ചെറുകിട കര്‍ഷകര്‍ക്കിടയില്‍ റെയിന്‍ ഗാര്‍ഡിങ് പ്രോത്സാഹിപ്പിക്കാന്‍ പ്രമുഖ ടയര്‍ കമ്പനിയായ എം ആര് എഫിന്റെ സഹായം. മഴക്കാലത്ത് വ...
ചെറുകിട കര്‍ഷകര്‍ക്കിടയില്‍ റെയിന്‍ ഗാര്‍ഡിങ് പ്രോത്സാഹിപ്പിക്കാന്‍ പ്രമുഖ ടയര്‍ കമ്പനിയായ എം ആര് എഫിന്റെ സഹായം. മഴക്കാലത്ത് വിപണിയില്‍ റബ്ബര്‍ ലഭ്യതയും കര്‍ഷകര്‍ക്ക് സ്ഥിരവരുമാനവും ഉറപ്പാക്കാന്‍ ഉപകരിക്കുന്നതാണ് പദ്ധതി. കമ്പനിയുടെ സാമൂഹിക ഉത്തരവാദിത്വത്തിന്റെ ഭാഗമായാണ് കേരളത്തിലെയും കര്‍ണാടകത്തിലെയും തെരഞ്ഞെടുക്കപ്പെട്ട ചെറുകിടകര്‍ഷകര്‍ക്ക് റെയിന്‍ഗാര്‍ഡിങ് സാമഗ്രികള്‍ സൗജന്യമായി വിതരണം ചെയ്തത്. കേരളത്തില്‍ ഏകദേശം 10000 (പതിനായിരം) കര്‍ഷകര്‍ക്കും കര്‍ണാടകത്തില്‍ 12000 (പന്ത്രണ്ടായിരം) കര്‍ഷകര്‍ക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിച്ചു. റബ്ബറുത്പാദകസംഘങ്ങളുടെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പാക്കിയത്.
കേരളത്തില്‍ മഴക്കാലം ഏകദേശം ആറുമാസത്തോളം നീണ്ടുനില്‍ക്കുന്നതിനാല്‍ റബ്ബറില്‍നിന്ന് സ്ഥിരവരുമാനം ഉറപ്പാക്കുന്നതിന് റെയിന്‍ഗാര്‍ഡിങ് അത്യാവശ്യമാണ്. റെയിന്‍ഗാര്‍ഡ് ചെയ്യാതിരുന്നാല്‍ ആഭ്യന്തരറബ്ബറുത്പാദനം ഗണ്യമായി കുറയാനും അതിന്റെ അടിസ്ഥാനത്തില്‍ ഇറക്കുമതി വര്‍ദ്ധിക്കാനും സാധ്യതയുണ്ട്. റബ്ബര്‍വില കുറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ ബഹുഭൂരിപക്ഷം വരുന്ന ചെറുകിട കര്‍ഷകരും റെയിന്‍ഗാര്‍ഡ് ചെയ്യുന്നതിന് വിമുഖത കാണിക്കുന്നുണ്ട്.
COMMENTS