ഒരു പോസ്റ്റ് ഓഫീസ് സേവിംഗ്സ് ബാങ്ക് അക്കൗണ്ടുള്ള 18 നും 40 നും ഇടയിൽ പ്രായമുള്ള ഏതൊരു ഇന്ത്യൻ പൗരനും തന്റെ 60- മത്തെ വയസ്സു മുതൽ 1000 ര...
ഒരു പോസ്റ്റ് ഓഫീസ് സേവിംഗ്സ് ബാങ്ക് അക്കൗണ്ടുള്ള 18 നും 40 നും ഇടയിൽ പ്രായമുള്ള ഏതൊരു ഇന്ത്യൻ പൗരനും തന്റെ 60- മത്തെ വയസ്സു മുതൽ 1000 രൂപ മുതൽ 5000 രൂപ വരെ പെൻഷൻ ലഭിക്കുന്ന, കേന്ദ്ര ഗവൺമെന്റ് നടപ്പിലാക്കിയ ജനസുരക്ഷാ പദ്ധതിയാണ് അടൽ പെൻഷൻ യോജന.
പ്രത്യേകതകൾ :-
- പ്രായത്തിന് അനുസരിച്ചാണ് ഓരോ മാസവും അടക്കേണ്ട തുക നിശ്ചയിക്കുന്നത്.
- അടക്കേണ്ട തുക അക്കൗണ്ടിൽ നിന്നും എല്ലാ മാസവും deduct ചെയ്യുന്നു
- 60 വയസ്സ് പൂർത്തിയാകുമ്പോൾ 5000 രൂപ വരെ പെൻഷൻ ലഭിക്കുന്നു
- മരണ ശേഷം ഭാര്യ / ഭർത്താവിന് അതേ തുക പെൻഷൻ ലഭിക്കുന്നു
- രണ്ടു പേരുടേയും മരണശേഷം അവകാശിക്ക് 8.5 ലക്ഷം ലഭിക്കുന്നു.
ഉദാ:
18 വയസ്സ് പ്രായമുള്ള ഒരാൾ 5000 രൂപ പെൻഷൻ ലഭിക്കുന്നതിനായി ഒരു
മാസം അടക്കേണ്ട തുക Rs 210/-
60 വയസ്സ് വരെ അടക്കുന്ന ആകെ തുക - 210x12x 42 = Rs.1,05,840
തിരികെ ലഭിക്കുന്ന തുക = എല്ലാ മാസവും പെൻഷൻ Rs. 5000 + 8.50 ലക്ഷം.
കൂടുതൽ വിവരങ്ങൾക്ക് അടുത്ത പോസ്റ്റ് ഓഫീസുമായി ഉടൻ ബന്ധപ്പെടുക.
COMMENTS