മുംബൈ : പ്രമുഖ ഇന്റർനെറ്റ് ഡൊമൈൻ നെയിം ,വെബ് ഹോസ്റ്റിങ് , വെബ്സൈറ്റ് സൊലൂഷൻ കമ്പനിയായ ഗോഡാഡി ഇന്ത്യ നൽകുന്ന " OneInAMillion Custom...
മുംബൈ : പ്രമുഖ ഇന്റർനെറ്റ് ഡൊമൈൻ നെയിം ,വെബ് ഹോസ്റ്റിങ് , വെബ്സൈറ്റ് സൊലൂഷൻ കമ്പനിയായ ഗോഡാഡി ഇന്ത്യ നൽകുന്ന "OneInAMillion Customer Award 2018"നു മലയാളി വെബ്ഡിസൈനറായ മനീഷ് ജയചന്ദ്രൻ നേടി.
അമേരിക്കൻ കമ്പനിയായ ഗോഡാഡി ബിസിനസ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ വിപണിയിൽ ഏതാണ്ട് അഞ്ചു വർഷം മുൻപ് കടക്കുകയും ഏപ്രിൽ 2018ൽ പത്തു ലക്ഷം ഉപഭോക്താക്കളെ സ്വന്തമാക്കി. ഇതിൻറെ ആഘോഷമായി തങ്ങളുടെ ഇന്റർനെറ്റ് സേവനങ്ങൾ ഉപയോഗിച്ച് സമൂഹത്തിൽ മാറ്റം വരുത്തുകയും ചെറുബിസിനസുകളെ ഓൺലൈൻ ലോകത്തേയ്ക്ക് എത്തിക്കാൻ ശ്രമിക്കുന്ന ഭാരതീയരെ ആദരിക്കാൻ ഗോഡാഡി ഇന്ത്യ കമ്പനി തീരുമാനിച്ചിരുന്നു.ഇതിനായി ഈ വര്ഷം മുതൽ "OneInAMillion Customer Award" നൽകാൻ ബോർഡ് തീരുമാനിച്ചു . ഡൊമൈൻ റീസെല്ലർ , വെബ് ഡിസൈനർ ,വുമൺ എന്റർപ്രണർ ,ചേഞ്ച്മേക്കർ തുടങ്ങി വിവിധ മേഖലയിൽ നിന്നുള്ള പ്രഫഷണലുകളാണ് അവാർഡുകൾ നേടിയത് .
ആലപ്പുഴ നൂറനാട് സ്വദേശിയായ മനീഷ് ജയചന്ദ്രൻ ചെറുബിസിനസ്സുകൾക്ക് വേണ്ടിയുള്ള ബിസിനെസ്സ് വെബ്സൈറ്റ് നിർമ്മിച്ചു കൊടുക്കുന്ന "ഒറാഞ്ചിസ് ഓൺലൈൻ" എന്ന ഡിസൈൻ ഏജൻസി കഴിഞ്ഞ പതിനൊന്നു വർഷമായി ആലപ്പുഴയിലെ നൂറനാട് കേന്ദ്രമാക്കി പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ് .നിശ്ചിതനിരക്കിലുള്ള വെബ്സൈറ്റ് ഡിസൈൻ പാക്കേജുകൾ ,മാസവരിസംഖ്യയിൽ ബിസിനെസ്സ് വെബ്സൈറ്റ് ,ഓൺലൈൻ വിപണന വെബ്സൈറ്റ് ,ഓൺലൈൻ ന്യൂസ് പോർട്ടലുകൾ എന്നിവ കമ്പനികൾക്ക് ആവശ്യാനുസാരം നിർമിച്ചുകൊടുത്തുവരികയാണ്.അമേരിക്കൻ കമ്പനിയായ ഗോഡാഡിയുടെ സെർവറുകൾ ആണ് തൻ്റെ വെബ്സൈറ്റുകൾക്കായി പലപ്പോഴും ഇദ്ദേഹം ഉപയോഗിച്ചിരുന്നത്.ഇദ്ദേഹം ഡിസൈൻ ചെയ്ത നൂറിനു മേൽ വെബ്സൈറ്റുകൾ ഉണ്ട് . ഒറാഞ്ചീസ് കണ്ടൻറ് ശൃംഖല എന്ന യൂണിറ്റ് ആണ് ഈ സെർവറുകളിൽ പരിപാലിക്കുന്നത് .
കേരളത്തിനകത്തും പുറത്തും നിരവധി മുൻനിരകമ്പനികൾക്കും അമേരിക്ക ,യൂറോപ്പ് ,ഗൾഫ് രാജ്യങ്ങളിൽ ഉള്ള ഉപഭോക്താക്കൾക്കും വെബ്സൈറ്റും അനുബന്ധസേവനങ്ങളും ഇദ്ദേഹം ഇക്കാലയളവിൽ നൽകി വന്നു. ഇൻഡോ അമേരിക്കൻ പോപ്പ് ഗായകൻ രാജ് രാമയ്യയുടെ സ്ഥാപനം ഉൾപ്പെടെ പല പ്രമുഖരുടെയും വിശ്വാസം നേടിയെടുക്കാനായത് ഈശ്വരാനുഗ്രഹമായി കരുതുന്ന അദ്ദേഹം തൻ്റെ നേട്ടം ടീമിനും മാന്യഇടപാടുകാർക്കും സമർപ്പിച്ചു .
അഫിലിയേറ്റ് മാർക്കറ്റിങ് ,ഡിജിറ്റൽ മാർക്കറ്റിങ് ,കൺടെന്റ് റൈറ്റിംഗ് ,വെബ് ഡിസൈനിങ് തുടങ്ങിയ മേഖലകളിൽ പ്രാവീണ്യം ഉണ്ട് . 2016 ൽ ഗൂഗിൾ കമ്പനി നൽകുന്ന ആഡ്വേർഡ്സ് സർട്ടിഫിക്കേഷൻ നേടിയിരുന്നു .
ഒറാഞ്ചിസ് ഓൺലൈൻ അതിസൂക്ഷ്മവ്യവസായങ്ങൾക്കും എൻജിഒകൾക്കും വേണ്ടി സൗജന്യവെബ്സൈറ്റ് നൽകുന്ന സ്ഥാപനമായ "ഡിസൈൻ ഫ്രീ വെബ്സൈറ്റ് " 2016ൽ തുടങ്ങി.പത്തോളം ചെറുകിടസംരംഭങ്ങൾക്ക് ഇത് വരെ പൂജ്യം രൂപ ബില്ലിൽ ബിസിനെസ്സ് വെബ്സൈറ്റ് നൽകാനായി.
മുംബൈ ഗ്രാൻഡ് ഹയാട്ട് ഹോട്ടലിൽ 24 മെയ് 2018 ,വ്യാഴാഴ്ച നടന്ന പ്രൗഢഗംഭീരമായ "ഗോഡാഡി കസ്റ്റമർ സമ്മിറ്റ് 2018" ചടങ്ങിൽ വെച്ച് ഗോഡാഡി ചീഫ് പ്രോഡക്ട് ഓഫീസർ ശ്രീ സ്റ്റീഫൻ ആൽഡ്രിച്ച് ആണ് അവാർഡ് നൽകിയത് .ഗോഡാഡി ഇന്ത്യ വൈസ് പ്രസിഡണ്ട് & എംഡി ശ്രീ നിഖിൽ അറോറ, നാസ്കോം മുൻ പ്രസിഡണ്ട് ശ്രീ കിരൺ കാർണിക്ക് എന്നിവർ അവാർഡ് ജേതാക്കളെ അഭിനന്ദിച്ചു .
![]() |
ഗോഡാഡി ചീഫ് പ്രോഡക്റ്റ് ഓഫീസർ ശ്രീ സ്റ്റീഫൻ ആൽഡ്രിച്ച് വെബ് ഡിസൈനർ മനീഷ് ജയചന്ദ്രന് അവാർഡ് സമ്മാനിക്കുന്നു. |
അമേരിക്കൻ കമ്പനിയായ ഗോഡാഡി ബിസിനസ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ വിപണിയിൽ ഏതാണ്ട് അഞ്ചു വർഷം മുൻപ് കടക്കുകയും ഏപ്രിൽ 2018ൽ പത്തു ലക്ഷം ഉപഭോക്താക്കളെ സ്വന്തമാക്കി. ഇതിൻറെ ആഘോഷമായി തങ്ങളുടെ ഇന്റർനെറ്റ് സേവനങ്ങൾ ഉപയോഗിച്ച് സമൂഹത്തിൽ മാറ്റം വരുത്തുകയും ചെറുബിസിനസുകളെ ഓൺലൈൻ ലോകത്തേയ്ക്ക് എത്തിക്കാൻ ശ്രമിക്കുന്ന ഭാരതീയരെ ആദരിക്കാൻ ഗോഡാഡി ഇന്ത്യ കമ്പനി തീരുമാനിച്ചിരുന്നു.ഇതിനായി ഈ വര്ഷം മുതൽ "OneInAMillion Customer Award" നൽകാൻ ബോർഡ് തീരുമാനിച്ചു . ഡൊമൈൻ റീസെല്ലർ , വെബ് ഡിസൈനർ ,വുമൺ എന്റർപ്രണർ ,ചേഞ്ച്മേക്കർ തുടങ്ങി വിവിധ മേഖലയിൽ നിന്നുള്ള പ്രഫഷണലുകളാണ് അവാർഡുകൾ നേടിയത് .
![]() |
ഗോഡാഡി ഇന്ത്യയുടെ വൈസ് പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ ശ്രീ നിഖിൽ അറോറ ഒറാഞ്ചീസ് ഓൺലൈൻ വെബ്ഡിസൈനറായ മനീഷ് ജയചന്ദ്രന് ഉപഹാരം നൽകി ആദരിക്കുന്നു . |
ആലപ്പുഴ നൂറനാട് സ്വദേശിയായ മനീഷ് ജയചന്ദ്രൻ ചെറുബിസിനസ്സുകൾക്ക് വേണ്ടിയുള്ള ബിസിനെസ്സ് വെബ്സൈറ്റ് നിർമ്മിച്ചു കൊടുക്കുന്ന "ഒറാഞ്ചിസ് ഓൺലൈൻ" എന്ന ഡിസൈൻ ഏജൻസി കഴിഞ്ഞ പതിനൊന്നു വർഷമായി ആലപ്പുഴയിലെ നൂറനാട് കേന്ദ്രമാക്കി പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ് .നിശ്ചിതനിരക്കിലുള്ള വെബ്സൈറ്റ് ഡിസൈൻ പാക്കേജുകൾ ,മാസവരിസംഖ്യയിൽ ബിസിനെസ്സ് വെബ്സൈറ്റ് ,ഓൺലൈൻ വിപണന വെബ്സൈറ്റ് ,ഓൺലൈൻ ന്യൂസ് പോർട്ടലുകൾ എന്നിവ കമ്പനികൾക്ക് ആവശ്യാനുസാരം നിർമിച്ചുകൊടുത്തുവരികയാണ്.അമേരിക്കൻ കമ്പനിയായ ഗോഡാഡിയുടെ സെർവറുകൾ ആണ് തൻ്റെ വെബ്സൈറ്റുകൾക്കായി പലപ്പോഴും ഇദ്ദേഹം ഉപയോഗിച്ചിരുന്നത്.ഇദ്ദേഹം ഡിസൈൻ ചെയ്ത നൂറിനു മേൽ വെബ്സൈറ്റുകൾ ഉണ്ട് . ഒറാഞ്ചീസ് കണ്ടൻറ് ശൃംഖല എന്ന യൂണിറ്റ് ആണ് ഈ സെർവറുകളിൽ പരിപാലിക്കുന്നത് .
![]() |
അവാർഡ് നേടിയ ശ്രീ മനീഷ് ജയചന്ദ്രൻ നന്ദിപ്രഭാഷണം നടത്തുന്നു .ഗോഡാഡി ചീഫ് പ്രോഡക്റ്റ് ഓഫീസർ ശ്രീ സ്റ്റീഫൻ ആൽഡ്രിച്ച് , നാസ്കോം മുൻ പ്രസിഡണ്ട് ശ്രീ കിരൺ കാർണിക്ക് എന്നിവരാണ് ചിത്രത്തിൽ. |

COMMENTS