പത്തനംതിട്ട : പത്തനംതിട്ട ജില്ലയിൽ എഴുമറ്റൂരിൽ ഗോമഹിമ എന്ന പരിപാടിയിൽ സംഘടിപ്പിക്കുകയുണ്ടായി. നാടൻ കൃഷി സമ്പ്രദായത്തിലൂടെ പ്രകൃതിക്കു ഇണങ...
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ എഴുമറ്റൂരിൽ ഗോമഹിമ എന്ന പരിപാടിയിൽ സംഘടിപ്പിക്കുകയുണ്ടായി. നാടൻ കൃഷി സമ്പ്രദായത്തിലൂടെ പ്രകൃതിക്കു ഇണങ്ങിയ ജീവിത രീതിയിലേക്കു തിരിച്ചു വരവിന്റെ അനിവാര്യത വെളിപ്പെടുത്തുന്ന സമ്മേളനങ്ങളും ,പ്രദർശനവും , ചർച്ച യോഗങ്ങളും ആണ് ഗോമഹിമയിലെ പ്രധാന ഇനങ്ങൾ. മലീമസവും ,വിഷ്ലിപ്തവും ആയ വെള്ളവും ,അന്നവും, മണ്ണും സമൂഹത്തിൽ ഭീതിദമായ അന്തരീക്ഷം സൃഷ്ടിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ പ്രകൃതിയിലേക്കു മടങ്ങുക മാത്രമാണ് ഏക പരിഹാര മാർഗം. ശുദ്ധമായ വെള്ളവും,നല്ല ഭക്ഷണവും കലർപ്പില്ലാത്ത വായുവും ലഭിക്കണമെങ്കിൽ ആവാസ വ്യവസ്ഥയും പാരിസ്ഥിതിക സാഹചര്യവും സൗഹാര്‍ദ പൂര്‍ണമാവണം. നാടൻ പശുവളർത്തലിലൂടെ മണ്ണിന്റെ പച്ചപ്പും , സസ്യ ലതാദികളുടെ വീണ്ടെടുപ്പും പ്രകൃതിയെ ശോഭനമാക്കുന്നു. പശുവിന്റെ ചാണകം ,മൂത്രം തുടങ്ങിയവയുടെ ഉപയോഗത്തിലൂടെ മണ്ണിന്റെ ഉർവരത വീണ്ടെക്കുന്നു. കാലിസമ്പത്ത് നഷ്ടപ്പെട്ടത് മൂലം കൃഷിക്കും ജീവിത ചര്യക്കും സംഭവിച്ച കോട്ടങ്ങൾ പരിഹരിക്കുക എന്നതാണ് ഗോമഹിമയുടെ ലക്ഷ്യം. അഞ്ചു ദിവസം നീണ്ടു നിന്ന ഗോമഹോത്സവം ഏപ്രിൽ 22 ആം തീയതി സമാപിച്ചു.സമാപനദിവസം ശ്രീ കുമ്മനം രാജശേഖരൻ പങ്കെടുക്കുകയുണ്ടായി.
ഗോമഹിമ 2018 ന്റെ ഉദ്ഘാടനസഭയില്‍ ശ്രീ. ഗോവിന്ദാചാര്യജിയുടെ 76-ാം ജന്മദിനത്തോടനുബന്ധിച്ച് ശ്രീമതി. കമലാ നരേന്ദ്രഭൂഷണ്‍ നടത്തുന്ന മംഗളപത്ര സമര്‍പ്പണം.
ഗോമഹിമ 2018 ന്റെ ഉദ്ഘാടനസഭയില്‍ ശ്രീ. ഗോവിന്ദാചാര്യജിയുടെ 76-ാം ജന്മദിനത്തോടനുബന്ധിച്ച് ശ്രീമതി. കമലാ നരേന്ദ്രഭൂഷണ്‍ നടത്തുന്ന മംഗളപത്ര സമര്‍പ്പണം.
COMMENTS