കേരളത്തിലെ 30ഓ ളം വരുന്ന ഓറിയൻറൽസംസ്കൃതസ്കൂളുകൾ സംരക്ഷിക്കണമെന്ന് വിശ്വസംസ്കൃതപ്രതിഷ്ഠാനം 38ാമത് സംസ്ഥാനസമ്മേളനം ആവശ്യപ്പെട്ടു. കേരളീ...
കേരളത്തിലെ 30ഓ ളം വരുന്ന ഓറിയൻറൽസംസ്കൃതസ്കൂളുകൾ സംരക്ഷിക്കണമെന്ന് വിശ്വസംസ്കൃതപ്രതിഷ്ഠാനം 38ാമത് സംസ്ഥാനസമ്മേളനം ആവശ്യപ്പെട്ടു. കേരളീയപാരമ്പര്യത്തിെൻറ അടയാളങ്ങളായി നില കൊള്ളുന്ന ഇത്തരം സ്ഥാപനങ്ങൾ കടുത്ത അവഗണന നേരിട്ടു കൊണ്ടിരിക്കുകയാണ്. സംസ്കൃതസ്കൂളുകൾ കാര്യക്ഷമമായി നിലനിർത്താനാവശ്യമായ നടപടി ഉടൻ ആരംഭിക്കണമെന്നും സമ്മേളനം കേരളസർക്കാരിനോട് ആവശ്യപ്പെട്ടു. മലയാളത്തിെൻറ പോഷകഭാഷയായ സംസ്കൃതത്തിന് മലയാളസർവകലാശാലയിൽ പ്രത്യേകം വിഭാഗം ആരംഭിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. പ്രതിനിധിസമ്മേളനം സംസ്കൃതഭാരതി അഖിലഭാരതീയ പ്രചാരണപ്രമുഖ് സത്യനാരായണൻ ബാംഗളൂർ ഉദ്ഘാടനം ചെയ്തു.
പണ്ഡിതരത്നം ഡോ. പി.കെ. മാധവൻ, ഡോ. എം.പി. ഉണ്ണികൃഷ്ണൻ, ഒ.എസ്. സുധീഷ് , ഡോ. പി.കെ. ശങ്കരനാരായണൻ, ഡോ. ഇ.എൻ. ഈശ്വരൻ, ടി.കെ സന്തോഷ് കുമാർ , വി.ജെ. ശ്രീകുമാർ, പി.ആർ. ശശി, എൻ.എൻ. മഹേഷ് , സി.പി സുരേഷ് ബാബു എന്നിവർ സംസാരിച്ചു.
സംസ്ഥാനഭാരവാഹികളായി ഡോ. പി.കെ. മാധവൻ പാലക്കാട് (പ്രസിഡൻ്റ്), ഡോ.ഇ.എൻ. ഈശ്വരൻ എറണാകുളം (വൈസ് പ്രസിഡൻ്റ്) സുധീഷ് . ഒ.എസ് തിരുവനന്തപുരം (സെക്രട്ടറി), ടി.കെ. സന്തോഷ് കുമാർ കോഴിക്കോട് (ജോ. സെക്രട്ടറി), എം നാരായണൻ മലപ്പുറം (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. അടുത്ത വർഷം 1008 സംസ്കൃതസംഭാഷണശിബിരങ്ങളും 250 സംസ്കൃതപഠനകേന്ദ്രങ്ങളും നടത്താനും സമ്മേളനം തീരുമാനിച്ചു.
COMMENTS