◆ മനീഷ് ജയച്ചന്ദ്രൻ ഉപനയനസംസ്കാരം ചതുർവേദങ്ങളിലെ മന്ത്രങ്ങളിൽ നിന്ന് ഋഷിമാർ ആവിഷ്കരിച്ച പതിനാറ് സംസ്കാരങ്ങളിൽ (ഷോഡശസംസ്കാരം) പത്താമത...
◆ മനീഷ് ജയച്ചന്ദ്രൻ
ഉപനയനസംസ്കാരം
ചതുർവേദങ്ങളിലെ മന്ത്രങ്ങളിൽ നിന്ന് ഋഷിമാർ ആവിഷ്കരിച്ച പതിനാറ് സംസ്കാരങ്ങളിൽ (ഷോഡശസംസ്കാരം) പത്താമത്തേതാണ് ഉപനയനസംസ്കാരം.ഗോത്രം ,ജാതി ,വേദം, ശാഖ നോക്കാതെ ഏവർക്കും സ്വീകരിക്കാവുന്നതാണ് ഈ സംസ്കാരങ്ങൾ.എട്ട് വയസ്സിന് ശേഷം ആർക്കും ഉപനയനം ചെയ്യാവുന്നതാണ് .ഗുരുവിന്റെ അടുത്ത് കുട്ടിയെ എത്തിച്ചു വിദ്യയുടെ ലോകത്തേക്ക് കൂട്ടികൊണ്ട് പോവുകയാണ് ലക്ഷ്യം.ഗുരുമന്ത്രം എന്നറിയപ്പെടുന്ന ഗായത്രീ മന്ത്രം
ബ്രഹ്മചര്യ ആശ്രമം തുടക്കം കുറിക്കുന്ന ബ്രഹ്മചാരിക്ക് ഗുരു ഗായത്രീമന്ത്രം ഉപദേശിക്കുന്നു."ഞങ്ങളുടെ ബുദ്ധിയെ ഈശ്വരാ അങ്ങ് പ്രകാശിപ്പിക്കണേ" എന്ന ആശയമുള്ള ഗായത്രീമന്ത്രം അനേകം തവണ ജപിക്കാൻ ഗുരു ഉപദേശിക്കുന്നു.മൂന്ന് പരുത്തി നൂലിഴകൾ ചേർത്ത് കെട്ടിയ യജ്ഞോപവീതം അഥവാ പൂണൂൽ ശേഷം സന്യാസാശ്രമം വരെ ധരിക്കുന്നു.ഒരു മന്ത്രം ചൊല്ലിയാണ് നൂല് മാറ്റി ഇടുന്നത് .ഇത് വേദമന്ത്രമല്ല.
യജ്ഞോപവീതം പരമം പവിത്രം പ്രജാപതേര്യത്
സഹജം പുരസ്താത്. ആയുഷ്യമഗ്രം പ്രതിമുഞ്ച ശുഭ്രം
യജ്ഞോപവീതം ബലമസ്തു തേജഃ യജ്ഞോപവീതമസി
യജ്ഞസ്യത്വാ യജ്ഞോപവീതേനോപനഹ്യാമി
യജ്ഞോപവീതം പരമപവിത്രമാണ്. ഈശ്വരനിൽ നിന്ന് ഇത് സ്വാഭാവികമായി കിട്ടിയതാണ്. ഇത് ആയുർവർദ്ധകവും നിർമ്മലവും മുഖ്യവുമാണ്. ഇത് നിനക്ക് ബലവും തേജസ്സും തരുന്നതാകട്ടെ.നീ യജ്ഞോപവീതമാണ്.യജ്ഞോപവീതമായി ഞാൻ നിന്നെ അണിയുകയാണ്.
ഉപനയനത്തിൽ യജ്ഞോപവീതം അണിയുകയും അതിനു ശേഷം ബ്രഹ്മചാരി അഗ്നിഹോത്രവും സന്ധ്യാവന്ദനവും എല്ലാ ദിവസവും രണ്ട് സന്ധ്യകളിലും ചെയ്യും .
Reference: ഉപനയനം എന്ത് ? എന്തിന് - നരേന്ദ്രഭൂഷൺ , ആര്ഷനാദം ബുക്സ് , ചെങ്ങന്നൂർ
Maneesh Jayachandran is a Kerala based Web Design Consultant and a student of Vedic Philosophy.He can be reached at maneesh@careerdrive.in or 9947202625.
COMMENTS