⬛ അഡ്വ . എ. ജയശങ്കർ മേയ് 17നും 18നും മുഹൂർത്തമുണ്ട്; പ്രധാനമന്ത്രിയുടെ സൗകര്യം നോക്കി സത്യപ്രതിജ്ഞ ചെയ്യും: തെരഞ്ഞെടുപ്പിനു മുമ്പേ യെദ്യൂ...
⬛ അഡ്വ . എ. ജയശങ്കർ
മേയ് 17നും 18നും മുഹൂർത്തമുണ്ട്; പ്രധാനമന്ത്രിയുടെ സൗകര്യം നോക്കി സത്യപ്രതിജ്ഞ ചെയ്യും: തെരഞ്ഞെടുപ്പിനു മുമ്പേ യെദ്യൂരപ്പ പ്രഖ്യാപിച്ചിരുന്നു.
തെരഞ്ഞെടുപ്പിൽ ബിജെപിക്കു കേവല ഭൂരിപക്ഷം കിട്ടിയില്ല, കോൺഗ്രസ് മതേതര ജനതാദളിനു പിന്തുണ പ്രഖ്യാപിച്ചു, കുമാരസ്വാമി മന്ത്രിസഭയുണ്ടാക്കാൻ അവകാശവാദം ഉന്നയിച്ചു. പക്ഷേ, ഭരണഘടനാ പാരംഗതനായ ഗവർണർ വജുഭായ് വാല യെദ്യൂരപ്പയെ തന്നെ ക്ഷണിച്ചു. നിയമസഭയിൽ ഭൂരിപക്ഷം ഉണ്ടോയെന്നതല്ല, ബിജെപി നേതാവാകുക എന്നതാണ് പ്രധാനമെന്നു കണ്ടെത്തി. ഏഴുദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കാമെന്ന് യെദ്യൂരപ്പ പറഞ്ഞെങ്കിലും ഗവർണർജി വഴിപ്പെട്ടില്ല. 15 ദിവസം അനുവദിച്ചു.
കോൺഗ്രസ് പിന്തുണയോടെ കുമാരസ്വാമി സുപ്രീം കോടതിയെ സമീപിച്ചു. മൂന്നു ന്യായാധിപന്മാർ പാതിരാത്രി ഉറക്കമൊഴിഞ്ഞു വാദംകേട്ടുവെങ്കിലും ഗുണം കിട്ടിയില്ല. യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ സ്റ്റേ ചെയ്യാൻ വിസമ്മതിച്ചു.
അങ്ങനെ ജ്യോതിഷികൾ കുറിച്ചുകൊടുത്ത സമയത്തുതന്നെ യെദ്യൂരപ്പജി സത്യവാചകം ചൊല്ലി അധികാരമേല്ക്കുകയാണ്.
സുപ്രീംകോടതി ഗവർണറുടെ ഉത്തരവ് റദ്ദാക്കുമോ, യെദ്യൂരപ്പയ്ക്ക് എത്ര എംഎൽഎമാരെ ചാക്കിൽ കയറ്റാൻ കഴിയും, കുമാരസ്വാമിയുടെ രാജയോഗം എപ്പോൾ ആരംഭിക്കും... ഈ ചോദ്യങ്ങൾക്കുളള ഉത്തരം പരപ്പനങ്ങാടി ഉണ്ണികൃഷ്ണ പണിക്കർക്കേ പറയാൻ കഴിയൂ.
Note: The opinions, beliefs and viewpoints expressed by the various writers in this online magazine do not reflect the opinions, beliefs and viewpoints of the editorial board.

End of Note

COMMENTS