തിരുവല്ല : മാർച്ച് 22 മുതൽ പത്തനംതിട്ട എരുമേലി മുക്കൂട്ടുതറയിൽ നിന്നും കാണാതായ ഡിഗ്രി വിദ്യാർത്ഥിനി ജസ്ന മേരി ജെയിംസിനെ (20) കണ്ടെത്തു...
തിരുവല്ല : മാർച്ച് 22 മുതൽ പത്തനംതിട്ട എരുമേലി മുക്കൂട്ടുതറയിൽ നിന്നും കാണാതായ ഡിഗ്രി വിദ്യാർത്ഥിനി ജസ്ന മേരി ജെയിംസിനെ (20) കണ്ടെത്തുന്നതിലേക്ക് നയിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് രണ്ടു ലക്ഷം രൂപ പാരിതോഷികം സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പ്രഖ്യാപിച്ചു .ഇത് സംബന്ധിച്ച് വെച്ചൂച്ചിറ പോലീസ് സ്റ്റേഷനിൽ Crime No. 201/18U/s 57 of KP Act പ്രകാരം കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തിവരികയാണ് പോലീസ് .വിവരം നൽകുന്ന ആളിന്റെ പേരും മറ്റ് വിശദാംശങ്ങളും രഹസ്യമായി സൂക്ഷിക്കും .
വിവരങ്ങൾ നൽകേണ്ട അഡ്ഡ്രസ്സ്
ഡിവൈ എസ് പി ,തിരുവല്ല , പത്തനംതിട്ട
Phone: 0469 - 2630226
Mobile: 9497990035
Email: dysptvllapta.pol@kerala.gov.in
COMMENTS