മഹർഷി ദയാനന്ദ സരസ്വതി വേദോപനിഷത്തുക്കളിൽ നിന്ന് ആവിഷ്കരിച്ച പത്ത് അടിസ്ഥാന നിയമങ്ങൾ .ഇവ തന്നെയാണ് ആര്യസമാജത്തിൻറെ പത്ത് നിയമങ്ങളും . 1...
മഹർഷി ദയാനന്ദ സരസ്വതി വേദോപനിഷത്തുക്കളിൽ നിന്ന് ആവിഷ്കരിച്ച പത്ത് അടിസ്ഥാന നിയമങ്ങൾ .ഇവ തന്നെയാണ് ആര്യസമാജത്തിൻറെ പത്ത് നിയമങ്ങളും .
1. എല്ലാ സത്യവിദ്യയുടെയും വിദ്യകൊണ്ട് അറിയുന്ന പദാര്ഥങ്ങളുടെയും ആദിമൂലം സർവേശ്വരനാകുന്നു .
2. ഈശ്വരൻ സച്ചിദാനന്ദസ്വരൂപനും ,നിരാകാരനും , സർവ്വശക്തിമാനും , ന്യായക്കാരിയും , ദയാലുവും ,ജന്മമില്ലാത്തതും ,അനന്തവും , നിർവികാരവും ,അനാദിയും ,അനുപമവും ,സർവാധാരവും സർവേശ്വരനും ,സർവ്വവ്യാപകനും സർവാന്തര്യാമിയും ജീർണിക്കാത്തതും അമരനും അഭയവും നിത്യനും പവിത്രവുംസൃഷ്ടികർത്താവുമാണ് .
3. വേദം സത്യവിദ്യയുടെ ഗ്രന്ഥമാണ്.വേദം പഠിക്കുന്നതും പഠിപ്പിക്കുന്നതും കേൾക്കുന്നതും കേൾപ്പിക്കുന്നതും എല്ലാ ആര്യന്മാരുടെയും (ശ്രേഷ്ഠന്മാരുടെയും) പരമധർമ്മമാകുന്നു.
4. സത്യത്തെ സ്വീകരിക്കുന്നതിനും അസത്യത്തെ പരിത്യജിക്കുന്നതിനും എല്ലായ്പോഴും സന്നദ്ധരായിരിക്കണം .
5. എല്ലാ കർമ്മവും ധർമാനുസൃതമായിരിക്കണം .അതായത് സത്യാസത്യവിചിന്തനം ചെയ്തതിന് ശേഷമേ ഏതും പ്രവർത്തിക്കാവൂ .
6. ലോകത്തിനുപകാരം ചെയ്യുക .അതായത് ശാരീരികവും ആത്മീയവും സാമൂഹികമായ ഉന്നതി ഉണ്ടാക്കുകയാണ് ഈ സമാജത്തിന്റെ മുഖ്യ ഉദ്ദേശ്യം .
7. എല്ലാവരുമായി പ്രീതിപൂർവവും ,ധർമാനുസൃതവും ,യഥായോഗ്യവും പെരുമാറേണ്ടതാണ് .
8. അവിദ്യയെ നശിപ്പിക്കുകയും വിദ്യയെ വർദ്ധിപ്പിക്കുകയും ചെയ്യേണ്ടതാണ് .
9. ആരും സ്വന്തം ഉന്നതി കൊണ്ട് മാത്രം തൃപ്തിപ്പെടരുത് .എല്ലാവരുടെയും ഉന്നതിയിൽ സ്വന്തം ഉയർച്ചയും കാണേണ്ടതാണ് .
10. എല്ലാവർക്കും ഹിതകരമായ സാമാജിക നിയമങ്ങളെ പാലിക്കുന്നതിൽ എല്ലാവരും പരതന്ത്രരായി ഇരിക്കേണ്ടതും ഓരോരുത്തർക്കും ഹിതകരമായ നിയമങ്ങളെ പാലിക്കുന്നതിൽ സ്വതന്ത്രരായിരിക്കാവുന്നതുമാകുന്നു .
ഈ നിയമങ്ങൾ മലയാളത്തിലേക്ക് തർജ്ജമ ചെയ്തതും ഇവ കേരളത്തിൽ പഠിപ്പിച്ചതും പ്രശസ്തനായ വേദപണ്ഡിതനായ ശ്രീ സ്വ. നരേന്ദ്രഭൂഷൺ ആണ്.
COMMENTS