കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലുള്ള സ്വയം ഭരണ സ്ഥാപനമായ തിരുവനന്തപുരം കോവളത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് ആന്റ...
കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലുള്ള സ്വയം ഭരണ സ്ഥാപനമായ തിരുവനന്തപുരം കോവളത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ് ടെക്നോളജിയുടെ ആഭിമുഖ്യത്തില്‍ മള്‍ട്ടി ക്യുസീന് കുക്ക്, ബിവറേജ് സര്‍വ്വീസ് സ്റ്റുവാര്‍ഡ് എന്നീ വിഷയങ്ങളില്‍ തൊഴില്‍രഹിതരായ ജനങ്ങള്‍ക്ക് സൗജന്യ പരിശീലനം നല്കുന്നു. മള്‍ട്ടിക്യുസീന്‍ കുക്ക് വിഭാഗത്തില്‍ അഞ്ച് മാസമാണ് പരിശീലനം (ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 500 മണിക്കൂറും, ഏതെങ്കിലും ഹോട്ടലിലോ കാറ്ററിംഗ് സ്ഥാപനത്തിലോ 200 മണിക്കൂറും). 8-ാം ക്ലാസ്സ് പാസ്സാണ് കുറഞ്ഞ യോഗ്യത.
ഫുഡ് ആന്റ് ബീവറേജ് സര്‍വ്വീസ് -
സ്റ്റ്യൂവാര്ട്ട് വിഭാഗത്തില്‍ നാല് മാസത്തെ പരിശീലനമാണ് നല്‍കുക (ഐ.എച്ച്.എം. സി.റ്റി. യില്‍ 300 മണിക്കൂറും ഏതെങ്കിലും ഹോട്ടലിലോ കാറ്ററിംഗ് സ്ഥാപനത്തിലോ 200 മണിക്കൂറും). 10-ാം ക്ലാസ്സ് പാസ്സാണ് കുറഞ്ഞ യോഗ്യത.പ്രായം 2018 മേയ് 1 ന് 18 വയസ്സോ അതിന് മുകളിലോ ആയിരിക്കണം.
പരിശീലനത്തിന് പുറമേ സൗജന്യ ഉച്ചഭക്ഷണം, യൂണിഫോം, ടൂള്‍കിറ്റ് മുതലായവയും നല്‍കും. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഒറ്റത്തവണ സ്റ്റൈപന്റും, സര്‍ട്ടിഫിക്കറ്റും നല്‍കും.
പങ്കെടുക്കാന്‍ താല്പര്യമുള്ളവര് ഈ മാസം 10, 11 (2018 മേയ് 10, 11) തീയതികളില്‍ രാവിലെ 10 മണി മുതല്‍ 4 മണി വരെ നടക്കുന്ന വാക്ക്-ഇന്‍-ഇന്റര്‍വ്യൂവിന് ഹാജരാകേണ്ടതാണ്.
രണ്ട് ഫോട്ടോഗ്രാഫുകള്‍, യോഗ്യത സര്‍ട്ടിഫിക്കറ്റ്, വയസ്സ് തെളിയിക്കുന്ന രേഖ, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്സ്ബുക്കിന്റെ ആദ്യ പേജ് എന്നിവയുടെ അസലും ഓരോ കോപ്പി വീതവും കൈയില്‍ കരുതേണ്ടതാണ്.
പോലീസ് വെരിഫിക്കേഷനും, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും പ്രവേശനം ലഭിച്ച് രണ്ട് ആഴ്ചയ്ക്കകം സമര്‍പ്പിക്കണം.
COMMENTS