⬛ എബി പി. ജോൺ എന്റെ വീട്ടിൽ വരുന്നവർക്ക് തേൻ കൊണ്ടുള്ള പല തരത്തിൽ ഉള്ള പാനീയങ്ങൾ നൽകാറുണ്ട്. വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാവുന്...
⬛ എബി പി. ജോൺ
എന്റെ വീട്ടിൽ വരുന്നവർക്ക് തേൻ കൊണ്ടുള്ള പല തരത്തിൽ ഉള്ള പാനീയങ്ങൾ നൽകാറുണ്ട്. വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ പാനീയങ്ങൾ ഊർജ്ജവും, ഉത്തേജനവും രോഗപ്രതിരോധ ശേഷിയും വർധിപ്പിക്കുന്ന പാനീയങ്ങൾ ആണ്. ഈ പാനീയങ്ങളിൽ ദോഷകരമായ നിറങ്ങളും രാസപദാര്ഥങ്ങളും add ചെയ്യുന്നില്ല എന്നതാണ് മറ്റൊരു പ്രത്യേകത. എളുപ്പത്തിൽ വീട്ടിൽ തയ്യാർ ചെയ്യാവുന്ന ഹണികോള ഇന്ന് ഞാൻ നിങ്ങളെ പരിചയപ്പെടുത്തുന്നു.

ആവശ്യമുള്ള സാധനങ്ങൾ :-
- തേൻ - 100 ml
- ശുദ്ധജലം - 500 ml
- ഇഞ്ചിനീര് - 2 ടേബിൾസ്പൂൺ
- നാരങ്ങനീര് - 1 ടേബിൾസ്പൂൺ
- ഏലക്കചതച്ചത് - 5 എണ്ണം
- ഐസ് ക്യുബ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:-
തേനും വെള്ളവും നല്ലപോലെ mix ചെയ്യുക അതിലേക്കു ഇഞ്ചിനീര്, നാരങ്ങനീര്, ഏലക്കാപ്പൊടി ഇവ ചേർത്തിളക്കി നല്ലപോലെ അരിച്ചെടുക്കുക. ശേഷം ഗ്ലാസിലേക്കു പകർന്നു ആവശ്യത്തിന് ഐസ്ക്യുബ് ചേർത്തോ ചെറുതായി തണുപ്പിച്ചോ, തണുപ്പിച്ച വെള്ളം തന്നെ ഒഴിച്ചോ ആവശ്യത്തിന് ഉപയോഗിക്കാം. ഇഞ്ചി നാരങ്ങ എന്നിവ ചേരുന്നതിനാൽ ദഹനപ്രക്രിയയെ ത്വരിതപ്പെടുത്താനും ഉദരസംബന്ധമായ മറ്റ് അസ്വസ്ഥകഥകൾ മാറ്റാനും സഹായിക്കുന്ന ഒരു ഉത്തമ ദാഹശമനി ആണ് ഹണികോള.നാച്ചുറൽ ഹണിബീ കീപ്പിങ് സെന്റർ എന്ന സ്ഥാപനം നടത്തുന്ന ശ്രീ എബി പി. ജോൺ തേൻ കർഷകനാണ് . ഫോൺ : 8606594630
Note: The opinions, beliefs and viewpoints expressed by the various writers in this online magazine do not reflect the opinions, beliefs and viewpoints of the editorial board.
COMMENTS