റബ്ബര്‍ബോര്‍ഡിന്റെ ചങ്ങനാശ്ശേരി റീജിയണല്‍ ഓഫീസിനു കീഴില്‍ പാമ്പാടി ചേന്നമ്പള്ളിക്കു സമീപം പ്രവര്‍ത്തിക്കുന്ന റബ്ബര്‍ ടാപ്പിങ് പരിശീലനകേന...
റബ്ബര്‍ബോര്‍ഡിന്റെ ചങ്ങനാശ്ശേരി റീജിയണല്‍ ഓഫീസിനു കീഴില്‍ പാമ്പാടി ചേന്നമ്പള്ളിക്കു സമീപം പ്രവര്‍ത്തിക്കുന്ന റബ്ബര്‍ ടാപ്പിങ് പരിശീലനകേന്ദ്രത്തില്‍ അടുത്ത ബാച്ച് ഏപ്രില്‍ 23 ന് ആരംഭിക്കും. സ്വന്തമായി ടാപ്പു ചെയ്യാന്‍ ആഗ്രഹിക്കുന്ന റബ്ബര്കര്ഷകര്ക്കും റബ്ബര്‍ബോര്‍ഡ് സൗജന്യമായി നല്കുന്ന 30 ദിവസത്തെ ടാപ്പിങ് പരിശീലനപരിപാടിയില്‍ പങ്കെടുത്തു വൈദഗ്ധ്യം നേടാവുന്നതാണ്. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് റബ്ബര്‍ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ്.
പരിശീലനപരിപാടിയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര് ഏപ്രില്‍ 23 ന് രാവിലെ ഒമ്പതുമണിക്ക് തിരിച്ചറിയല്‍ രേഖകളുമായി പരിശീലനകേന്ദ്രത്തില്‍ എത്തിച്ചേരണമെന്ന് അറിയിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ചങ്ങനാശ്ശേരി റീജിയണല്‍ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ നമ്പര്‍ 0481 - 2421532.
COMMENTS