സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ ആയി നിയമിതനായ ശ്രീ പി.എൻ. പ്രസാദ്. സ്റ്റേറ്റ് ബാങ്ക് മിഡ് കോർപ്പറേറ്റ് ഗ്രൂപ...
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ ആയി നിയമിതനായ ശ്രീ പി.എൻ. പ്രസാദ്. സ്റ്റേറ്റ് ബാങ്ക് മിഡ് കോർപ്പറേറ്റ് ഗ്രൂപ്പിന്റെ ചീഫ് ജനറൽ മാനേജരായി മുംബൈയിൽ പ്രവർത്തിച്ചു വരുന്നു. 1983ൽ പ്രൊബേഷനറി ഓഫീസറായി ചേർന്ന ഇദ്ദേഹം കോർപ്പറേറ്റ്, ഇന്റർനാഷണൽ ബാങ്കിങ് മേഖലകളിൽ പ്രാഗല്ഭ്യം നേടിയിട്ടുണ്ട്. ബെൽജിയത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായും പ്രവർത്തിച്ചിട്ടുണ്ട്. കീരിക്കാട് കല്പകശ്ശേരിൽ പരേതനായ ശ്രീ എൻ. പരമേശ്വരൻ പിള്ളയുടെയും ചെന്നിത്തല തായംകുളങ്ങര ശ്രീമതി രാജമ്മയുടെയും മകനാണ്. വിദ്യാഭ്യാസം ചെന്നിത്തല മഹാത്മാ ഹൈസ്കൂൾ, മാവേലിക്കര ബിഷപ്പ് മൂർ കോളേജ്, തിരുവല്ല മാർത്തോമാ കോളേജ്, ആഗ്ര സൈന്റ്റ് ജോൺസ് കോളേജ് എന്നിവിടങ്ങളിൽ നിന്നാണ് പൂർത്തിയാക്കിയത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കേഴ്സ് നടത്തുന്ന CAIIB പരീക്ഷയിൽ പ്രഥമ സ്ഥാനവും നേടിയിട്ടുണ്ട്.
COMMENTS