ആണവവികിരണം വഴി, ജനിതകമാറ്റം വരുത്തിയ രണ്ട് നെല്‍വിത്തുകളും ഒരു വെള്ളപയര്‍ ഇനവും ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്റര്‍ വികസിപ്പിച്ചെടുത്തത...
ആണവവികിരണം വഴി, ജനിതകമാറ്റം വരുത്തിയ രണ്ട് നെല്‍വിത്തുകളും ഒരു വെള്ളപയര്‍ ഇനവും ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്റര്‍ വികസിപ്പിച്ചെടുത്തതായി കേന്ദ്ര വടക്കുകിഴക്കന്‍ മേഖലാ വികസന, ആണവോര്‍ജ്ജ, പൊതുപരിഹാര, പെന്‍ഷന്‍സ്, പ്രധാനമന്ത്രിയുടെ ഓഫീസ് ചുമതലയുള്ള സഹമന്ത്രി(സ്വതന്ത്ര ചുമതല) ശ്രീ. ഡോ. ജിതേന്ദ്ര സിംഗ് ലോക്സഭയെ അറിയിച്ചു.
ട്രോംബെ റായ്പൂര്‍ റൈസ്(ടിആര്‍ആര്‍-1), ട്രോംബെ കൊങ്കണ്‍ കൊളാം (ടികെകെആര്-13) എന്നീം ഇനം നെല്ലുകളും, ട്രോംബെ കൗപീ 901 (ടിസി901) എന്നീ വെള്ളപയറിനവുമാണ് പുറത്തിറക്കിയത്. സംസ്ഥാനങ്ങളിലെ കാര്‍ഷിക സര്‍വകലാശാലകള്‍ വഴി പരീക്ഷണത്തിനായി വിതരണം ചെയ്ത ജനിതക വ്യതിയാനം വരുത്തിയ നിലക്കടല, കടുക്, വെള്ളപ്പയര്‍, ചെറുപയര്‍, സോയാബീന്‍, നെല്ല്, ഗോതമ്പ് തുടങ്ങി നിരവധി ഇനങ്ങളും ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്റര്‍ വികസിപ്പിച്ചിട്ടുണ്ട്. ഉയര്‍ന്ന വിളവ്, മെച്ചപ്പെട്ട ഗുണനിലവാരം, പെട്ടെന്ന് വിള നല്‍കുന്നതും, കാലാവസ്ഥക്കുതകുന്നതുമായ പ്രത്യേകതകളോട് കൂടിയ വിളകളാണ് ഇതില്‍പ്പെടുന്നത്.
കാര്‍ഷിക മേളകള്‍, മുന്‍നിര പ്രദര്‍ശനങ്ങള്‍, ബോധവല്‍ക്കരണ പരിപാടികള്‍ എന്നിവയിലൂടെ കാര്‍ഷിക സര്‍വകലാശാലകളുമായി ബന്ധിപ്പിച്ച് ഈ വിളയ്ക്ക് നല്ല പ്രചാരം നല്കുന്നുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
COMMENTS