തേനീച്ച വളര്‍ത്തലില്‍ റബ്ബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്സ് മെയ് നാ...
തേനീച്ച വളര്‍ത്തലില്‍ റബ്ബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്സ് മെയ് നാലിന് ആരംഭിക്കും. രണ്ടാഴ്ച കൂടുമ്പോള്‍ ഒരു ദിവസം എന്ന ക്രമത്തിലായിരിക്കും ക്ലാസ്സുകളുണ്ടാകുക. റബ്ബറുത്പാദകസംഘവുമായി സഹകരിച്ചുള്ള ഈ പരിപാടിയില്‍ തേനീച്ച വളര്‍ത്തലുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും പ്രായോഗിക പരിശീലനവും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. റബ്ബര്‍ തോട്ടങ്ങളില്‍ നിന്നുള്ള അധിക വരുമാനമാര്‍ഗ്ഗം എന്ന നിലയ്ക്കും താല്പര്യമുള്ളവര്ക്ക് തൊഴില്‍ സംരംഭം എന്ന നിലയ്ക്കുമാണ് ഈ വിഷയത്തില്‍ കോഴ്സ് സംഘടിപ്പിച്ചിരിക്കുന്നത്.
കോഴ്സ് ഫീസ് 1000 രൂപ (നികുതി പുറമെ) ആണ്. പങ്കെടുക്കാന്‍ താല്പര്യമുള്ളവര് റബ്ബര്‍ ട്രെയിനിങ് ഇന്സ്റ്റിറ്റ്യൂട്ടുമായോ, റബ്ബര്‍ബോര്‍ഡ് റീജിയണല്‍ ഓഫീസുകളുമായോ ബന്ധപ്പെടുക. ഫോണ്‍ 9446059692.
COMMENTS