റെയിന്‍ ഗാര്‍ഡിങ്ങില്‍ റബ്ബര്‍ബോര്‍ഡ് പരിശീലനം നല്കുന്നു. റബ്ബര്‍ മരങ്ങള്‍ റെയിന്‍ഗാര്‍ഡ് ചെയ്യുന്ന വിധം, വിവിധയിനം റെയിന്‍ഗാര്‍ഡിങ് രീ...
റെയിന്‍ ഗാര്‍ഡിങ്ങില്‍ റബ്ബര്‍ബോര്‍ഡ് പരിശീലനം നല്കുന്നു. റബ്ബര്‍ മരങ്ങള്‍ റെയിന്‍ഗാര്‍ഡ് ചെയ്യുന്ന വിധം, വിവിധയിനം റെയിന്‍ഗാര്‍ഡിങ് രീതികള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഏകദിന പരിശീലനം ഏപ്രില്‍ 20-ന് കോട്ടയത്തുള്ള റബ്ബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വെച്ചു നടക്കും. ഫീസ് 500 രൂപ (18 ശതമാനം നികുതി പുറമെ). പട്ടികജാതി-പട്ടികവര്‍ഗ്ഗത്തില്‍പെട്ടവര്‍ക്ക, ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന പക്ഷം, ഫീസിനത്തില്‍ 50 ശതമാനം ഇളവു ലഭിക്കുന്നതാണ്. കൂടാതെ, റബ്ബറുത്പാദകസംഘങ്ങളില്‍ അംഗങ്ങളായിട്ടുള്ളവര്‍ അംഗത്വസര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ ഫീസില്‍ 25 ശതമാനം ഇളവും ലഭിക്കും.
പങ്കെടുക്കാന്‍ താല്പര്യമുള്ളവര് വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം പരിശീലന ഫീസ് ഡയറക്ടര്‍ (ട്രെയിനിങ്) എന്ന പേരില്‍ കോട്ടയത്തു മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റ് ആയോ, മണിയോര്‍ഡര്‍ ആയോ ഡയറക്ടര്‍ (ട്രെയിനിങ്), റബ്ബര്‍ബോര്‍ഡ് പി.ഒ., കോട്ടയം-9, കേരളം എന്ന വിലാസത്തില്‍ അയയ്ക്കണം. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ (ഐ.എഫ്.എസ്. കോഡ് - CBIN 0284156)യുടെ 1450300184 എന്ന അക്കൗണ്ട് നമ്പറിലേക്ക് നേരിട്ടും ട്രാന്‍സ്ഫര്‍ ചെയ്യാം. അപേക്ഷയില്‍ പണമടച്ച രീതി, രസീതിന്റെ നമ്പര്‍, തീയതി തുടങ്ങിയ വിശദാംശങ്ങളും അപേക്ഷകന്റെ ഫോണ്‍ നമ്പരും ചേര്‍ത്തിരിക്കണം. വിവരങ്ങള്‍ ഇമെയിലായി training@rubberboard.org.in-ലേക്ക് നേരിട്ടയയ്ക്കാവുന്നതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0481 2351313, 2353127.
COMMENTS