വിവിധ സംസ്ഥാനങ്ങളിൽ എടിഎമുകളിൽ നോട്ടുക്ഷാമം ജനങ്ങൾക്ക് അനുഭവപ്പെട്ടു . തുടർന്ന് രാജ്യത്തെ കറന്‍സി ലഭ്യത ഗവണ്മെന്റ് അവലോകനം ചെയ്തു. കറന...
വിവിധ സംസ്ഥാനങ്ങളിൽ എടിഎമുകളിൽ നോട്ടുക്ഷാമം ജനങ്ങൾക്ക് അനുഭവപ്പെട്ടു . തുടർന്ന് രാജ്യത്തെ കറന്‍സി ലഭ്യത ഗവണ്മെന്റ് അവലോകനം ചെയ്തു.
കറന്‍സിയുടെ പതിവില്ലാത്ത ആവശ്യം നേരിടുന്നതിന് ഗവണ്മെന്റും റിസര്‍വ്വ് ബാങ്കും നടപടികള്‍ കൈക്കൊണ്ടു ; വര്‍ദ്ധിച്ച ആവശ്യം നേരിടുന്നതിന് കറന്‍സിയുടെ മതിയായ ശേഖരം ഉണ്ട്. പ്രവര്‍ത്തന രഹിതമായ എ.റ്റി.എം. കള്‍ ഉടന്‍ സാധാരണ നിലയിലാകും.
രാജ്യത്തെ എ.റ്റി.എം. കളില്‍ മതിയായ പണം ഉണ്ടെന്ന് ഉറപ്പ് വരുത്താനും പ്രവര്‍ത്തന രഹിതമായ എ.റ്റി.എം. കളെ എത്രയും വേഗം സാധാരണ നിലയിലെത്തിക്കാനും ഗവണ്മെന്റ് എല്ലാ നടപടികളും കൈക്കൊണ്ട് വരികയാണെന്ന് കേന്ദ്ര ധനമന്ത്രാലയം ന്യൂഡല്‍ഹിയില്‍ അറിയിച്ചു. രാജ്യത്തിന്റെ ചില ഭാഗങ്ങളിലുള്ള എ.റ്റി.എം. കളില്‍ പണത്തിന്റെ ലഭ്യത കുറവുണ്ടെന്നും ചില എ.റ്റി.എം. കള്‍ പ്രവര്‍ത്തന രഹിതമായെന്നുമുള്ള റിപ്പോര്‍ട്ടുകളുടെ വെളിച്ചത്തിലാണ് ധനമന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ രാജ്യത്ത് കറന്‍സിയുടെ ആവശ്യകതയില്‍ അപൂര്‍വ്വമായ കുതിപ്പ് ഉണ്ടായി. നടപ്പ് മാസം ആദ്യത്തെ 13 ദിവസങ്ങളില്‍ തന്നെ കറന്‍സി വിതരണത്തില്‍ 45,000 കോടി രൂപയുടെ വര്‍ദ്ധനയുണ്ടായി. ആന്ധ്രാ പ്രദേശ്, തെലുങ്കാന, കര്‍ണ്ണാടക, മധ്യപ്രദേശ്, ബീഹാര്‍ എന്നിവിടങ്ങളിലാണ് കറന്‍സിയുടെ ആവശ്യകതയില്‍ ഈ അപൂര്‍വ്വമായ കുതിപ്പ് ദൃശ്യമായത്.
ഈ അസാധാരണമായ ആവശ്യകത നേരിടുന്നതിന് കേന്ദ്ര ഗവണ്മെന്റും, റിസര്‍വ്വ് ബാങ്കും എല്ലാ നടപടികളും കൈക്കൊണ്ടിട്ടുണ്ട്. ഇതുവരെ ഉണ്ടായിട്ടുള്ള അസാധാരണമായ ആവശ്യം പൂര്‍ണ്ണമായും നിറവേറ്റാന്‍ കറന്‍സി നോട്ടുകളുടെ മതിയായ ശേഖരം രാജ്യത്തുണ്ട്. 500, 200, 100 എന്നിവയുള്‍പ്പെടെ എല്ലാ മൂല്യത്തിലുംപ്പെട്ട കറന്‍സി നോട്ടുകളുടെ ശേഖരം തുടര്‍ന്നും ഉറപ്പാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിലും, മാസങ്ങളിലും ഇതേ രീതിയിലോ, അതിലും ഉയര്‍ന്ന നിലയ്ക്കോ ഉണ്ടാകുന്ന ആവശ്യകത നിറവേറ്റാന്‍ മതിയായ കറന്‍സി നോട്ടുകള്‍ ലഭ്യമാക്കുമെന്ന് ഗവണ്മെന്റ് ഉറപ്പ് നല്കി.

COMMENTS