കൊച്ചി : സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്റെ അരിമ്പൂരിലുള്ള പരിശീലന കേന്ദ്രത്തില്‍ കര്‍ഷകര്‍ക്കും ...
കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്റെ അരിമ്പൂരിലുള്ള പരിശീലന കേന്ദ്രത്തില്‍ കര്‍ഷകര്‍ക്കും സ്വയം തൊഴില്‍ അന്വേഷകര്‍ക്കുമായി കാര്‍ഷികയന്ത്രങ്ങളുടെ പ്രവര്‍ത്തനവും അവയുടെ പരിചരണവും സംബന്ധിച്ച് രണ്ടു മാസത്തെ പരിശീലനം നല്‍കും. നിബന്ധനകള്‍ ക്ക് വിധേയമായി, ട്രാക്ടര്‍ ഓടിക്കുന്നതിനുള്ള ലൈസന്‍സും കോഴ്സ് സര്‍ട്ടിഫിക്കറ്റും ലഭിക്കും. എട്ടാം തരം പാസ്സായ 18 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. കോഴ്സ് ഫീ 6050 രൂപ. താല്പര്യമുള്ളവര് കോഴ്സ് ഫീ അടക്കം ഡിവിഷണല്‍ എഞ്ചിനീയര്‍, കെ.എ.ഐ.സി. അരിമ്പൂര്‍, തൃശ്ശൂര്‍ 680620 ല്‍ ജൂണ്‍ ഒന്നിനകം അപേക്ഷിക്കണം. പരിശീലനം ജൂണ്‍ ഒന്നിന് ആരംഭിക്കും. ഫോണ്‍: 0487-2310983
COMMENTS