴികളാണ് ലോട്ടറിയും മദ്യവും .ലോട്ടറിയെന്നാൽ ചൂത് കളിയാണ്. അനേകം ജനങ്...
➽ മനീഷ് ജയചന്ദ്രൻ
കേരളത്തിന് പണമുണ്ടാക്കാൻ കണ്ടെതുന്ന പ്രധാനപ്പെട്ട വഴികളാണ് ലോട്ടറിയും മദ്യവും .ലോട്ടറിയെന്നാൽ ചൂത് കളിയാണ്. അനേകം ജനങ്ങളെ സമ്പന്നരാക്കാമെന്ന് വ്യാമോഹിപ്പിച്ചു അവരുടെ പണം പിടിച്ചുവാങ്ങി അതിൽ ചെറിയൊരംശം സമ്മാനം കൊടുക്കുന്ന തട്ടിപ്പാണത് .മദ്യമാകട്ടെ ഒരു ഹാബിറ്റ് ഫോമിങ് സബ്സ്റ്റൻസ് ആണ് .ആസക്തി ഉണ്ടാക്കി ഒരു മനുഷ്യനിലെ മനുഷ്യത്വം തന്നെ നശിപ്പിക്കാൻ കെല്പുള്ള ഒരു വിഷമാണത് .ഇവ രണ്ടും സർക്കാർ ജനങ്ങൾക്ക് വാരിക്കോരി എന്തിന് കൊടുക്കുന്നു എന്ന് ചിന്തിക്കുക .ഒരു മനുഷ്യനും നന്നാകരുത് .ജോലി ചെയ്തു ഉണ്ടാക്കുന്ന പണം ബാറിലും ലോട്ടറിക്കാർക്കും കൊടുത്തു ജനങ്ങളെ നശിപ്പിക്കാനുള്ള പീറ രാഷ്ട്രീയക്കാരന്റെ ദുഷ്ടലാക്കാണ് .ബാർ മുതലാളിമാർ നിക്ഷേപകരാണ് .രാഷ്ട്രീയക്കാർ ,പോലീസുകാർ തുടങ്ങിയവർക്ക് കൊടുക്കുന്ന പണം അവർക്ക് മൂലധനമാണ് .ശല്യമില്ലാതെ പണം മിന്റ് ചെയ്യാനുള്ള ഒരു മാർഗത്തിന് തടസ്സം ഉണ്ടാകാതിരിക്കാൻ ഏത് അലവലാതിക്കും പണം കൊടുക്കാൻ അവർ തയ്യാറാകും .
സർക്കാർ ഉണ്ടാക്കുന്നതിൽ അധികം ധനം കുടുംബങ്ങൾക്ക് ആശുപത്രിയിൽ മുടക്കേണ്ടതായി വരുന്നു കരൾ ശസ്ത്രക്രിയക്കും മറ്റുമായി.മദ്യവും റോഡപകടങ്ങളും തമ്മിൽ ഒരു വലിയ ബന്ധമുണ്ട് .വെളിവില്ലാത്ത മദ്യപാനിയുടെ വാഹനം എന്നും ഭാഗ്യത്താൽ അപകടത്തിൽ പെടുന്നില്ല എന്ന് കരുതിയിരിക്കാൻ കഴിയില്ലല്ലോ .ആശുപത്രി വ്യവ്യസായികൾക്ക് പണമുണ്ടാക്കി കൊടുക്കാൻ സർക്കാരിന് താല്പര്യം ഉണ്ട് എന്ന് വ്യക്തമാണ് .ഇതേ വ്യവസായികൾ തന്നെ ആണ് നഴ്സ്മാർക്ക് കുറവ് ശമ്പളം കൊടുക്കുകയും ഡോക്ടർക്ക് എത്ര കൊടുക്കാനും തയാറാകുന്നത് .ഈ ചാരിറ്റി കൂട്ടായ്മകൾ ക്രോഡഡ് ഫണ്ട് ചെയ്തു പണമുണ്ടാക്കി കൊടുക്കുന്നത് ആശുപത്രി വ്യവസായികൾക്ക് മാത്രമാണ് .തദ്വാര കുടുംബങ്ങളിലെ അസറ്റ് ട്രാൻസ്ഫർ (വസ്തു ,സ്വർണം ,നിക്ഷേപം ) തുടങ്ങി ബാങ്ക് വഴി ആശുപത്രി വ്യവസായികൾക്ക് എത്തി ചേരുന്നു .
ജനങ്ങളോട് യാതൊരു ആത്മാർത്ഥത ഇല്ലാത്ത ഭരണകൂടത്തിൽ നിന്ന് എന്ത് പ്രതീക്ഷിക്കാൻ .ആലപ്പുഴയിലും കോവളത്തുമൊക്കെ ടൂറിസത്തിൻ്റെ മറവിൽ നടക്കുന്ന വേശ്യാവൃത്തിയും മറ്റും സർക്കാർ ഏറ്റെടുത്തു നടത്തുമായിരിക്കും ഭാവിയിൽ .ബിവറേജസ് കോർപ്പറേഷൻ പോലെ നാളെ ഒരു കമ്പനി രൂപീകരിക്കാനും രാഷ്ട്രീയക്കാർ മടിക്കില്ല .
പ്രായമായവരെയും മറ്റും ലോട്ടറി ഏജൻറ്മാറാക്കുകയും കാരുണ്യ ലോട്ടറി എന്ന പേരിൽ വഞ്ചിച്ചുണ്ടാക്കിയ പണത്തിൻറെ ഒരു പങ്ക് ദാനം ചെയ്തിട്ട് അതിൽ പൊങ്ങച്ചം പറയാനും കേരള രാഷ്ട്രീയക്കാർക്ക് മടിയില്ല .
Maneesh is a Kerala Based Web Designer.He can be reached at maneesh@careerdrive.in or 9947202625.

COMMENTS