തിരുവനന്തപുരത്തെ പള്ളിപ്പുറത്തുള്ള സെന്‍ട്രല്‍ റിസര്‍വ് പൊലീസ്ഫോഴ്സ് (സി.ആര്.പി.എഫ്) ഗ്രൂപ്പ് സെന്ററിലെ മോണ്ടിസ്സോറി സ്കൂളില്‍ ഹെഡ്മ...
തിരുവനന്തപുരത്തെ പള്ളിപ്പുറത്തുള്ള സെന്‍ട്രല്‍ റിസര്‍വ് പൊലീസ്ഫോഴ്സ് (സി.ആര്.പി.എഫ്) ഗ്രൂപ്പ് സെന്ററിലെ മോണ്ടിസ്സോറി സ്കൂളില്‍ ഹെഡ്മിസ്ട്രസ്സ് കം ടീച്ചര്‍/ നഴ്സറി ടീച്ചര്‍ ആന്റ് ആയ തസ്തികകളില്‍ താല്‍ക്കാലിക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. 01/06/2018 മുതല്‍ 30/04/2019 വരെ 11 മാസത്തേക്കാണ് നിയമനം.
നഴ്സറി ടീച്ചര്‍, കെ.ജി ടീച്ചര്‍ തസ്തികളിലേക്ക് അപേക്ഷിക്കുന്നവര്‍ പത്താം ക്ലാസ് പാസ്സായവരും അംഗീകൃത സ്ഥാപനത്തില്‍നിന്ന് നഴ്സറി ട്രെയിനിംഗ് ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയവരുമായിരിക്കണം. അല്ലെങ്കില്ജൂനിയര് ബേസിക് ട്രെയിനിംഗ് പൂര്‍ത്തിയാക്കിയവരോ, പരിശീലനം ലഭിച്ച ബിരുദ, ബിരുദാനന്തര ബിരുദദാരികളോ ആയിരിക്കണം. ഇംഗ്ലീഷ്, ഹിന്ദി ഭാഷകള്‍, സംഗീതം, നൃത്തം, പെയിന്റിംഗ് എന്നിവയില്‍ പ്രാവീണ്യമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും.
ആയ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ പത്താം തരം പാസ്സായവരും 5 വയസ്സിനു താഴെയുള്ള കുട്ടികള പരിചരിച്ച് പരിചയമുള്ളവരുമാകണം. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസം, പരിചയസമ്പത്ത് എന്നിവതെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതംഡി.ഐ.ജി.പി, ജി.സി-സി.ആര്.പി.എഫ്. പള്ളിപ്പുറം, തിരുവനന്തപുരം- 695316 (ടെലിഫോണ്‍: 04712752617) എന്ന വിലാസത്തില്‍ ഈ മാസം ഇരുപത്തിനാലാം തീയതിക്കകം അപേക്ഷിക്കണം. അപേക്ഷിക്കുന്ന തസ്തികയുടെ പേര് കവറില്രേഖപ്പെടുത്തണം. ഈ തസ്തികകളിലേക്ക് നിയമനത്തിനായുള്ള ഇന്റര്‍വ്യൂ മെയ് 1 ന് (2018 മെയ് 1) രാവിലെ 10. ന് നടക്കും.
COMMENTS