ഗുരുവായൂർ ക്ഷേത്രമതില്കെട്ടിന് പുറത്തുള്ള അന്നലക്ഷ്മി ഹാളിൽ നടക്കുന്ന പ്രസാദ ഊട്ടിൽ അഹിന്ദുക്കളെ കൂടി പങ്കെടുപ്പിക്കുന്നതിനും അന്നലക്ഷ്മി...
ഗുരുവായൂർ ക്ഷേത്രമതില്കെട്ടിന് പുറത്തുള്ള അന്നലക്ഷ്മി ഹാളിൽ നടക്കുന്ന പ്രസാദ ഊട്ടിൽ അഹിന്ദുക്കളെ കൂടി പങ്കെടുപ്പിക്കുന്നതിനും അന്നലക്ഷ്മി ഹാളിൽ ഷർട്ട് , ബനിയൻ ,ചെരുപ്പ് എന്നിവ ധരിച്ചു എല്ലാവർക്കും പ്രവേശനം അനുവദിക്കുന്നതിനും ദേവസ്വം ഭരണസമിതി തീരുമാനിച്ചിരുന്നു. എന്നാൽ ക്ഷേത്രം തന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ പ്രസാദ ഊട്ട് കാര്യങ്ങളിൽ പഴയ സ്ഥിതി തുടരുന്നതിനും താംബൂല പ്രശ്നവിധിയിൽ നിർദേശിച്ചതനുസരിച്ചു അന്ന് മുതൽ ഒരു വർഷത്തിനകം നടത്തേണ്ട ദേവപ്രശ്നത്തിൽ ഇക്കാര്യം കൂടി ഉൾപ്പെടുത്തി ദേവഹിതം അനുസരിച്ച് ഇക്കാര്യത്തിൽ അന്തിമതീരുമാനം എടുക്കുന്നതിനും ദേവസ്വം ഭരണസമിതി തീരുമാനിച്ചിട്ടുണ്ട് എന്ന് ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ അറിയിച്ചു .
COMMENTS