ഊച്ചാളി രാഷ്ട്രീയക്കാരന് പിന്നാലെ ജാതി സംഘടനാ നേതാക്കളും ബസ്സ് കത്തിക്കുമെന്ന് ആഹ്വാനം കൊടുത്തു കേരളാ ഹർത്താൽ ( ബന്ദ് ) നടത്തും പോലും. അ...
ഊച്ചാളി രാഷ്ട്രീയക്കാരന് പിന്നാലെ ജാതി സംഘടനാ നേതാക്കളും ബസ്സ് കത്തിക്കുമെന്ന് ആഹ്വാനം കൊടുത്തു കേരളാ ഹർത്താൽ ( ബന്ദ് ) നടത്തും പോലും. അക്രമങ്ങൾക്ക് സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോര്ട്ട് .നമ്മുടെ നാടും പുരോഗമിക്കുന്നുണ്ട് .പൊതുജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തിനും തൊഴിലെടുത്തു ജീവിക്കാനുള്ള അവകാശത്തിനും എതിരെ ഉള്ള ഒരു യുദ്ധപ്രഖ്യാപനമാണ് ഓരോ ഹർത്താലുകളും .ശത്രുക്കളായ ബ്രിട്ടീഷുകാർ ഭരിച്ചപ്പോൾ അവരുടെ സമ്പദ്വ്യവസ്ഥ നിശ്ചലമാക്കാൻ ഉപയോഗിച്ച സമരരീതി ഗുണ്ടകളെ ഉപയോഗിച്ച് ഇക്കാലത്തു ഉപയോഗിക്കുന്നത് മനുഷ്യന്റെ തലച്ചോറിന്റെ തെറ്റായ ഉപയോഗമാണ് .ഇന്ന് വരെ ബന്ദ് നടത്തി എന്തെങ്കിലും ഗുണപരമായ മാറ്റം ഉണ്ടാക്കാൻ ആർക്കും കഴിഞ്ഞില്ല .അത്താഴപട്ടിണിക്കാരനായ പാവങ്ങളുടെ വയറ്റത്തടിക്കാൻ മാത്രമേ ഇത് കൊണ്ട് കഴിയൂ. ഉദ്യോഗസ്ഥന്മാർക്കും മറ്റും തലേ ദിവസമേ കുപ്പിയും കോഴിയും സ്റ്റോക്ക് ചെയ്തു പാർട്ടി കൂടാൻ ഒരു ദിവസം.
പെട്രോൾ സ്റ്റോക്ക് ചെയ്താൽ ചെറിയ റോഡുകളിൽ ഡ്രൈവിങ് പഠിക്കാം ,കുട്ടികൾക്ക് നടുറോഡിൽ ക്രിക്കറ്റ് കളിക്കാം എന്നതല്ലാതെ എന്ത് ഗുണമാണ് ബന്ദ് കൊണ്ട് ഉണ്ടാക്കാൻ പോകുന്നത് ? അന്യരാജ്യത്ത് നിന്ന് വന്ന സഞ്ചാരികളെയും അത്യാവശ്യകാര്യത്തിന് യാത്ര ചെയ്യേണ്ട പാവം മനുഷ്യരെയും ദുരിതപ്പെടുത്താൻ ബന്ദ് നടത്തുന്ന തെണ്ടികൾക്ക് സാധിക്കാറുണ്ട് .വാഹനങ്ങൾക്ക് കല്ലെറിഞ്ഞു ദ്രോഹം ചെയ്യുന്ന പാർട്ടി അണികൾ എന്ന കുറെ മരമാക്രികൾ ബന്ദ് ദിവസം തങ്ങളുടെ പെർഫോമൻസ് കാണിക്കാൻ നിരത്തിലിറങ്ങാറുണ്ട് .രോഗികളെയും കൊണ്ട് പോകുന്ന ഓട്ടോ റിക്ഷയുടെ കാറ്റഴിച്ചു വിടുന്ന അലവലാതിക്ക് താൻ ഒരു ഹീമാൻ ആണെന്നാണ് വിചാരം. ബന്ദിനെതിരെ സഹികെട്ട് പൊതുജനം തെരുവിലിറങ്ങി ബന്ദനുകൂലികളെ പഞ്ഞിക്കിടുന്ന കാലം അധികം താമസിയാതെ എത്തും എന്നാണെന്റെ പ്രതീക്ഷ.

COMMENTS