വിക്ടോറിയ കോളെജില്‍ ബി.കോം. ഫിനാന്‍സ് സീറ്റൊഴിവ് വ. വിക്ടോറിയ കോളെജില്‍ ബി.കോം. ഫിനാന്‍സ് മൂന്നാം സെമസ്റ്ററിന് ജനറല്‍ വിഭാഗത്തില്‍ ...
വിക്ടോറിയ കോളെജില്‍ ബി.കോം. ഫിനാന്‍സ് സീറ്റൊഴിവ്
വ. വിക്ടോറിയ കോളെജില്‍ ബി.കോം. ഫിനാന്‍സ് മൂന്നാം സെമസ്റ്ററിന് ജനറല്‍ വിഭാഗത്തില്‍ രണ്ട് സീറ്റുകള്‍ ഒഴിവുണ്ട്. വിദ്യാര്‍ഥികള്‍ വെളളക്കടലാസില്‍ തയാറാക്കിയ അപേക്ഷയും മുന്‍ സെമസ്റ്ററുകളുടെ ഹാള്‍ടിക്കറ്റിന്റെ പകര്‍പ്പും പ്ലസ് ടു സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും സഹിതം ജൂണ്‍ 22 വൈകിട്ട് അഞ്ചിനകം എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് സര്‍ക്കാര്‍ നഴ്സിംഗ് കോളേജുകളില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്സിംഗ് ആന്റ് മിഡ്വൈഫറി കോഴ്സിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവ ഓപ്ഷണല്‍ വിഷയങ്ങളായും, ഇംഗ്ലീഷ് നിര്‍ബന്ധിത വിഷയമായും 40 ശതമാനം മാര്‍ക്കോടുകൂടി പ്ലസ്ടു പരീക്ഷ പാസായിരിക്കണം. പ്ലസ്ടുന് ശേഷം ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സില്‍ അംഗീകാരമുളള സ്കൂളുകളില്‍ നിന്നും എ.എന്‍.എം കോഴ്സ് പാസായവര്‍ക്കും അപേക്ഷിക്കാം.
2018 ഡിസംബര്‍ 31ന് 17 വയസ് പൂര്‍ത്തിയായവരും 35 വയസ് കഴിയാത്തവരും ആയിരിക്കണം. എ.എന്‍.എം കോഴ്സ് പാസായവര്‍ക്ക് പ്രായപരിധി ബാധകമല്ല.
മൂന്ന് ശതമാനം സീറ്റ് 40 ശതമാനം മുതല്‍ 50 ശതമാനം വരെ ശാരീരിക വൈകല്യമുളളവര്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്.
അപേക്ഷാ ഫോറവും പ്രോസ്പെക്ടസും www.dme.kerala.gov.in ല്‍ ലഭിക്കും. അപേക്ഷ ഫീസായ 100 രൂപ 0210 -03 -105 -99 എന്ന ശീര്‍ഷകത്തില്‍ ട്രഷറിയില്‍ അടച്ച് പൂരിപ്പിച്ച് അപേക്ഷയോടൊപ്പം അസല്‍ ട്രഷറി ചെലാന്‍ സമര്‍പ്പിക്കണം.
സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആര്.ടി.) പഠന സാമഗ്രികള്‍ വികസിപ്പിക്കുന്നതിനുള്ള മൂന്ന് മാസത്തെ പരിശിലനത്തിന് അപേക്ഷ ക്ഷണിച്ചു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഉദ്ഗ്രഥനം, പരിസര പഠനം, സോഷ്യല്‍ സയന്‍സ്, ഗണിതം, തമിഴ്, അറബിക്, സംസ്കൃതം, എന്നിവയില്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. 30 നകം അപേക്ഷിക്കണം.
അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബന്ധപ്പെട്ട വിഷയത്തില്‍ ലഭിച്ച 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദവും അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത എം.എഡ്. ബിരുദം അല്ലെങ്കില്‍ ബി.എഡും വിഷയത്തിലെ ഗവേഷണ ബിരുദവുമാണ് യോഗ്യത. പി.എച്ച്ഡിയും കമ്പ്യൂട്ടര്‍ പരിജ്ഞാനവും അഭിലഷണീയം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസ അലവന്‍സും സര്‍ട്ടിഫിക്കറ്റും നല്‍കും.
ഫാഷന്‍ ഡിസൈനിങ്ങ് കോഴ്സ്
തോട്ടട ഗവ.ടെക്നിക്കല്‍ ഹൈസ്കൂളിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗവ.ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ്ങ് എന്ന സ്ഥാപനത്തില്‍ രണ്ടു വര്‍ഷത്തെ സൗജന്യ ഫാഷന്‍ ഡിസൈനിങ്ങ് & ഗാര്‍മെന്റ് ടെക്നോളജി കോഴ്സിന് അപേക്ഷ ക്ഷണിച്ചു. എസ് എസ് എല്‍ സി യാണ് അടിസ്ഥാന യോഗ്യത. അപേക്ഷാ ഫോറവും പ്രോസ്പെക്ടസും 25 രൂപക്ക് തോട്ടട ഗവ.ടെക്നിക്കല്‍ സ്കൂളില്‍ ലഭിക്കും. അപേക്ഷ 26 ന് വൈകിട്ട് 4 മണി വരെ സ്വീകരിക്കും. ഫോണ്‍: 0497 21835260, 9946521062.അപേക്ഷ ക്ഷണിച്ചു
പ്ലസ് ടു സയന്‍സ് പരീക്ഷക്ക് വിജയിച്ച പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളില്‍ നിന്നും ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 2019 ലെ നീറ്റ്/എഞ്ചിനീയറിങ്ങ് പൊതുപ്രവേശന പരീക്ഷക്ക് മുമ്പായി ഒരു വര്‍ഷത്തെ കോച്ചിങ്ങ് ക്ലാസ് നടത്തുന്നു. താല്പര്യമുള്ള പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, രക്ഷിതാവിന്റെ സമ്മതപത്രം എന്നിവ സഹിതമുള്ള അപേക്ഷ പ്ലസ് ടു സര്‍ട്ടിഫിക്കറ്റിന്റെയും സ്കോര്‍ ഷീറ്റിന്റെയും പകര്‍പ്പ്, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ സഹിതം 26 ന് മുമ്പ് ഐ ടി ഡി പി ഓഫീസില്‍ എത്തിക്കണം. 2018 ലെ പ്രവേശന പരീക്ഷക്കായി ഒരു വര്‍ഷത്തെ പരിശീലനത്തില്‍ പങ്കെടുത്തവര്‍ പ്രസ്തുത വിവരം അപേക്ഷയില്‍ പ്രതേ്യകം രേഖപ്പെടുത്തണം. ഫോണ്‍: 0497 2700357.പ്രവേശനം ആരംഭിച്ചു
പട്ടികജാതി വികസന വകുപ്പിന്റെ അധീനതയിലുള്ള മാടായി ഐ ടി ഐ യില്‍ മെട്രിക് ട്രേഡുകളായ പെയിന്റര്‍ ജനറല്‍(2 വര്‍ഷം), പ്ലംബര്‍ (1 വര്‍ഷം) ട്രേഡുകളിലേക്ക് 2018-19 അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചു. ഫോണ്‍: 0497 2877300, 9947334525.യാത്രാ സൗകര്യത്തിന് അപേക്ഷിക്കാം
ജില്ലയിലെ സര്‍ക്കാര്‍/എയ്ഡഡ് സ്കൂളുകളില്‍ പഠനം നടത്തുന്നതും ദുര്‍ഘട പ്രദേശങ്ങളില്‍ താമസിക്കന്നതുമായ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് സ്കൂളില്‍ പോയിവരുന്നതിനുള്ള യാത്രാ സൗകര്യം ഒരുക്കുന്ന ഗോത്രസാരഥി പദ്ധതിയില്‍ അര്‍ഹതയുള്ള സ്കൂളുകളെ ഉള്‍പ്പെടുത്തുന്നതിന് സ്ഥാപന മേധാവികള്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരം റാന്നി ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസില്‍ ലഭിക്കും. ഫോണ്‍: 04735 227703.എം.ടെക് പ്രവേശനം : 21 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം
കേരളത്തിലെ വിവിധ സര്‍ക്കാര്‍/എയ്ഡഡ്/സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ/സ്വകാര്യ സ്വാശ്രയ എന്‍ജിനീയറിംഗ് കോളേജുകളിലെ 2018 -19 അധ്യയന വര്‍ഷത്തെ എം.ടെക് പ്രവേശനത്തിനുളള അപേക്ഷകള്‍ 21 വരെ ഓണ്‍ലൈനായി നല്‍കാം. അപേക്ഷയുടെ പ്രിന്റ്ഔട്ടും ബന്ധപ്പെട്ട രേഖകളും 25ന് വൈകുന്നേരം നാല് മണി വരെ നല്‍കാം. കരട് റാങ്ക് ലിസ്റ്റ് ജൂലൈ നാലിനും അന്തിമ റാങ്ക് ലിസ്റ്റ് ഏഴിനും പ്രസിദ്ധീകരിക്കും. വെബ്സൈറ്റ്: www.dtekerala.gov.in, www.admissions.dtekerala.gov.in, www.cet.ac.inനഴ്സിംഗ് ആന്റ് മിഡ്വൈഫറി ഡിപ്ലോമ
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് സര്‍ക്കാര്‍ നഴ്സിംഗ് കോളേജുകളില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്സിംഗ് ആന്റ് മിഡ്വൈഫറി കോഴ്സിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവ ഓപ്ഷണല്‍ വിഷയങ്ങളായും, ഇംഗ്ലീഷ് നിര്‍ബന്ധിത വിഷയമായും 40 ശതമാനം മാര്‍ക്കോടുകൂടി പ്ലസ്ടു പരീക്ഷ പാസായിരിക്കണം. പ്ലസ്ടുന് ശേഷം ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സില്‍ അംഗീകാരമുളള സ്കൂളുകളില്‍ നിന്നും എ.എന്‍.എം കോഴ്സ് പാസായവര്‍ക്കും അപേക്ഷിക്കാം.
2018 ഡിസംബര്‍ 31ന് 17 വയസ് പൂര്‍ത്തിയായവരും 35 വയസ് കഴിയാത്തവരും ആയിരിക്കണം. എ.എന്‍.എം കോഴ്സ് പാസായവര്‍ക്ക് പ്രായപരിധി ബാധകമല്ല.
മൂന്ന് ശതമാനം സീറ്റ് 40 ശതമാനം മുതല്‍ 50 ശതമാനം വരെ ശാരീരിക വൈകല്യമുളളവര്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്.
അപേക്ഷാ ഫോറവും പ്രോസ്പെക്ടസും www.dme.kerala.gov.in ല്‍ ലഭിക്കും. അപേക്ഷ ഫീസായ 100 രൂപ 0210 -03 -105 -99 എന്ന ശീര്‍ഷകത്തില്‍ ട്രഷറിയില്‍ അടച്ച് പൂരിപ്പിച്ച് അപേക്ഷയോടൊപ്പം അസല്‍ ട്രഷറി ചെലാന്‍ സമര്‍പ്പിക്കണം.
എസ്.സി.ഇ.ആര്.ടി പരിശീലനം
സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആര്.ടി.) പഠന സാമഗ്രികള്‍ വികസിപ്പിക്കുന്നതിനുള്ള മൂന്ന് മാസത്തെ പരിശിലനത്തിന് അപേക്ഷ ക്ഷണിച്ചു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഉദ്ഗ്രഥനം, പരിസര പഠനം, സോഷ്യല്‍ സയന്‍സ്, ഗണിതം, തമിഴ്, അറബിക്, സംസ്കൃതം, എന്നിവയില്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. 30 നകം അപേക്ഷിക്കണം.
അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബന്ധപ്പെട്ട വിഷയത്തില്‍ ലഭിച്ച 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദവും അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത എം.എഡ്. ബിരുദം അല്ലെങ്കില്‍ ബി.എഡും വിഷയത്തിലെ ഗവേഷണ ബിരുദവുമാണ് യോഗ്യത. പി.എച്ച്ഡിയും കമ്പ്യൂട്ടര്‍ പരിജ്ഞാനവും അഭിലഷണീയം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസ അലവന്‍സും സര്‍ട്ടിഫിക്കറ്റും നല്‍കും.
സി ഡിറ്റില്‍ സ്റ്റില്‍ ഫോട്ടോഗ്രാഫി കോഴ്സിന് അപേക്ഷിക്കാം
സി ഡിറ്റില്‍ ആരംഭിക്കുന്ന ദൃശ്യമാധ്യമ കോഴ്സായ സര്‍ട്ടിഫിക്കറ്റ് ഇന്‍ ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രാഫി കോഴ്സിന് അപേക്ഷ ക്ഷണിച്ചു. എസ് എസ് എല്‍ സിയാണ് യോഗ്യത. അഞ്ച് ആഴ്ചത്തെ കോഴ്സിന്റെ ഒരു ബാച്ചില്‍ 20 പേര്‍ക്കാണ് പ്രവേശനം. താല്പര്യമുള്ളവര് സിഡിറ്റിന്റെ കണ്ണൂര്‍ റീജിയണല്‍ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0497 2711910.ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്സിംഗ് ആന്റ് മിഡ്വൈഫറി കോഴ്സ്
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് സര്‍ക്കാര്‍ നഴ്സിംഗ് കോളേജുകളില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്സിംഗ് ആന്റ് മിഡ്വൈഫറി കോഴ്സ് 2018-19 ലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവ ഓപ്ഷണല്‍ വിഷയങ്ങളായും ഇംഗ്ലീഷ് നിര്‍ബന്ധിത വിഷയമായും 40 ശതമാനം മാര്‍ക്കോടെ പ്ലസ്ടു പരീക്ഷ പാസായിരിക്കണം. പ്ലസ്ടുവിന് ശേഷം ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സില്‍ അംഗീകാരമുള്ള സ്കൂളുകളില്‍ നിന്നും എ.എന്‍.എം കോഴ്സ് പാസായവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകര്‍ 2018 ഡിസംബര്‍ 31 ന് 17 വയസ് പൂര്‍ത്തിയാക്കുന്നവരും 35 വയസ് കഴിയാത്തവരും ആയിരിക്കണം. എ.എന്‍.എം കോഴ്സ് പാസായവര്‍ക്ക് പ്രായപരിധി ബാധകമല്ല. മൂന്ന് ശതമാനം 40 ശതമാനം മുതല്‍ 50 ശതമാനം വരെ ശാരീരിക വൈകല്യമുള്ളവര്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്.
അപേക്ഷാഫോറവും പ്രോസ്പെക്ടസും www.dme.kerala.gov.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷകര്‍ അപേക്ഷ ഫീസായ 100 രൂപ '0210-03-105-99' എന്ന ശീര്‍ഷകത്തില്‍ ട്രഷറിയില്‍ അടച്ച് പൂരിപ്പിച്ച അപേക്ഷയോടൊപ്പം അസല്‍ ട്രഷറി ചെലാന്‍ സമര്‍പ്പിക്കണം. പൂരിപ്പിച്ച അപേക്ഷകള്‍ ഫോട്ടോ പതിപ്പിച്ച് ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തി അസല്‍ ട്രഷറി ചെലാന്‍, എസ്.എസ്.എല്‍.സി., പ്ലസ്ടു/തത്തുല്യം, ജാതി, സ്വദേശം/താമസം, സ്വഭാവം, ശാരീരികക്ഷമത എന്നീ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ജൂലൈ 25 ന് മുന്‍പ് മെഡിക്കല്‍ വിദ്യാഭ്യാസ കാര്യാലയത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ www.dme.kerala.gov.in ലും 0471-2528575 നമ്പറിലും ലഭിക്കും.
സൗജന്യ മെഡി/എഞ്ചി. എന്‍ട്രന്‍സ് പരിശീലനം
പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ സഹായത്തോടെ ഫ്രീ കോച്ചിംഗ് ആന്റ് അലൈഡ് സ്കീം എന്ന പദ്ധതി പ്രകാരം ആറു മാസം ദൈര്‍ഘ്യമുളള മെഡി./എഞ്ചി. എന്‍ട്രന്‍സ് കോച്ചിംഗ് നടത്തുന്നു. 2019 ല്‍ മെഡി/എഞ്ചി. പ്രവേശന പരീക്ഷ എഴുതുവാന്‍ തയ്യാറെടുക്കുന്ന പ്ലസ്ടൂ കഴിഞ്ഞതോ പുതിയ അദ്ധ്യായന വര്‍ഷം പ്ലസ്ടൂ പഠിക്കുന്നതോ ആയ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരും കുടുംബ വാര്‍ഷിക വരുമാനം ആറ് ലക്ഷം രൂപയില്‍ കുറവുളളവരുമായ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. കോഴ്സ് സൗജന്യമായിരിക്കും. കോച്ചിംഗിനായി തിരഞ്ഞെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി 2500 രൂപ വീതം സ്റ്റെപ്പന്റ് ലഭിക്കും. താത്പര്യമുളളവര്‍ വിശദമായ ബയോഡേറ്റ കെല്‍ട്രോണ്‍ നോളഡ്ജ് സെന്റര്‍, ഒന്നാം നില, മുന്‍സിപ്പല്‍ ഷോപ്പിംഗ് കോംപ്ലെക്സ്, നാഗമ്പടം പ്രൈവറ്റ് ബസ്സ്റ്റാന്റ് (സൗത്ത് സൈഡ്), കോട്ടയം- ഫോണ്‍: 0481 2304031, 9744499862 എന്ന വിലാസത്തില്‍ അയ്ക്കണം.
സിവില്‍ എഞ്ചിനിയറിങ് ഡിപ്ലൊമ കോഴ്സ് പ്രവേശനം
കുഴല്‍മന്ദം ഗവ.മോഡല്‍ റസിഡന്‍ഷല്‍ പോളിടെക്നിക് കോളെജില്‍ സിവില്‍ എഞ്ചിനിയറിങ് ഡിപ്ലൊമ കോഴ്സ് പ്രവേശനത്തിന് ജൂണ്‍ 14 വരെ അപേക്ഷിക്കാം. പകുതി സീറ്റുകള്‍ പട്ടികജാതി - വര്‍ഗ വിഭാഗക്കാര്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്. ജൂണ്‍ 14 വൈകിട്ട് മൂന്നിനകം അപേക്ഷ നല്‍കണം. അപേക്ഷയുടെ പ്രിന്റ് ഔട്ട്, സാക്ഷ്യപ്പെടുത്തി ജാതി - വരുമാന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, 200 രൂപ അപേക്ഷ ഫീസ് സഹിതം (പട്ടികജാതി - വര്‍ഗ വിഭാഗക്കാര്‍ക്ക് 100 രൂപ) ജൂണ്‍ 14 വൈകിട്ട് അഞ്ചിനകം കോളെജില്‍ നല്‍കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 04922 272900, 8547005086കണ്ടിന്യൂയിംഗ് എഡ്യുക്കേഷന്‍ കോഴ്സുകള്‍
വെണ്ണിക്കുളം ഗവണ്മെന്റ് പോളിടെക്നിക്കിലെ കണ്ടിന്യൂയിംഗ് എഡ്യുക്കേഷന്‍ സെല്ലില്‍ സിസിടിവി ഇന്സ്റ്റലേഷന് ടെക്നീഷ്യന്, അലൂമിനിയം ഫാബ്രിക്കേഷന്‍, കംപ്യൂട്ടറൈസ്ഡ് ഫൈനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്, കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ മെയിന്റനന്‍സ് ആന്‍ഡ് നെറ്റ്വര്ക്കിംഗ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 0469 2651428.അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്നിക് കോളേജിലെകണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ സെല്ലില്ആരംഭിക്കുന്ന ഡി.റ്റി.പി(മൂന്ന്മാസം), ആട്ടോകാഡ് ലെവല്‍2, മെബൈല്‍ഫോണ്‍ ടെക്നോളജി,ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ടാലി കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷാഫാറവും കൂടുതല്‍ വിവരങ്ങളും കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ സെല്‍ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍ : 0471 2360611.അപേക്ഷ സമര്‍പ്പിക്കണം
ബില്‍ഡിംഗ് ആന്റ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് വെല്‍ഫയര്‍ ബോര്‍ഡിന്റെ തിരുവനന്തപുരം ജില്ലാ ഓഫീസില്‍ നിന്നും 2018 അധ്യയന വര്‍ഷം ബോര്‍ഡിലെ അംഗത്തൊഴിലാളികളുടെ മക്കള്‍ക്ക് വിവിധ കോഴ്സുകള്‍ക്കു നല്കി വരുന്ന സ്കോളര്‍ഷിപ്പിനുളള അപേക്ഷകള്‍ (ഉന്നതവിദ്യാഭ്യാസ ധനസഹായം) കോഴ്സ് തുടങ്ങിയ ദിവസം മുതല്‍ 45 ദിവസത്തിനകം സമര്‍പ്പിക്കണം. എസ്.എസ്.എല്‍.സി പഠനസഹായത്തിനുളള അപേക്ഷകള്‍ ജൂലൈ 15 വരെ സ്വീകരിക്കും.എം.ടെക്. പ്രവേശനം
ആലപ്പുഴ: കേപ്പിന്റെ കീഴിലുള്ള പുന്നപ്ര കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് മാനേജ്മെന്റ് മെക്കാനിക്കൽ എൻജിനീയറിങ് (കമ്പ്യൂട്ടർ ഇന്റഗ്രേറ്റഡ് മാനുഫക്ചറിങ്) കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് എന്നീ വിഭാഗങ്ങളിൽ എം.ടെക് കോഴ്സുകളിലെ നാല് സീറ്റ് വീതമുള്ള സ്പോൺസേർഡ് കാറ്റഗറിയിലേക്ക് ജൂൺ 11 വരെ അപേക്ഷ സ്വീകരിക്കും.സെമസ്റ്റർ ട്യൂഷൻ ഫീസ് 20,000 രൂപ. അപേക്ഷാഫോമും വിശദവിവരങ്ങളും www.capekerala.org, www.cempunnapra.org എന്നീ വെബ്സൈറ്റിൽ ലഭിക്കും. വിശദവിവരത്തിന് ഫോൺ: 0477-2267311, 9495597311.ബി.ടെക് എൻ.ആർ.ഐ. പ്രവേശനം
ആലപ്പുഴ: കേപ്പിനു കീഴിലുള്ള പുന്നപ്ര കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് മാനേജ്മെന്റിൽ മെക്കാനിക്കൽ ഒഴിവുള്ള ബി.ടെക് എൻ.ആർ.ഐ. ക്വാട്ടയിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവിൽ എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്, കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ്, എന്നീ വിഭാഗങ്ങളിലാണ് ക്വാട്ട. ഡെപ്പോസിറ്റ് ഒഴിവാക്കിയിട്ടുണ്ട്. എൻട്രൻസ് പരീക്ഷ എഴുതാത്തവരെയും പരിഗണിക്കും. അപേക്ഷ ഫോമും വിശദവിവരവും www.capekerala.org, www.cempunnapra.org എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും. ഫോൺ: 0477-2267311, 94955597311.വിക്റ്റോറിയയില്‍ ബിരുദ സീറ്റൊഴിവ്
ഗവ. വിക്റ്റോറിയ കോളെജില്‍ മൂന്നാം സെമസ്റ്റര്‍ കെമിസ്ട്രി (ജനറല്‍ - രണ്ട്), ഫിസിക്സ് (ജനറല്‍ - ഒന്ന്), ബോട്ടണി ( ജനറല്‍ - ഒന്ന്), മാത്സ് (ഒ.ബി.എച്ച്. - ഒന്ന്) ഇംഗ്ളീഷ് (ഇ.റ്റി.ബി. - ഒന്ന്), ഹിസ്റ്ററി (ജനറല്‍ - ഒന്ന്), തമിഴ് (എസ്.സി. - മൂന്ന്, എസ്.റ്റി. -ഒന്ന്, ബി.പി.എല്‍. - നാല്, ഇ.റ്റി.ബി. - രണ്ട്, പി.എച്ച്. - ഒന്ന്, സ്പോര്‍ട്സ് ക്വാട്ട - ഒന്ന്), ഹിന്ദി (ബി.പി.എല്‍. - ഒന്ന്, ഇ.റ്റി.ബി. - ഒന്ന്), സംസ്കൃതം ( ജനറല്‍ - രണ്ട്) ബിരുദ കോഴ്സുകളിലും അഞ്ചാം സെമസ്റ്റര്‍ ഇംഗ്ളീഷ് (ജനറല്‍ - ഒന്ന്, എസ്.സി. - ഒന്ന്), കെമിസ്ട്രി (എസ്.സി. - ഒന്ന്), തമിഴ് (ഒ.ബി.സി. - ഒന്ന്), സംസ്കൃതം (ജനറല്‍ - ഒന്ന് ), മലയാളം (ജനറല്‍ - ഒന്ന്) ബിരുദ കോഴ്സുകളിലും സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവര്‍ മുന്‍ സെമസ്റ്ററുകളുടെ ഹാള്‍ ടിക്കറ്റ് പകര്‍പ്പും പ്ലസ് റ്റു സര്‍ട്ടിഫിക്കറ്റ് പകര്‍പ്പും സഹിതം വെള്ളക്കടലാസില്‍ അപേക്ഷ തയാറാക്കി ജൂണ്‍ 12 വൈകിട്ട് അഞ്ചിനകം കോളെജില്‍ നല്‍കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
തുടർവിദ്യാഭ്യാസ വ്യാപന കേന്ദ്ര യൂണിറ്റ് അനുവദിച്ചു.
ആലപ്പുഴ:: കേരള സർവ്വകലാശാല തുടർ വിദ്യാഭ്യാസ വ്യാപന കേന്ദ്ര യുണിറ്റായി ഇരമല്ലിക്കര ശ്രീ അയ്യപ്പ കോളേജിന് അംഗീകാരം നൽകി. ആറുമാസം ദൈർഘ്യമുള്ള ഗവ. അംഗീകൃത സർട്ടിഫിക്കറ്റ് കോഴ്സുകൾക്കാണ് അംഗീകാരം ലഭിച്ചത്. ലൈബ്രററി ആൻറ് ഇൻഫർമേഷൻ സയൻസ് ,ഡിപ്പോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അക്കൗണ്ടിംഗ് , യോഗ ആൻറ് മെഡിറ്റേഷൻ ,കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് ആന്റ് പബ്ലിക്ക് സ്പീക്കിംഗ് തുടങ്ങിയവയാണ് കോഴ്സുകൾ. ലൈബ്രറ്റി ഇൻഫർമേഷൻ സയൻസ് ,ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് യോഗ ആൻറ് മെഡിറ്റേഷൻ എന്നീ സർട്ടിഫിക്കറ്റ് കോഴ്സുകൾ ജൂലൈയിൽ ആരംഭിക്കും .യോഗ്യത: പ്ലസ് ടു ,പ്രീഡിഗ്രി .പ്രായപരിധിയില്ല. മറ്റു കോഴ്സുകൾ പഠിക്കുന്നവർക്കും ക്ലാസികളിൽ പങ്കെടുക്കാം .ശനി, ഞായർ ദിവസങ്ങളിൽ ക്ലാസ്സുകൾ നടത്തുന്നു. ഫോൺ: 0479 2427615, 9447410591 /9447981459ഫാഷന്‍ ഡിസൈന്‍ സ്ഥാപനങ്ങളില്‍ പ്രവേശനം
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന രണ്ടു വര്‍ഷത്തെ സെക്രട്ടേറിയല്‍ പ്രാക്ടീസ് ഡിപ്ലോമയ്ക്കും ഫാഷന്‍ ഡിസൈനിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്സിനും അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സിയാണ് അടിസ്ഥാന യോഗ്യത. ജൂണ്‍ ആറ് മുതല്‍ 22 വരെ അപേക്ഷാ ഫോമുകള്‍ ലഭിക്കും. ജൂലൈ നാലിന് സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ജൂലൈ ഒമ്പതിന് ക്ലാസുകള്‍ ആരംഭിക്കും.ഐ.എച്ച്.ആര്.ഡി കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സ് ഡവലപ്മെന്റിന്റെ (ഐ.എച്ച്.ആര്.ഡി) ആഭിമുഖ്യത്തില്‍ ജൂണ്‍ മുതല്‍ ഇനി പറയുന്ന കോഴ്സുകള്‍ക്ക് വിവിധ കേന്ദ്രങ്ങളില്‍ പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. പി.ജി.ഡി.സി.എ, യോഗ്യത ഡിഗ്രി പാസ്, ഡി.സി.എ യോഗ്യത പ്ലസ് ടു, ഡി.ഡി.റ്റി.ഒ.എ യോഗ്യത എസ്.എസ്.എല്‍.സി പാസ്, സി.സി.എല്‍.ഐ.എസ് യോഗ്യത എസ്.എസ്.എല്‍.സി പാസ്, പി.ജി.ഡി.എ.ഇ യോഗ്യത ഡിഗ്രി പാസ്, പി.ജി.ഡി.ഇ.ഡി യോഗ്യത ബി.ഇ/ബി.ടെക്/എം.എസ്.സി. അപേക്ഷിക്കുവാനുളള അവസാന തീയതി ജൂണ്‍ 27.കോഴ്സുകളില്‍ പഠിക്കുന്ന എസ്.സി/എസ്.റ്റി മറ്റ് പിന്നാക്ക വിദ്യാര്‍ഥികള്‍ക്ക് നിയമവിധേയമായി പട്ടികജാതി വികസന വകുപ്പില്‍ നിന്ന് വിദ്യാഭ്യാസ ആനുകൂല്യത്തിന് അര്‍ഹതയുണ്ടായിരിക്കും. അപേക്ഷാഫോറവും വിശദവിവരവും ഐ.എച്ച്.ആര്.ഡി വെബ്സൈറ്റായ www.ihrd.ac.in നിന്നും ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച ഫാറങ്ങള്‍ രജിസ്ട്രേഷന് ഫീസായ 150 രൂപ (എസ്.സി/എസ്.റ്റി വിഭാഗങ്ങള്‍ക്ക് 100 രൂപ) ഡി.ഡി സഹിതം ജൂണ്‍ 27-ന് മുമ്പ് അതത് സ്ഥാപനമേധാവിക്ക് സമര്‍പ്പിക്കണം.
പച്ചമലയാളം കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു
സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കു സംസ്ഥാന സാക്ഷരതാ മിഷന് അതോറിറ്റി ആരംഭിക്കു പച്ചമലയാളം, ഗുഡ് ഇംഗ്ലീഷ്, അച്ഛീ ഹിന്ദി എീ സര്'ിഫിക്കറ്റ് കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി എീ ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യുതിന് വ്യക്തികളെ പ്രാപ്തരാക്കുക എ ലക്ഷ്യത്തോടെയാണ് ഈ മൂ് സര്'ിഫിക്കറ്റ് കോഴ്സുകളും സാക്ഷരതാ മിഷന് ആരംഭിച്ചിരിക്കുത്. 4 മാസമാണ് പഠന കാലയളവ്. എ'ാം ക്ലാസ് വിജയിച്ച 17 വയസ് പൂര്‍ത്തിയായവര്‍ക്ക് കോഴ്സില്‍ ചേരാം. നിലവില്‍ എ'് മുതല്‍ ഹയര്‍ സെക്കണ്ടറി വരെയുള്ള ക്ലാസുകളില്‍ പഠിച്ചു കൊണ്ടിരിക്കു വിദ്യാര്‍ത്ഥികള്‍ക്കും കോഴ്സില്‍ ചേരാം. ഇവര്‍ക്ക് മേല്‍ സൂചിപ്പിച്ച പ്രായപരിധി ബാധകമല്ല. കോഴ്സ് ഫീസ് 2,500 അപേക്ഷാ ഫോറവും, പ്രോസ്പെക്ടസും ജില്ലാ സാക്ഷരതാ മിഷന് ഓഫീസ്, ജില്ലയിലെ വികസന/തുടര്‍ വിദ്യാകേന്ദ്രങ്ങള്‍ മുഖേന ലഭിക്കും . അപേക്ഷ സ്വീകരിക്കു അവസാന തീയതി ജൂ20. കൂടുതല്‍ വിവരങ്ങള്‍ക്ക് - 04862 232294.അപേക്ഷ ക്ഷണിച്ചു.
മങ്കട വേരുംപുലാക്കല്‍ പ്രവര്‍ത്തിക്കുന്ന ഫാഷന്‍ ഡിസൈനിംഗ് ആന്റ് ഗാര്‍മെന്റ് ടെക്നോളജിയില്‍ ഒന്നാം വര്‍ഷ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജൂണ്‍ 26നകം ലഭിക്കണം. ഫോണ്‍ 9744537484.ദ്വിവത്സര ഡിപ്ലൊമ ഇന്‍ സെക്രട്ടറിയല്‍ പ്രാക്ടീസ്
സംസ്ഥാന ഗവണ്മെന്റിന്റെ കീഴിലുള്ള സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഗവ. കോമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ ദ്വിവല്‍സര ഡിപ്ലൊമ ഇന്‍ സെക്രട്ടറിയല്‍ പ്രാക്ടീസ് കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. മഞ്ചേരി കരുവമ്പ്രം വെസ്റ്റിലെ ടെക്നിക്കല്‍ ഹൈസ്കൂള്‍ കാമ്പസിലെ ഗവ. കൊമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും അപേക്ഷ ഫോം ലഭിക്കും. യോഗ്യത എസ്.എസ്.എല്‍.സി. അപേക്ഷ ജൂണ്‍ 26നകം ലഭിക്കണം. ഫോണ്‍ 0483 2761565.അപേക്ഷ ക്ഷണിച്ചു
നാഷണല്‍ കൗണ്‍സില്‍ ഫോര്‍ കോ -ഓപ്പറേറ്റീവ് ട്രെയിനിംഗിന്റെ തിരുവനന്തപുരം ശാഖയായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് നടത്തുന്ന ഒരു വര്‍ഷ ദൈര്‍ഘ്യമുളള ഹയര്‍ ഡിപ്ലോമ ഇന്‍ കോ -ഓപ്പറേറ്റീവ് മാനേജ്മെന്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. സര്‍വകലാശാലാ ബിരുദമുളളവര്‍ക്ക് അപേക്ഷിക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് പി.എസ്.സി പരീക്ഷയിലും, സഹകരണ സര്‍വീസ് എക്സാമിനേഷന് ബോര്‍ഡിന്റെ പരീക്ഷയിലും ഉന്നത വിജയത്തിന് ഒരു വര്‍ഷം നീളുന്ന കോച്ചിംഗ് ഇതിനൊപ്പം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോഴ്സ് ജൂലൈ 16ന് ആരംഭിക്കും. അപേക്ഷ ലഭിക്കുന്നതിന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ -ഓപ്പറേറ്റീവ് മാനേജ്മെന്റ്, പൂജപ്പുര പി.ഒ, തിരുവനന്തപുരം -695012 എന്ന മേല്‍വിലാസത്തിലോ 9946793893, 9446396707, 0471 2340384 എന്ന നമ്പരിലോ ബന്ധപ്പെടുക. ഇമെയില്‍:icm-tvm@hotmail.comഅപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം ഗവ. സംസ്കൃത കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ സബ്സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജ്യോതിഷശാസ്ത്രം, സംസ്കൃതം, യോഗ, വാസ്തുശാസ്ത്രം, പെന്‍ഡുല ശാസ്ത്രം കോഴ്സുകളില്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോമിനും വിശദവിവരങ്ങള്‍ക്കും കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ സെന്ററുമായി ബന്ധപ്പെടണം. ഫോണ്‍: 7012916709, 8547979706, 7561053549.സിവില്‍ സര്‍വീസ് അക്കാഡമിയില്‍ പരിശീലനം : ഓണ്‍ലൈന്‍ രജിസ്ട്രേഷന് 11 മുതല്‍
കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാഡമിയുടെ തിരുവനന്തപുരം ചാരാച്ചിറയിലെ ആസ്ഥാനകേന്ദ്രത്തിലും, പാലക്കാട്, കോഴിക്കോട്, പൊന്നാനി, കല്യാശ്ശേരി, മൂവാറ്റുപുഴ ഉപകേന്ദ്രങ്ങളിലും കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായുള്ള ത്രിവത്സര സിവില്‍ സര്‍വീസ് പരിശീലന പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യാം. www.ccek.org യില്‍ ജൂണ്‍ 11 മുതല്‍ ജൂണ്‍ 25 വൈകിട്ട് അഞ്ച് മണി വരെ രജിസ്റ്റര്‍ ചെയ്യാം. രജിസ്ട്രേഷന് ഫീസ് ഇല്ല. രജിസ്റ്റര്‍ ചെയ്തവര്‍ തിരുവനന്തപുരം ചാരാച്ചിറ സെന്ററിലും അതത് ഉപകേന്ദ്രങ്ങളിലും ജൂലൈ ഒന്ന് രാവിലെ 11 മുതല്‍ 12.30 വരെ നടത്തുന്ന എഴുത്തു പരീക്ഷയില്‍ പങ്കെടുക്കണം. ഞായറാഴ്ചകളിലും രണ്ടാം ശനിയാഴ്ചകളിലുമാണ് ക്ലാസ്. ജൂലൈ എട്ടിന് ക്ലാസുകള്‍ ആരംഭിക്കും. വിലാസം : ഡയറക്ടര്‍, സെന്റര്‍ ഫോര്‍ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ കേരള, ആനത്തറ ലെയിന്‍, ചാരാച്ചിറ, കവടിയാന് പി.ഒ., തിരുവനന്തപുരം - 695003. ഫോണ്‍ : 0471-2313065, 2311654, 8182098867. വെബ്സൈറ്റ് : www.ccek.org
സംസ്കൃത കോളേജില്‍ അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം സര്‍ക്കാര്‍ സംസ്കൃത കോളേജില്‍ സാഹിത്യം, വ്യാകരണം, വേദാന്തം, ന്യായം, ജ്യോതിഷം വിഷയങ്ങളില്‍ (സംസ്കൃതം സ്പെഷ്യല്‍) ബിരുദപഠനത്തിന് അപേക്ഷ ക്ഷണിച്ചു. ബിരുദപഠനം പൂര്‍ത്തിയായാല്‍ മറ്റു പരിശീലനമില്ലാതെ യു.പി. സ്കൂളില്‍ അധ്യാപകരാകാം. പ്ലസ്ടു തലത്തില്‍ സംസ്കൃതം പഠിക്കാത്തവര്‍ക്കും അപേക്ഷിക്കാം. താല്‍പ്പര്യമുള്ളവര്‍ കേരള സര്‍വകലാശാലയുടെ ബിരുദ പ്രവേശനത്തിനുള്ള ഏകജാലക സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471-2322930.ബോയിലര്‍ അറ്റന്‍ഡന്റ് : കോമ്പിറ്റന്‍സി പരീക്ഷയ്ക്ക് അപേക്ഷിക്കാം
ബോയിലര്‍ അറ്റന്‍ഡന്റ് കോമ്പിറ്റന്‍സി (സെക്കന്റ് ക്ലാസ്) സര്‍ട്ടിഫിക്കറ്റിനുള്ള എഴുത്ത് വാചാ പ്രായോഗിക പരീക്ഷകള്‍ ആഗസ്റ്റ് എട്ട്, ഒന്‍പത്, 10 തിയതികളിലും സെക്കന്റ് ക്ലാസ് സര്‍ട്ടിഫിക്കറ്റിനുള്ള പരീക്ഷകള്‍ 27,28,29 തിയതികളിലും നടക്കും.
അപേക്ഷാ ഫാറവും നിര്‍ദേശങ്ങളും www.fabkerala.gov.in ല്‍ ലഭിക്കും. അപേക്ഷകള്‍ ശരിയായി പൂരിപ്പിക്കുകയും ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ സോഫ്റ്റ് കോപ്പികള്‍ സമര്‍പ്പിക്കുകയും വേണം. ഓണ്‍ലൈനില്‍ സമര്‍പ്പിച്ച അപേക്ഷകളുടെ പ്രിന്റഔട്ട് സെക്രട്ടറി, ബോര്‍ഡ് ഓഫ് എക്സാമിനേഴ്സ്, ഓഫീസ് ഓഫ് ദ ഡയറക്ടര്‍ ഓഫ് ഫാക്ടറീസ് ആന്റ് ബോയിലേഴ്സ്, സുരക്ഷാഭവന്‍, എ ജെ ഹാളിനു സമീപം, കുമാരപുരം, മെഡിക്കല്‍ കോളേജ് പി.ഒ., തിരുവനന്തപുരം 695 011, കേരള എന്ന വിലാസത്തില്‍ ലഭിക്കണം.
ഫസ്റ്റ് ക്ലാസ് പരീക്ഷയ്ക്ക് 500 രൂപയും സെക്കന്റ് ക്ലാസിന് 300 രൂപയുമാണ് ഫീസ്. 0230-00-800-96 എന്ന ഹെഡ് ഓഫ് അക്കൗണ്ടില്‍ നെറ്റ് ബാങ്കിംഗ് മുഖേനയാണ് ഫീസടയ്ക്കേണ്ടത്. ഓണ്‍ലൈന്‍ അപേക്ഷകള്‍ ജൂണ്‍ 23 വരെയും പ്രിന്റൗട്ടുകള്‍ 30 വരെയും സ്വീകരിക്കും.
മലയാളസര്‍വകലാശാലയില്‍ എം.എ. കോഴ്സുകള്‍ക്ക് അപേക്ഷിക്കാം
തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല 2018 - 19 അദ്ധ്യയനവര്‍ഷത്തെ ബിരുദാനന്തരബിരുദകോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഭാഷാശാസ്ത്രം, മലയാളം (സാഹിത്യപഠനം, സാഹിത്യരചന), സംസ്കാരപൈതൃകപഠനം, ജേര്‍ണലിസം & മാസ് കമ്മ്യൂണിക്കേഷന്‍സ്, പരിസ്ഥിതിപഠനം, തദ്ദേശവികസനപഠനം, ചരിത്രപഠനം, സോഷ്യോളജി, ചലച്ചിത്രപഠനം എന്നീ എം.എ. കോഴ്സുകളിലേക്ക് ജൂണ്‍ 25നകം അപേക്ഷ നല്‍കണം. ജൂലൈ ഏഴിന് 9.30 മുതല്‍ തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂര്‍, തിരൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ എട്ടു കേന്ദ്രങ്ങളില്‍ പരീക്ഷ നടക്കും.
ഓണ്‍ലൈനായും നേരിട്ടും അപേക്ഷ നല്‍കാം. ഓരോ കോഴ്സിനും 350 രൂപയാണ് അപേക്ഷാ ഫീസ്. (പട്ടികജാതി-വര്ഗ്ഗക്കാര്ക്കുംഭിന്നശേഷിക്കാര്ക്കും 150 രൂപ). എസ്.ബി.ഐ. തിരൂര്‍ ടൗണ്‍ ശാഖയിലുള്ള സര്‍വകലാശാലയുടെ 32709117532 എന്ന അക്കൗണ്ടിലേക്ക് പണമടച്ച് യു.ടി.ആര്/ജേര്‍ണല്‍ നമ്പര്‍ വിവരങ്ങള്‍ അപേക്ഷയില്‍ കാണിക്കണം. അപേക്ഷാഫോറം www.malayalamuniversity.edu.in ല്‍ ലഭ്യമാണ്. അപേക്ഷ ഓണ്‍ലൈനായി അയക്കുമ്പോള്‍ ഫോട്ടോ, കൈയൊപ്പ് എന്നിവ സ്കാന്‍ ചെയ്ത് സമര്‍പ്പിക്കണം. വെബ്സൈറ്റില്‍ നിന്നും അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്ത് നേരിട്ട് അപേക്ഷ നല്കുന്നവര് ഫീസ്തുക തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല, തിരൂര്‍ എന്ന പേരില്‍ ഡി ഡി യായി നല്‍കണം .
COMMENTS