തേനീച്ചവളര്‍ത്തലില്‍ റബ്ബര്‍ ബോര്‍ഡ് നടത്തുന്ന ഏകദിനപരിശീലനം 2018 ഏപ്രില്‍ 10-ന് കോട്ടയത്തുള്ള റബ്ബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍...
തേനീച്ചവളര്‍ത്തലില്‍ റബ്ബര്‍ ബോര്‍ഡ് നടത്തുന്ന ഏകദിനപരിശീലനം 2018 ഏപ്രില്‍ 10-ന് കോട്ടയത്തുള്ള റബ്ബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വച്ച് നടക്കും. റബ്ബര്‍തോട്ടങ്ങളില്‍ നിന്നുള്ള അധികവരുമാനമാര്‍ഗ്ഗം എന്ന നിലയ്ക്കാണ് ഈ വിഷയത്തില്‍ പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്. പരിശീലനഫീസ് 500 രൂപ (18 ശതമാനം ജിഎസ്ടി പുറമെ). പട്ടികജാതി-പട്ടികവര്‍ഗ്ഗത്തില്‍ പെട്ടവര്ക്ക്ജാതി സര്ട്ടിഫിക്കറ്റ്ഹാജരാക്കുന്ന പക്ഷം, ഫീസിനത്തില്‍ 50 ശതമാനം ഇളവുലഭിക്കും. കൂടാതെ, റബ്ബറുത്പാദകസംഘങ്ങളില്‍ അംഗങ്ങളായിട്ടുള്ളവര്‍ അംഗത്വസര്ട്ടിഫിക്കറ്റ്ഹാജരാക്കിയാല് ഫീസില്‍ 25 ശതമാനം ഇളവും ലഭിക്കും. താമസസൗകര്യംആവശ്യമുള്ളവര്‍ ദിനം പ്രതി 300 രൂപ അധികം നല്‍കണം.
പരിശീലനത്തില്‍ പങ്കെടുക്കുന്നതിന് ഫീസ്അടച്ചതിന്റെരേഖയും അപേക്ഷകന്റെഫോണ് നമ്പറും സഹിതം ഇമെയിലായോ (training@rubberboard.org.in) റബ്ബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നേരിട്ടോ അപേക്ഷിക്കേണ്ടതാണ്. പരിശീലനഫീസ്ഡയറക്ടര്‍ (ട്രെയിനിങ്), റബ്ബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട്, കോട്ടയം - 686 009 എന്ന വിലാസത്തില്മണിയോര്ഡര് / ഡിമാന്റ് ഡ്രാഫ്റ്റ് / അക്കൗണ്ട്ട്രാന്സ്ഫര് (സെന്‍ട്രല്‍ ബാങ്ക്ഓഫ്ഇന്ത്യയുടെ ഐ.എഫ്.എസ്. കോഡ് - CBIN0284156 അക്കൗണ്ട് നമ്പര്‍ 1450300184ലേക്ക്) ആയി അടയ്ക്കാവുന്നതാണ്.
കൂടുതല്‍വിവരങ്ങള്‍ക്ക് ഫോണ്‍ 0481 2353127, 2351313.
COMMENTS