⚫ സഞ്ജയരാജൻ എം. കെ. മനുഷ്യ ബുദ്ധിയുടെ തിളക്കത്തിൽ സയൻസും സാങ്കേതിക വിദ്യകളും മാറ്റുരയ്ക്കുന്ന കാലമാണിന്ന്. പുറംലോകം വികസിക്കുകയും അകം...
⚫ സഞ്ജയരാജൻ എം. കെ.
മനുഷ്യ ബുദ്ധിയുടെ തിളക്കത്തിൽ സയൻസും സാങ്കേതിക വിദ്യകളും മാറ്റുരയ്ക്കുന്ന കാലമാണിന്ന്. പുറംലോകം വികസിക്കുകയും അകം ചുരുങ്ങിചെറുതാകയും ചെയ്യുന്ന അവസ്ഥ.ജ്ഞാനത്താൽ സുരനാകേണ്ട മനുഷ്യൻ അജ്ഞാനത്താൽ അസുരനായിമാറുകയാണ്. ആഗോളീകരണത്തിൻ്റെ ഫലമായി രൂപപ്പെട്ട കച്ചവട സംസ്കാരം എല്ലാ മൂല്യങ്ങളേയും തകർത്തിരിക്കുകയാണ്.ആഗോളീകരണത്തിൻ്റെ ഫലമായി രൂപപ്പെട്ട കച്ചവട സംസ്കാരം എല്ലാ മൂല്യങ്ങളേയും തകർത്തിരിക്കുകയാണ്.ഇൻ്റർനെറ്റും, മൊബൈലും ,കമ്പ്യൂട്ടറും എല്ലാം ഒരുപോലെ അനുഗ്രഹവും ശാപവുമായിതീർന്നു.അറിവിൻ്റെ വികാസം വിനയത്തിനുപകരം അഹങ്കാരമാണ് സമൂഹത്തിനു സമ്മാനിച്ചത്.അറിവിൻ്റെ ഉണർവുകൾ മഹത്തരമെങ്കിലും അതുസമൂഹത്തെ കാലുഷ്യത്തിൻ്റെയും ദുരന്തത്തിൻ്റെയും കാണാക്കയത്തിലേക്കാണ് എത്തിച്ചിരിക്കുന്നത്. സകലതും വെട്ടിപ്പിടിച്ച് വെട്ടിലായ അവസ്ഥ.ഭോഗാലസതയ്ക്കും ആർഭാട ജീവിതത്തിനായി, മനുഷ്യൻ മനുഷ്യനേയും ഒപ്പം പ്രകൃതിയേയും ചൂഷണം ചെയ്യുന്നു.അനീതി ,അധാർമ്മികത ,ദാരിദ്രം ,കലാപങ്ങൾ ,വംശീയ ശത്രുത , വിവിധ തരം പീഡനങ്ങൾ എന്നിവയാൽ എങ്ങും സങ്കർഷഭരിതമാണ്.ഇന്നു കേരളം ഏറ്റവും അധികം ആളോഹരി മദ്യപാനമുള്ള സംസ്ഥാനമെന്ന റാങ്കിനു യോഗ്യത നേടിയിരിക്കുന്നു.അതിലുപരി മയക്കുമരുന്നുകളുടെ ദുരുപയോഗവും.നമ്മുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും മതസംഘടനകൾക്കും വിദ്യാഭ്യാസ രീതിയ്ക്കും ഒന്നും മനുഷ്യ മോചനത്തിന് ശാശ്വതപരിഹാരം നേടിത്തരാൻ കഴിയുന്നില്ല.
രാജ്യത്ത് രാഷ്ട്രീയരംഗം സംശുദ്ധമാക്കണം.ഇന്നത്തെ മദ്യനയവും തിരുത്തപ്പെടണം.എന്തു ന്യായീകരണമാണെങ്കിലും ജനങ്ങൾ നേരിടേണ്ടിവരുന്ന ആരോഗ്യപ്രശ്നങ്ങളും , പീഡനങ്ങളും ,കൊലപാതകങ്ങളും ,ദുരിതങ്ങളും പരിഹരിക്കണം.വളരെപ്പേർ ഇപ്പോഴും ദാരിദ്ര്യത്തിൻ്റെ ഊരാപ്പിടിയിലുമാണ്.അതിൻ്റെ തെളിവാണല്ലോ സുമനസ്സുകൾ നടത്തിവരുന്ന സൗജന്യ ഭക്ഷണവിതരണം.സ്ത്രീകളും ,വൃദ്ധരും ,കുഞ്ഞുങ്ങളും നേരിടുന്ന പീഡനങ്ങളെപ്പറ്റിയുള്ള വാർത്തകളും ആശങ്കപ്പെടുത്തുന്നു.ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ജീവിതം വളരെ ഗൗരവമുള്ളതാണ്.എന്നാൽ മനുഷ്യർ നൈസർഗീക വാസനകളിലൂടെ,അബോധമനസ്സ് നയിക്കുന്ന വഴികളിലൂടെ, ഇഷ്ടാനിഷ്ടങ്ങളെ താലോലിച്ച ദൗർബല്യങ്ങൾക്ക് കീഴടങ്ങിയുള്ള ജീവിതശൈലിയാണ് തുടരുന്നത്.സംസ്കാര സമ്പന്നരെന്നഭിമാനിക്കുന്ന നാം മൃഗങ്ങളെക്കാൾ ക്രൂരരും സംസ്കാര ശൂന്യരുമാണ്.ഏറ്റവും പവിത്രമായ മനുഷ്യബന്ധങ്ങളിൽ പോലും ചൂഷണമനോഭാവമാണ് പ്രകടമാക്കുന്നത്.
യുവത്വം തങ്ങളുടെ സിദ്ധികളെന്നറിയാതെ പകച്ചു നിൽക്കുകയാണ്.യുവാക്കളെ തട്ടിയുണർത്തി സമൂഹത്തിലെ വക്താക്കളാക്കി മാറ്റേണ്ടതുണ്ട്. പുസ്തക താളുകളിലെ അറിവിനുപരി, കാലോചിതമായി നന്മയുടെ മാറ്റം പാഠ്യവിഷയങ്ങളിൽ ഉൾപ്പെടുത്തണം.മനുഷ്യ വർഗ്ഗത്തിൻ്റെ ഭാവിക്കും,നിലനില്പിനുംവേണ്ടി, വിവേകത്തോടെ ജീവിതത്തേയും ലോകത്തേയും നോക്കിക്കാണുന്ന, നിസ്വാർത്ഥതയും ത്യാഗബുദ്ധിയും സ്നേഹവും ഉറപ്പാക്കുന്ന ഒരു തലമുറയാണ് രൂപപ്പെടേണ്ടത്.
ഒരു രാഷ്ട്രത്തിന്റെ ഭാവിയും കരുത്തും സംസ്കാരവും അവിടുത്തെ വിദ്യാഭ്യാസ നിലവാരത്തെ ആശ്രയിച്ചാണിരിക്കുന്നത്. ഇന്നത്തെ പോരായ്മകൾ അറിവിൻ്റെ നിറവിലൂടെ പരിഹരിക്കപ്പെടണം.അറിവിൻ്റെ സ്രോതസ്സുകൾ കണ്ടെത്തണം.അതു നമ്മുടെ കയ്യെത്തും ദൂരത്തുതന്നെയുണ്ട്.നമ്മുടെ അധ്യാപകരും അതിലേറെ ശ്രേഷ്ഠരായ വിരമിച്ച അധ്യാപകരും നമ്മുടെ പ്രതീക്ഷയും പ്രത്യാശയും അവരിലാണ്.ഒപ്പം സമൂഹത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച എല്ലാ സുമനസ്സുകളും.ജീവിതത്തിന്റെ മദ്ധ്യകാലമായ 55-)ം വയസ്സിൽ ബുദ്ധിശക്തിയും ഓർമ്മശക്തിയും അറിവും മികവും ശക്തമായ അവസരത്തിലാണ് തൊഴിലിൽ നിന്ന് വിരമിക്കേണ്ടിവരുന്നത്.പിന്നീട് ജീവിതത്തിൽ നിന്നും തൊഴിലിൽ നിന്നും ഉൾവലിയുകയാണ്.പ്രിയ ഗുരുക്കന്മാർ കർമ്മശേഷി ക്ഷയിച്ചുപോയി എന്ന മിഥ്യാധാരണയാൽ ശിഷ്ടകാലം ജീവിച്ചുതീർക്കുന്നു.എന്നാൽ കോടിക്കണക്കിനുള്ള തലച്ചോറിലെ ന്യൂറോണുകൾ പ്രവർത്തനസജ്ജമായി, കർമ്മനിരതരായി മൂന്നു -നാല് പതിറ്റാണ്ടുകൾ കൂടി പൂർണ്ണതയിൽ അധ്യാപകവൃത്തി തുടരാൻ കഴിയും.തലച്ചോർ ശരിയായി പ്രവർത്തിച്ചില്ലെങ്കിൽ ഓർമ്മശക്തിയും ബുദ്ധിശക്തിയും ക്ഷയിക്കുവാൻ കാരണമാകും ; ഓർമ്മക്കും ബുദ്ധിക്കും തുരുമ്പെടുക്കുകയും ജീവിതത്തിനു ക്ലാവുപിടിക്കുകയും ചെയ്യും.അതിനാൽ അധ്യാപകൻ്റെ പ്രവർത്തിമേഖല കൂടുതൽ മികവോടെ തുടരുകതന്നെ വേണം.വിരമിക്കലിനുശേഷം അധ്യാപകശ്രേഷ്ഠർ പൊതുനന്മക്കായി ശിഷ്ടകാലം ചിലവഴിക്കണമെന്നു സമൂഹം ആഗ്രഹിക്കുന്നുണ്ട്.
Alexander the great said " I am indebted to my father for living; but to my teachers for living well".
നല്ല ജീവിതത്തിനായി, നേരും നെറിയുമുള്ളവരായി ജീവിക്കാനായി ശ്രേഷ്ഠഗുരുക്കന്മാരുടെ കാലടികളെ പിന്തുടാരം.
The author can be reached at 9745460487.

Note: The opinions, beliefs and viewpoints expressed by the various writers in this online magazine do not reflect the opinions, beliefs and viewpoints of the editorial board.
COMMENTS