ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; 52-കാരന് അറസ്റ്റില്‍ ചാരുംമൂട് : സ്കൂട്ടര്‍ ഓടിക്കാന്‍ പഠിപ്പിക്കുന്നതിനിടെ ...
ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; 52-കാരന് അറസ്റ്റില്‍
ചാരുംമൂട്: സ്കൂട്ടര്‍ ഓടിക്കാന്‍ പഠിപ്പിക്കുന്നതിനിടെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് 52-കാരന് അറസ്റ്റില്‍. നൂറനാട് പടനിലം പഴഞ്ഞിയൂര്‍കോണം വിപഞ്ചികയില്‍(കുറ്റിവിള തെക്കേതില്‍) വേണുവിനെയാണ് നൂറനാട് പോലീസ് അറസ്റ്റ് ചെയ്തത്. ചൈല്‍ഡ് ഹെല്പ്പ്ലൈന് വഴി പെണ്‍കുട്ടി നല്കിയ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്. ഇയാള്‍ പെണ്‍കുട്ടിയെ സ്കൂട്ടര്‍ പഠിപ്പിക്കാനെന്ന വ്യാജേന ഉളവുക്കാടിന് സമീപത്തുള്ള ആളൊഴിഞ്ഞ സ്ഥലത്തുകൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പെണ്‍കുട്ടി നല്കിയ മൊഴി. ഇയാള്‍ക്കെതിരേ പോക്സോ ചുമത്തി. മാവേലിക്കര കോടതി റിമാന്‍ഡ് ചെയ്തു.
പെണ്മക്കളെ പീഡിപ്പിക്കാന്‍ ശ്രമം; രണ്ടാനച്ഛന് അറസ്റ്റില്‍
ചാരുംമൂട്: ഭാര്യയുടെ ആദ്യ വിവാഹത്തിലെ 16-ഉം, 17-ഉം വയസ്സുള്ള പെണ്മക്കളെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ രണ്ടാനച്ഛന് അറസ്റ്റില്‍. വെട്ടിയാര്‍ മുകുളുപറമ്പില് കിഴക്കേതില്‍ അജയനെ(42)യാണ് നൂറനാട് പോലീസ് അറസ്റ്റ് ചെയ്തത്.ഇയാള്‍ ഇപ്പോള്‍ താമരക്കുളം പേരൂര്കാരാഴ്മയില് വാടകയ്ക്ക് താമസിച്ചു വരികയാണ്. പെണ്‍കുട്ടികളുടെ പരാതിയിലാണ് അറസ്റ്റ്
COMMENTS