പാലക്കാട് : ആര്യസമാജത്തിന്റെ നേതൃത്വത്തിൽ കാറൽമണ്ണ ആര്യസമാജ മന്ദിരത്തിൽ (വേദ മന്ദിരം) വെച്ച് പരമ്പരാഗതമായ കേരളീയ രീതിയിലുള്ള വേദാലാപന പഠ...
പാലക്കാട് : ആര്യസമാജത്തിന്റെ നേതൃത്വത്തിൽ കാറൽമണ്ണ ആര്യസമാജ മന്ദിരത്തിൽ (വേദ മന്ദിരം) വെച്ച് പരമ്പരാഗതമായ കേരളീയ രീതിയിലുള്ള വേദാലാപന പഠന ക്ളാസ്സിന്റെ ഏപ്രിൽ 15 ന് ആരംഭിക്കുന്ന പുതിയ കോഴ്സിന് അപേക്ഷ ക്ഷണിക്കുന്നു. യോഗ്യരും അനുഷ്ഠാനങ്ങളിൽ നിഷ്ഠയുള്ളവരുമായ വർണ്ണ - വർഗ്ഗ - ലിംഗ വ്യത്യാസം ഇല്ലാതെ ജിജ്ഞാസുക്കളായ ആർക്കും ഈ കോഴ്സിൽ ചേരാവുന്നതാണ്. എട്ടു വയസ്സിനും പതിനഞ്ചു വയസ്സിനും ഇടക്കുള്ള കുട്ടികൾക്ക് മുൻഗണന നൽകുന്നതാണ്. അവധി ദിനങ്ങളിലായിരിക്കും ക്ലാസുകൾ. കേരളത്തിലെ പരമ്പരാഗത വേദാലാപന മേഖലയിലെ ഏറ്റവും ഉന്നത പണ്ഡിത ശ്രേഷ്ഠന്മാരായ ബ്രഹ്മശ്രീ. കോതമംഗലം വാസുദേവൻ നമ്പൂതിരി, ഡോ. കെ എം. ജാതവേദൻ നമ്പൂതിരി, നാറാസ് കുഞ്ഞൻ നമ്പൂതിരി തുടങ്ങിയവർ പഠനത്തിന് നേതൃത്വം നൽകുന്നു. താല്പര്യമുള്ള വിദ്യാർത്ഥികളെ വിശദമായി അഭിമുഖവും മറ്റും നടത്തി, യോഗ്യരും ആചാര്യന്മാർ നിർദേശിക്കുന്ന തരത്തിൽ പഠനം പൂർത്തിയാക്കാൻ അവരിൽ ക്ഷമത ഉണ്ടെന്നു ഉറപ്പു വരുത്തിയവർക്കു മാത്രമേ പ്രവേശനം നൽകുകയുള്ളൂ. മെറിറ്റ് മാത്രമാണ് മാനദണ്ഡം. താല്പര്യം ഉള്ളവർ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 9562529095, 7907077891,9497127923.
ആര്യസമാജം സേവാ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കാറൽമണ്ണ വെച്ച് സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള സൗജന്യ ട്യൂഷൻ ക്ലാസുകൾ(9,10,11,12 ക്ലാസുകൾ ) ഏപ്രിൽ 2 മുതൽ പ്രവർത്തന മാരംഭിച്ചിരിക്കുന്നു. PSC/UPSC/Banks തുടങ്ങിയവ നടത്തുന്ന വിവിധ മത്സരപരീക്ഷ കൾക്കുള്ള പരിശീലനം, സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം പ്രത്യേകം യോഗ ക്ലാസുകൾ, സർക്കാർ/സർക്കാരിതര സ്ഥാപനങ്ങളിൽ നിന്നും സാധാരണക്കാർക്ക് ലഭിക്കാവുന്ന ആനുകൂല്യങ്ങളെ കുറിച്ചുള്ള വിവരണങ്ങൾ, അതിനുവേണ്ടുന്ന പേപ്പർ വർക്കുകൾ നടത്താൻ സഹായിക്കുക തുടങ്ങിയ സേവനങ്ങളും ഈ സേവാ കേന്ദ്രത്തിൽ നിന്നും ലഭിക്കുന്നതാണ്. പ്രഗത്ഭരായ അധ്യാപകരുടെ നേതൃത്വത്തിൽ നടക്കുന്ന ഈ ക്ലാസ്സുകളിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 7907077891, 9562529095
സൗജന്യ ട്യൂഷൻ ക്ലാസുകൾ

COMMENTS