വെണ്മണി : വിഷു മഹോത്സാവത്തോടനുബന്ധിച്ച് പുന്തല ഏറം ഹൈന്ദവ സേവാസമിതി പശുവിനെ നല്കി. കൊച്ചിരാവിളയില് രാധാമണിക്കാണ് പശുവിനെ നല്‍കിയത്. ...
വെണ്മണി: വിഷു മഹോത്സാവത്തോടനുബന്ധിച്ച് പുന്തല ഏറം ഹൈന്ദവ സേവാസമിതി പശുവിനെ നല്കി. കൊച്ചിരാവിളയില് രാധാമണിക്കാണ് പശുവിനെ നല്‍കിയത്. ഇവരുടെ പശു ശാര്ങശാര്ങ്ങക്കാവ് മൈതാനത്ത് വൈദുതാഘാതമേറ്റ് ചത്തിരുന്നു. ഏകവരുമാനമാര്ഗമായിരുന്നു പശു. തുടര്‍ന്ന് കടുത്തസാമ്പത്തിക പ്രതിസന്ധിയിലായിരുന്നു ഇവര്‍ . നാട്ടുകാരുടെ നിര്‍ദേശപ്രകാരമാണ് രാധാമണിക്ക് പശുവിനെ നല്‍കിയതെന്ന് ഹൈന്ദവ സേവാസമിതി കണ്‍വീനര്‍ ജെ.അജിത് കുമാര്‍ പറഞ്ഞു ബി.ജെ.പി. മാവേലിക്കര നിയോജക മണ്ഡലം സെക്രട്ടറി കെ.കെ.അനൂപ് കൈമാറ്റച്ചടങ്ങ് നിര്‍വഹിച്ചു. ആനന്ദക്കുറുപ്പ് കോളശ്ശേരി, അമല്‍ രവീന്ദ്രന്, അവിനാശ് മുരളി തുടങ്ങിയവര്‍ സംബന്ധിച്ചു.
COMMENTS