◆ മനീഷ് ജയച്ചന്ദ്രൻ ഉപനയനസംസ്കാരത്തിൽ യജ്ഞോപവീതം (പൂണൂൽ) നൽകിയതിന് ശേഷം ആചാര്യൻ ഗായത്രി ഉപദേശിക്കുന്നു .ഞങ്ങളുടെ ബുദ്ധിയെ അങ്ങ് പ്രചോ...
◆ മനീഷ് ജയച്ചന്ദ്രൻ
ഉപനയനസംസ്കാരത്തിൽ യജ്ഞോപവീതം (പൂണൂൽ) നൽകിയതിന് ശേഷം ആചാര്യൻ ഗായത്രി ഉപദേശിക്കുന്നു .ഞങ്ങളുടെ ബുദ്ധിയെ അങ്ങ് പ്രചോദിപ്പിക്കണേ എന്നതാണ് മന്ത്രത്തിന്റെ ആശയം .ഈ മന്ത്രം അനേകം തവണ ജപിക്കാൻ ആചാര്യൻ ഉപദേശിക്കുന്നു.ഈ മന്ത്രം എത്ര തവണ വേണമെങ്കിലും ഏതു സമയത്തും ജപിക്കാം.ഇതിന് ലിഖിതനിയമമോ നിയന്ത്രണമോ ഇല്ല. ഉണ്ടെന്നു അവകാശപ്പെടുന്നയാൾ ഇത് ഉപദേശിക്കാനും ആചാര്യനാകാനും യോഗ്യനല്ല.ഗുരുമന്ത്രം എന്നും സാവിത്രീ എന്നും മന്ത്രത്തെ വിളിക്കുന്നു.ഓം എന്ന നിരാകാര ബ്രഹ്മത്തിനെ ഉപാസിക്കാനാണ് വിധി.ഓം ഭൂര് ഭുവഃ സ്വഃ എന്ന വ്യാഹൃതികൾ മന്ത്രത്തിന് മുന്നിൽ ചേർത്തിരിക്കുകയാണ്.ദൈനംദിന ഉപാസനകര്മമായ സന്ധ്യാവന്ദനം ശ്രീകൃഷ്ണൻ ,രുഗ്മിണി ,ശ്രീരാമൻ ,സീതാദേവി തുടങ്ങിയവർ അനുഷ്ഠിച്ചിരുന്ന നിത്യകർമ്മമാണ്. ഗായത്രീമന്ത്രം ഉപാസനയിലെ പ്രധാന അംഗമാണ് .സ്തുതിയും പ്രാർത്ഥനയും ഉപാസനയും അവസാനിക്കുന്നത് ഇവിടെയാണ് . മനസാ ജപിക്കുന്നതാണ് ഉത്തമം.
ഓം ഭൂര് ഭുവഃ സ്വഃ തത്സവിതുര് വരേണ്യം
ഭർഗോ ദേവസ്യ ധീമഹി. ധീയോ യോനഃ പ്രചോദയാത്.
(ഋഗ്വേദം 3.62.10, യജുർവേദം 36.3, സാമവേദം 1467 )
ആ ജഗദുത്പാദകനും സകല ഐശ്വര്യപതിയും ചരാചരജഗത്തിലെങ്ങും വ്യാപിച്ച് വർത്തിക്കുന്ന പ്രേരകനും എല്ലാ ഗുണങ്ങളാലും യുക്തനും ആനന്ദൈകരസവും സർവ സുഖദായകനുമായ സർവേശ്വരൻെറ വരണീയവും ശ്രേഷ്ഠവും ഭജനീയവും സാമർഥ്യയുക്തവും പാപവിനാശകവുമായ തേജസിനെ ഞങ്ങൾ ധ്യാനിക്കുന്നു. സവിതാവായ ആ ബ്രഹ്മം ഞങ്ങളുടെ ക്രിയാകാരണമായ ബുദ്ധിയെ സകല ദുഷ്വൃത്തികളിൽ നിന്നും വേറിടുവിച്ചു സത്കർമങ്ങൾ ചെയ്യുവാൻ പ്രേരിപ്പിക്കട്ടെ .
Reference:
1. Upasana - Narendra Bhooshan , Arshanadam Books2. Upanayanam Enthu? Enthinu? - Narendra Bhooshan, Arshanadam Books
3. Audio Link to Mantra Sung by Singer Anuradha
Maneesh Jayachandran is a Kerala based Web Design Consultant and a student of Vedic Philosophy.He can be reached at maneesh@careerdrive.in or 9947202625.
COMMENTS