കായംകുളം : പനി കൊണ്ട് വിറക്കുന്ന ഒരു കുട്ടിയെ കായംകുളം ഗവൺമെൻറ് താലൂക് ആശുപത്രിയിൽ കഴിഞ്ഞ ദിവസം എത്തിച്ചിരുന്നു.കുട്ടിയെ പരിശോധിച്ച ലേഡി...
കായംകുളം : പനി കൊണ്ട് വിറക്കുന്ന ഒരു കുട്ടിയെ കായംകുളം ഗവൺമെൻറ് താലൂക് ആശുപത്രിയിൽ കഴിഞ്ഞ ദിവസം എത്തിച്ചിരുന്നു.കുട്ടിയെ പരിശോധിച്ച ലേഡി ഡോക്ടർ കാശ്വാലിറ്റിയിൽ പ്രവേശിപ്പിക്കാൻ നിർദേശിച്ചു.അവിടെ കുട്ടി കിടന്ന ബെഡ്ഡിൽ രക്തം പുരണ്ടത് കണ്ടു മാതാവ് മൂന്ന് തവണ ആവശ്യപ്പെട്ടതിന് ശേഷം ഒരു വശത്തേയ്ക്ക് ചുരുട്ടിവെക്കുകയായിരുന്നു.പകരം ബെഡ് ഷീറ്റ് ഉണ്ടെകിൽ തരാം എന്നറിയിക്കുകയും ചെയ്തു .പന്ത്രണ്ടു മണിക്ക് എത്തിയ കുട്ടിക്ക് മൂന്ന് മണി വരെ ബെഡ്ഷീറ്റ് ഇല്ലാതെ കിടക്കേണ്ടിവന്നു.കാഷ്വാലിറ്റിയിലെ മറ്റ് രോഗികളും വളരെ ക്ലേശത്തോടെയാണ് അവിടെ കിടന്നിരുന്നതെന്ന് കുട്ടിയുടെ അമ്മ ശ്രീമതി വിദ്യാ പ്രദീപ് അറിയിച്ചു.
പൊതുജനങ്ങൾക്ക് മികച്ച സേവനം നൽകേണ്ട കേന്ദ്രങ്ങളാകണം ആശുപത്രികൾ. മനുഷ്യന്റെ ജീവൻ വെച്ച് വില പറയുകയും വ്യാപാരവും ചെയ്യുന്ന സ്വകാര്യ ആശുപത്രി ബിസിനെസ്സുകൾക്ക് പണമുണ്ടാക്കികൊടുക്കാൻ സർക്കാർ ആശുപത്രികൾ വളരെ മോശപ്പെട്ട നിലയിൽ നിലനിർത്തുകയും പൊതുജനങ്ങളെ പ്രൈവറ്റ് ആശുപത്രിയിലേക്ക് തള്ളി വിടാൻ പ്രേരിപ്പിക്കാൻ നടത്തുന്ന അവഗണനയും കെടുകാര്യസ്ഥതയും ജനദ്രോഹമാണ് .

COMMENTS