$type=grid$count=3$m=0$sn=0$rm=0$show=home

LATEST NEWS$type=three$m=0$rm=0$h=400$c=3$show=home



ചെങ്ങന്നൂർ തെരെഞ്ഞെടുപ്പിൽ നോട്ട ഉൾപ്പെടെ പതിനെട്ട് സ്ഥാനാർത്ഥികൾ

ചിത്രം വ്യക്തമായി - ചെങ്ങന്നൂരിൽ നോട്ടയുൾപ്പെടെ 18 സ്ഥാനാർത്ഥികൾ ആലപ്പുഴ :  ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക പിൻവലിക്കാ...

ചിത്രം വ്യക്തമായി - ചെങ്ങന്നൂരിൽ നോട്ടയുൾപ്പെടെ 18 സ്ഥാനാർത്ഥികൾ


ആലപ്പുഴ:  ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെ തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമായി. മത്സര രംഗത്ത് നോട്ടയുൾപ്പടെ 18 സ്ഥാനാർഥികളാണ് അവശേഷിക്കുന്നത്. ഇതോടെ പോളിങ് ബൂത്തിൽ രണ്ടു വോട്ടിങ് യന്ത്രം വേണ്ടിവരും. പിൻവലിക്കാനുൂള്ള സമയം പിന്നിട്ടതോടെ വരണാധികാരിയായ ആർ.ഡി.ഒ. എം.വി.സുരേഷ് കുമാർ സ്ഥാനാർഥികൾക്ക് ചിഹ്നങ്ങളും അനുവദിച്ചു.  ബാലറ്റു പേപ്പറിൽ വരുന്ന ക്രമത്തിൽ സ്ഥാനാർത്ഥിയുടെ പേര്, കക്ഷി, ചിഹ്നം എന്ന ക്രമത്തിൽ ഇനിപ്പറയുന്നു.

സ്ഥാനാർഥി പാർട്ടി ചിഹ്നം
അഡ്വ. ഡി. വിജയകുമാർ ഇന്ത്യൻ നാഷണൽ കോൺഗ്രസ് കൈ
അഡ്വ. പി.എസ്. ശ്രീധരൻപിള്ള ഭാരതീയ ജനത പാർട്ടി താമര
സജി ചെറിയാൻ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ- (മാർക്‌സിസ്റ്റ്) ചുറ്റിക അരിവാൾ നക്ഷത്രം
ജിജി പുന്തല രാഷ്ട്രീയ ലോക് ദൾ ഹാൻഡ് പമ്പ്
മധു ചെങ്ങന്നൂർ സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ- കമ്മ്യൂണിസ്റ്റ് ബാറ്ററി ടോർച്ച്
രാജീവ് പള്ളത്ത് ആം ആദ്മി പാർട്ടി തൊപ്പി
സുഭാഷ് നാഗ അംബേദ്ക്കറൈറ്റ് പാർട്ടി ഓഫ് ഇൻഡ്യ കോട്ട്
അജി എം. ചാലാക്കേരി സ്വതന്ത്രൻ ടെലിവിഷൻ
അഡ്വ. ഉണ്ണി കാർത്തികേയൻ സ്വതന്ത്രൻ കുടം
എം.സി. ജയലാൽ സ്വതന്ത്രൻ മോതിരം
മുരളി നാഗ സ്വതന്ത്രൻ മെഴുകുതിരികൾ
മോഹനൻ ആചാരി സ്വതന്ത്രൻ നെക്‌ലെയ്‌സ്
ശിവപ്രസാദ് ഗാന്ധി കെ.എം. സ്വതന്ത്രൻ തേങ്ങ
ശ്രീധരൻപിള്ള സ്വതന്ത്രൻ പഴവർഗ്ഗങ്ങളടങ്ങിയ കൂട
എ.കെ. ഷാജി സ്വതന്ത്രൻ വിസിൽ
സോമനാഥ വാര്യർ ടി.കെ. സ്വതന്ത്രൻ ഓടക്കുഴൽ
സ്വാമി സുഖാകാശ് സരസ്വതി സ്വതന്ത്രൻ ടെലിഫോൺ
ഇവരാരുമല്ല നോട്ട നോട്ട

വിധിയെഴുതാൻ 1,99,340 വോട്ടർമാർ: കന്നിക്കാർ 5039, പ്രബലർ മധ്യവയസ്‌കർ

ആലപ്പുഴ: ചെങ്ങന്നൂരിൽ വിധിയെഴുതാൻ 1,99,340 സമ്മതിദായകർ. ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തിയ കൂട്ടിചേർക്കലുകൾക്കും തിരുത്തലുകൾക്കും ശേഷമുള്ളതാണ് ഈ കണക്ക്. ഈ വർഷമാദ്യം പ്രസിദ്ധീകരിച്ച അന്തിമപട്ടിക പ്രകാരം 1,88,632 വോട്ടർമാരായിരുന്നു മണ്ഡലത്തിൽ. 10,708 വോട്ടർമാരുടെ വർധനയാണ് ഉണ്ടായത്. ഈ തിരഞ്ഞെടുപ്പോടെ ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാകുന്ന  കന്നിവോട്ടർമാരുടെ എണ്ണം 5039 ആണ്.

മെയ് എട്ടുവരെയുള്ള കൂട്ടിചേർക്കലുകളും ഒഴിവാക്കലും ഉൾപ്പെടെ ഇപ്പോൾ മണ്ഡലത്തിൽ 92,919 പുരുഷ വോട്ടർമാരും 1,06,421 വനിത വോട്ടർമാരുമാണുള്ളത്. ഈ വർഷമാദ്യത്തെ പട്ടികയിൽ ഇത് യഥാക്രമം 87,795, 1,00,907 എന്നിങ്ങനെയായിരുന്നു. വനിത വോട്ടർമാരുടെ എണ്ണത്തിൽ 5559 പേരുടെ വർധനയുണ്ടായപ്പോൾ 43 പേരെ ഒഴിവാക്കി. പുരുഷവോട്ടർമാരിൽ  52 പേരെ ഒഴിവാക്കിയപ്പോൾ പുതുതായി ചേർത്തത് 5174 പേരെയാണ്. മണ്ഡലത്തിൽ ഭിന്നലിംഗ വോട്ടർമാർ ആരുമില്ല.

മണ്ഡലത്തിലെ വോട്ടർമാരിൽ നിർണായക സ്വാധീനമുള്ള പ്രായ ഗ്രൂപ്പ് 30-39 വയസുള്ളവരും 40-49 വയസുള്ളവരുമാണ്. ആകെ വോട്ടർമാരിൽ 16.52 ശതമാനം പേർ അതായത് 39,265 വോട്ടർമാർ 30-39 പ്രായ ഗ്രൂപ്പിൽ നിന്നുള്ളവരാണ്. 38779 (16.32 ശതമാനം) വോട്ടർമാർ 40-49 സംഘത്തിൽ നിന്നുള്ളവരാണ്. 50-59 പ്രായഗ്രൂപ്പുകാരായി 34,182 (14.38 ശതമാനം) വോട്ടർമാരും മണ്ഡലത്തിലുണ്ട്.   60-69 പ്രായഗ്രൂപ്പുകാരായി 27,889 വോട്ടർമാരും 70-79 സംഘത്തിൽ 14,543 വോട്ടർമാരും മണ്ഡലത്തിലുണ്ട്. 20-29 ഗ്രൂപ്പിലുള്ള 34,070 വോട്ടർമാരും 80 വയസിനു മുകളിലായി 5573 വോട്ടർമാരുമാണ് മണ്ഡലത്തിലുള്ളത്.

തിരഞ്ഞെടുപ്പിനാവശ്യമായ വോട്ടർപട്ടിക അച്ചടി പൂർത്തിയായി. അന്തിമപട്ടികയ്ക്ക് ശേഷമുള്ള കൂട്ടിചേർക്കൽ പട്ടിക ഇതിനകം അച്ചടിച്ചു കഴിഞ്ഞു. സ്ഥാനാർഥികൾക്കുള്ള പട്ടിക ഇന്നലെ വിതരണം ചെയ്തു. വോട്ടർമാർക്കുള്ള സ്ലിപ്പുകളുടെ അച്ചടിയും പൂർത്തിയായിട്ടുണ്ട്.

പെരുമാറ്റ ചട്ടം കർശനമായി പാലിക്കണം: നിരീക്ഷകൻ

ചെങ്ങന്നൂർ: ഉപതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശങ്ങളും മാതൃക പെരുമാറ്റ ചട്ടവും കർശനമായി പാലിക്കണമെന്ന് ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വരണാധികാരി എം.വി. സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ ചെങ്ങന്നൂർ ആർ.ഡി. ഓഫീസിൽ വിളിച്ച യോഗത്തിൽ പൊതുനിരീക്ഷകൻ കെ.ഡി. കുഞ്ജം പറഞ്ഞു. രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളുമായി പെരുമാറ്റ ചട്ടം അറിയിക്കുന്നതുമായി ബന്ധപ്പെട്ടാണ് യോഗം വിളിച്ചത്.  തിരഞ്ഞെടുപ്പിനായി രാഷ്ട്രീയ പാർട്ടികൾ വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ മുൻകൂർ അനുമതി വാങ്ങിയിരിക്കണമെന്ന് ഒബ്സർവർ പറഞ്ഞു.

വാഹനത്തിനു അനുമതി ലഭിച്ചതിന്റെ രേഖ പുറത്തു കാണത്തക്ക വിധം വാഹനത്തിൽ പതിച്ചിരിക്കണം. ഇലക്ട്രിക്ക്- ടെലഫോൺ പോസ്റ്റുകൾ, മറ്റു പൊതു സ്ഥലങ്ങൾ എന്നിവിടങ്ങളിൽ പോസറ്റർ പതിക്കാൻ പാടില്ല. നേരത്തെ പതിച്ചിട്ടുള്ളവ ഒഴിവാക്കേണ്ടതാണ്. സ്വകാര്യ ഇടങ്ങളിൽ പോസ്റ്ററോ മറ്റ് പ്രചരണ സാമഗ്രികളോ പ്രദർശിപ്പിക്കണമെങ്കിൽ സ്വകാര്യ വ്യക്തികളുടെ അനുമതി വാങ്ങിയിരിക്കണം. അതിനുള്ള അനുമതി പത്രവും കൈവശം സൂക്ഷിക്കണം. രാവിലെ 9.30 മുതൽ രാത്രി 9.30വരെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എന്തു പരാതികളും തനിക്കു നൽകാവുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

 അടിയന്തര ഘട്ടങ്ങളിൽ എപ്പോൾ വേണമെങ്കിലും തന്നെ സമീപിക്കാം. പരമാവധി എല്ലാ ദിവസവും വൈകിട്ട് അഞ്ചുമുതൽ വരണാധികാരിയായ ചെങ്ങന്നൂർ ആർ.ഡി. ഓയുടെ ഓഫീസിൽ താൻ ഉണ്ടായിരിക്കും. ഈ സമയങ്ങളിൽ തന്നെ നേരിട്ട് സമീപിക്കാവുന്നതാണെന്നും കുഞ്ജം പറഞ്ഞു. വിവിപാറ്റ് മിഷനിലൂടെ തിരഞ്ഞെടുപ്പ് പൂർണ്ണമായും സുതാര്യമാണെന്ന് ഉറപ്പ് വരുത്തുമെന്ന് വരണാധികാരി  എം.വി. സുരേഷ് കുമാർ യോഗത്തിൽ പറഞ്ഞു.

വിവിപാറ്റ് മെഷീനിൽ വോട്ടർ ആർക്കാണ് വോട്ട് ചെയ്യുന്നതെന്ന് വ്യക്തമായി കാണാവുന്ന വിധം സ്ലിപ്പ് പുറത്ത് വരും. ഇത് ശേഖരിച്ച് മെഷീനുകൾക്കൊപ്പം സൂക്ഷിക്കും. വോട്ടെണ്ണൽദിനം  നറുക്കെടുപ്പിലൂടെ ബൂത്ത് തിരഞ്ഞെടുത്ത് അവിടെ സ്ഥാനാർഥികൾക്ക് ലഭിച്ച വോട്ടും സ്ലിപ്പും തമ്മിൽ ഒത്തു നോക്കും. ഇവിടെ സ്ലിപ്പിലുള്ള എണ്ണവും സ്ഥാനാർത്ഥിക്ക് കിട്ടിയ വോട്ടും ഒരുപോലെ ആയിരിക്കും. 164 ബൂത്തുകളും 17 സഹായകബൂത്തുകളുമാണ് വോട്ടെടുപ്പിനുള്ളത്. കൗണ്ടിംഗ് ഏജന്റുമാർ, പോളിംഗ് ഏജന്റുമാർ എന്നിവർക്ക് പ്രത്യേക പരിശീലനം നൽകും.
 ഭരണഘടന ചുമതല വഹിക്കുന്നവർ ഏജന്റുമാർ ആകരുതെന്നും വരണാധികാരി പറഞ്ഞു.

വോട്ടു ചെയ്യൂ എന്റെ വോട്ട് എന്റെ നാടിന് വോട്ടു ചെയ്യാൻ അഭ്യർഥിച്ച് ജില്ല കളക്ടറുടെ കത്ത്

ആലപ്പുഴ: വോട്ടർമാർക്കുള്ള ബോധവത്ക്കരണത്തിനും തിരഞ്ഞെടുപ്പ് പ്രക്രിയയിലെ വോട്ടർ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമുള്ള സ്വീപ്പ് പദ്ധതിയിൽ (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷൻ ആന്റ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ) വിപുലമായ പരിപാടികൾ ആസൂത്രണം ചെയ്തതായി ജില്ല തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ ടി.വി.അനുപമ  അറിയിച്ചു. ഇതിന്റെ ഭാഗമായി മണ്ഡലത്തിൽ  പ്രത്യേക വാഹനത്തിൽ മാതൃക പോളിംഗ് ബൂത്തു സജ്ജമാക്കി ജനങ്ങളെ വി.വി.പാറ്റ് സംവിധാനം പരിചയപ്പെടുത്തി വരികയാണ്. ഇതോടൊപ്പം വോട്ടു ചെയ്യൂ എന്റെ വോട്ട് എന്റെ നാടിന് എന്നതലക്കെട്ടിൽ എല്ലാവരും വോട്ടു ചെയ്യേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ജില്ല കളക്ടറുടെ കത്തും ഇതോടൊപ്പം നൽകുന്നുണ്ട്.

സമ്മതിദാനാവകാശം വിനിയോഗിക്കാന് എല്ലാ മേഖലകളിലെയും ജനങ്ങളെ ബോധവല്ക്കരിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം. വോട്ടിങ് ശതമാനത്തിൽ കഴിഞ്ഞ തിരഞ്ഞെടുപ്പുകളേക്കാൾ് വർധനയാണ് ലക്ഷ്യം.  തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം, വോട്ടവകാശം വിനിയോഗിക്കുന്നതിന്റെ ആവശ്യകത, എന്നിവ വിവരിക്കുന്ന ലഘുലേഖകൾ പ്രദർശന വാഹനത്തോടൊപ്പം വിതരണം ചെയ്യുന്നുണ്ട്. വിവിധ സാമൂഹ്യ, സന്നദ്ധ സംഘടനകൾ, മാധ്യമ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണവും വോട്ടർ ബോധവത്ക്കരണ പരിപാടികൾക്കുണ്ടാകണമെന്ന് കളക്ടർ അഭ്യർഥിച്ചു.

COMMENTS

Name

Anniversary,9,Arts,24,Auction,1,Auto,3,Best Rated,8,Birthday,1,Business,24,Business Offer,4,Churches,1,Consumer Voice,19,Design,1,Education,76,Events,96,Exhibition,3,Fashion,1,Festivals,11,Finance,16,Food & Drink,1,Health,27,History,17,Inauguration,6,Interior,5,Jobs,90,KO,8,Krishi,37,Legends,3,Lifestyle,8,Lost & Found,1,Meetings,12,New,1,News,702,Obituary,11,Other Events,16,Patron,31,People,27,Places,9,Real Estate,1,Religion,53,Science,4,Second Hand Goods,1,Seminar,23,Society,2,Sponsored,29,Sporting Event,6,Sports,4,Staff Pick,12,Story,2,Technology,19,Temples,7,Tenders,1,Travel,4,Weather,1,
ltr
item
Kayamkulam Online: ചെങ്ങന്നൂർ തെരെഞ്ഞെടുപ്പിൽ നോട്ട ഉൾപ്പെടെ പതിനെട്ട് സ്ഥാനാർത്ഥികൾ
ചെങ്ങന്നൂർ തെരെഞ്ഞെടുപ്പിൽ നോട്ട ഉൾപ്പെടെ പതിനെട്ട് സ്ഥാനാർത്ഥികൾ
https://2.bp.blogspot.com/-1jK3g_k7qBw/WvqO_qZIXFI/AAAAAAAAFms/3nC-ONl4TfQGwgxxezlmUndUZQBKx0PqQCLcBGAs/s640/VVPATCHENGANNUR.jpg
https://2.bp.blogspot.com/-1jK3g_k7qBw/WvqO_qZIXFI/AAAAAAAAFms/3nC-ONl4TfQGwgxxezlmUndUZQBKx0PqQCLcBGAs/s72-c/VVPATCHENGANNUR.jpg
Kayamkulam Online
https://www.kayamkulamonline.com/2018/05/18-candidates-in-fray-for-chengannur.html
https://www.kayamkulamonline.com/
https://www.kayamkulamonline.com/
https://www.kayamkulamonline.com/2018/05/18-candidates-in-fray-for-chengannur.html
true
1306536769892547331
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share. STEP 2: Click the link you shared to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy